സന്യ മൽഹോത്ര
ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സന്യ മൽഹോത്ര (ജനനം: 25 ഫെബ്രുവരി 1992). ജീവചരിത്ര സ്പോർട്സ് ചിത്രമായ ദംഗൽ (2016), കോമഡി ചിത്രമായ ബദായ് ഹോ (2018) എന്നിവയിലെ സഹകഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർ തന്റെ കരിയർ ആരംഭിച്ച അവരുടെ ഈ ചിത്രങ്ങൾ രണ്ടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളാണ്.
സന്യ മൽഹോത്ര | |
---|---|
ജനനം | [1] ഡൽഹി, ഇന്ത്യ | 25 ഫെബ്രുവരി 1992
കലാലയം | Gargi College |
തൊഴിൽ | നടി |
സജീവ കാലം | 2016–ഇതുവരെ |
ഫോട്ടോഗ്രാഫ് (2019), ബ്ലാക്ക് കോമഡി ലുഡോ (2020) എന്നീ നാടകീയ ചിത്രങ്ങളിലെ അഭിനയം മൽഹോത്രയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡിന് നോമിനേഷനുകൾ നേടിക്കൊടുത്തതൊടൊപ്പം ശകുന്തള ദേവി (2020), പാഗ്‌ലെയ്റ്റ് (2021), ലവ് ഹോസ്റ്റൽ (2022), കാതൽ (2023). എന്നീ സ്ട്രീമിംഗ് ചിത്രങ്ങളിലെ അഭിനയിച്ചതിൻറെ പേരിൽ അവർക്ക് പ്രശംസയും ലഭിച്ചു.
ആദ്യകാല ജീവിതം
തിരുത്തുക1992 ഫെബ്രുവരി 25 ന് ഡൽഹിയിൽ ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് സന്യ മൽഹോത്ര ജനിച്ചത്.[2][3] അവർ സമകാലികത്തിലും ബാലെയിലും പരിശീലനം നേടിയ ഒരു നർത്തകിയാണ്. [4] ഗാർഗി കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം [5] സന്യ മൽഹോത്ര ഡാൻസ് ഇന്ത്യ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും അവർ ആദ്യ 100-ൽ ഇടം നേടുകയും ചെയ്തു.[6] അവർ മുംബൈയിലേക്ക് മാറി അവിടെ ഓഡിഷനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ടെലിവിഷൻ ക്യാമറാ പേഴ്‌സൺമാരെ സഹായിക്കാൻ തുടങ്ങി.[7] പിന്നീട് ഫിലിം കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര അവരെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു.[6]
മാധ്യമങ്ങളിൽ
തിരുത്തുകഫിലിംഫെയറിലെ തനിഷ ഭട്ടാചാര്യ അഭിപ്രായപ്പെടുന്നത് "ഉള്ളടക്ക കേന്ദ്രീകൃത സിനിമകൾ തേടുന്നതിൽ നിന്ന് സന്യ മൽഹോത്ര ഒരു കരിയർ സൃഷ്ടിച്ചു എന്നാണ്. സ്വാഭാവികമായ പ്രകടനത്തിലൂടെ അവർ പ്രേക്ഷകരെ വിസ്മയിപ്പിച്ചു".[8] ഫെമിനയിലെ ശിൽപ ദുബെ പ്രസ്താവിച്ചത് "കുക്കി-കട്ടർ ശൈലിയിലുള്ള ബിഗ് സ്‌ക്രീൻ അരങ്ങേറ്റങ്ങൾക്ക് വിരുദ്ധമായി ബോളിവുഡിലെ അവരുടെ തുടക്കം ദംഗലിലെ ഒരു നവോന്മേഷദായകമായിരുന്നു" എന്നാണ്.[9] Rediff.com ൻ്റെ 2021 ലെ "മികച്ച 10 നടിമാരുടെ" ലിസ്റ്റിൽ മൽഹോത്ര മൂന്നാം സ്ഥാനത്താണ്.[10] ഫാസ്ട്രാക്ക് , ഷോപ്പേഴ്‌സ് സ്റ്റോപ്പ് എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകൾക്കും ഉൽപ്പന്നങ്ങൾക്കും അവർ പരസ്യം ചെയ്യുന്നു.[11][12]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Sanya Malhotra gets birthday wish from Daniel Radcliffe, her response has a Harry Potter connection". Hindustan Times (in ഇംഗ്ലീഷ്). 25 February 2020. Retrieved 28 August 2020.
- ↑ "Sanya Malhotra gets birthday wish from Daniel Radcliffe, her response has a Harry Potter connection". Hindustan Times (in ഇംഗ്ലീഷ്). 25 February 2020. Retrieved 28 August 2020.
- ↑ "Sanya Malhotra: Interesting facts about the actress". The Times of India. 15 October 2018. Retrieved 8 June 2023.
- ↑ "Dangal selection process: Sanya Malhotra talks about the emotionally exhausting experience". India.com. 16 December 2016. Retrieved 26 September 2018.
- ↑ Sharma, Riya (21 February 2017). "Sanya Malhotra: I did not attend even a single class during my three years in college". The Times of India (in ഇംഗ്ലീഷ്). Retrieved 5 February 2021.
- ↑ 6.0 6.1 Awaasthi, Kavita (22 January 2017). "Dangal: For some reason, I thought it's a Kangana Ranaut film, says Sanya Malhotra". Hindustan Times. Retrieved 26 September 2018.
- ↑ Rathi, Vasundhara (20 December 2016). "Braving the bruises". The Hindu. Retrieved 26 September 2018.
- ↑ "Sanya Malhotra on as real as it gets to essaying roles that leave a lasting impression". Filmfare (in ഇംഗ്ലീഷ്). Retrieved 29 December 2022.
- ↑ "The Rising Star: Sanya Malhotra Gets Real With Femina". Femina India (in ഇംഗ്ലീഷ്). Retrieved 26 September 2022.
- ↑ "The BEST ACTRESSES of 2021". Rediff.com (in ഇംഗ്ലീഷ്). Archived from the original on 8 June 2021. Retrieved 2 August 2022.
- ↑ "Actress Sanya Malhotra becomes the new face of Fastrack!". Economic Times (in ഇംഗ്ലീഷ്). Retrieved 17 November 2022.
- ↑ "Sanya Malhotra says 'You belong with me' in Shoppers Stop's new campaign". Economic Times (in ഇംഗ്ലീഷ്). Retrieved 24 January 2023.