കീ ഒകാമി
പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ ജാപ്പനീസ് വനിതയാണ് കീ ഒകാമി[1] (കെയ്കോ ഒകാമി- 15 ഓഗസ്റ്റ് 1859 - സെപ്റ്റംബർ 2, 1941)
കീ ഒകാമി | |
---|---|
![]() കീ ഒകാമി (മധ്യത്തിൽ) ആനന്ദി ഗോപാൽ ജോഷി ഇടത്) സബാത്ത് ഇസ്താംബൂളി (വലത്),1885 ലെ ചിത്രം. | |
ജനനം | |
മരണം | 2 സെപ്റ്റംബർ 1941 | (പ്രായം 82)
ദേശീയത | ജാപ്പനീസ് |
മറ്റ് പേരുകൾ | Nishida Keiko, Keiko Okami, Kei Nishida Okami |
കലാലയം | Women's Medical College of Pennsylvania, 1889. |
തൊഴിൽ | ചികിത്സകൻ |
അറിയപ്പെടുന്നത് | പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യജാപ്പനീസ് വനിത |
ആദ്യകാലംതിരുത്തുക
1858 ൽ അമോറി പ്രിഫെക്ചറിൽ ആണ് ഒകാമിയുടെ ജനനം.കലാദ്ധ്യാപകനായ ഒകാമി സെൻകിച്ചിറോയെ വിവാഹം കഴിയ്ക്കുകയും അമേരിക്കയിലേയ്ക്ക് കുടിയേറുകയും ചെയ്തു.[2]
വൈദ്യശാസ്ത്രപഠനംതിരുത്തുക
സൊസൈറ്റി ഓഫ് ദി പ്രസ്ബിറ്റേറിയൻ ചർച്ച് എന്ന മിഷണറിസ്ഥാപനത്തിന്റെ സഹായത്തോടെ പെൻസിൽവാനിയയിൽ ഉള്ള വനിതാ മെഡിക്കൽ കോളേജിൽ ഒകാമി പഠനം തുടർന്നു.നാല് വർഷത്തെ പഠനത്തിനുശേഷം അവർ 1889 ൽ ബിരുദം നേടി.വൈദ്യശാസ്ത്രബിരുദം നേടിയ ആദ്യത്തെ ആദിമമേരിക്കൻ വനിതയായ സൂസൻ ലാ ഫ്ലെഷെ പിക്കോട്[3],സഹപാഠിയാണ്[4] പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ ഭാരതീയ വനിതവനിതകളിലൊരാളായ ആനന്ദി ഗോപാൽ ജോഷിയുടെ ഉറ്റ സുഹൃത്തുമായിരുന്നു ഒകാമി. ജപ്പാനിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളിലും ഒകാമി പങ്കെടുക്കുകയുണ്ടായി[5]
അവലംബംതിരുത്തുക
- ↑ "Okami Keiko". Nihon jinmei daijiten+Plus (in Japanese). Kōdansha. Retrieved 7 February 2014.
- ↑ Hamish Ion (2010). American Missionaries, Christian Oyatoi, and Japan, 1859-73. UBC Press. p. 230. ISBN 978-0-7748-5899-1.
- ↑ Speroff (2003), 109
- ↑ JAMA: The Journal of the American Medical Association. American Medical Association. 1889. p. 455.
- ↑ "Women's Foreign Missionary Society of the Presbyterian Church". Woman's Work for Woman and Our Mission Field. Women's Foreign Missionary Societies of the Presbyterian Church. IV: 136. 1889.