സനോറ ബാബ് (ജീവിതകാലം: ഏപ്രിൽ 21, 1907 - ഡിസംബർ 31, 2005) ഒരു അമേരിക്കൻ നോവലിസ്റ്റും കവിയും സാഹിത്യ രംഗത്തെ അറിയപ്പെടുന്ന എഡിറ്ററുമായിരുന്നു.

സനോറ ബാബ്
പ്രമാണം:Sanora Babb.jpg
ജനനം(1907-04-21)ഏപ്രിൽ 21, 1907
റെഡ് റോക്ക്, ഒക്ലഹാമ, യു.എസ്.[1]
മരണംഡിസംബർ 31, 2005(2005-12-31) (പ്രായം 98)
ഹോളിവുഡ് ഹിൽസ്, കാലിഫോർണിയ, യു.എസ്.
തൂലികാ നാമംSylvester Davis[2]
തൊഴിൽ
  • Novelist
  • editor
  • poet
പഠിച്ച വിദ്യാലയംയൂണിവേഴ്സിറ്റി ഓഫ് കൻസാസ്
ഗാർഡൻ സിറ്റി കമ്മ്യൂണിറ്റി കോളജ്
ശ്രദ്ധേയമായ രചന(കൾ)ആൻ ഔൾ ഓൺ എവരി പോസ്റ്റ്,
ഹൂസ് നെയിംസ് ആർ അൺനോൺ
പങ്കാളിജയിംസ് വോംഗ് ഹോവ്

ആദ്യകാലം

തിരുത്തുക
 
ഭർത്താവ് ജെയിംസ് വോങ് ഹോവെയ്‌ക്കൊപ്പം ബാബ്.

സനോറ ബാബ് ജനിച്ചത് ഇന്നത്തെ ഒക്ലഹോമയിലെ ഒട്ടോ പ്രദേശത്താണെങ്കിലും അവരുടെ മാതാവോ പിതാവോ തദ്ദേശീയ അമേരിക്കക്കാരുടെ ഒട്ടോ ഗോത്രത്തിൽപ്പെട്ടവരല്ലായിരുന്നു. ഒരു പ്രൊഫഷണൽ ചൂതാട്ടക്കാരനായിരുന്ന പിതാവ് വാൾട്ടർ,[3] സനോറയെയും അവരുടെ സഹോദരി ഡൊറോത്തിയെയും കൊളറാഡോയിലെ ലാമറിനടുത്ത് മുത്തച്ഛൻ സ്ഥിരതാമസമാക്കിയിരുന്ന ഒരു ചോള ഫാമിലെ ഒറ്റമുറി പാർപ്പിടത്തിലേക്ക് മാറ്റി.[4] (ആൻ ഔൾ ഓൺ എവരി പോസ്‌റ്റ് എന്ന നോവലിൽ വിവരിക്കപ്പെടുന്ന ബാക്ക കൗണ്ടിയിലെ ടു ബട്ടസ് പട്ടണം, ഇപ്പോഴത്തെ പ്രൊവേഴ്‌സ് കൗണ്ടിയിലെ ലാമറിന് തെക്ക്.) ആൻ ഔൾ ഓൺ എവരി പോസ്റ്റ്, ദി ലോസ്റ്റ് ട്രാവലർ എന്നീ നോവലുകളിൽ അവരുടെ അനുഭവങ്ങൾ സാങ്കൽപ്പികമാക്കി വിവിരിക്കപ്പെടുന്നു. 11 വയസ്സ് വരെ വിദ്യാലയത്തിൽ ചേരാതെയിരുന്ന അവർ ഹൈസ്കൂളിൽ നിന്ന് ഉയർന്ന മാർക്കോടെയാണ് ബിരുദം നേടിയത്. കൻസാസ് സർവ്വകലാശാലയിൽ[5] പഠിക്കാൻ തുടങ്ങിയെങ്കിലും അവിടെ തുടരാൻ കഴിയാതിരുന്ന അവർ ഒരു വർഷത്തിന് ശേഷം കൻസസിലെ ഗാർഡൻ സിറ്റിയിലുള്ള ജൂനിയർ കോളേജിലേക്ക് മാറ്റി. ഗാർഡൻ സിറ്റി ഹെറാൾഡിനൊപ്പം പത്രപ്രവർത്തനത്തിലെ ആദ്യ ജോലി ചെയ്ത അവരുടെ നിരവധി ലേഖനങ്ങൾ അസോസിയേറ്റഡ് പ്രസ് പുനഃപ്രസിദ്ധീകരിച്ചു. ലോസ് ഏഞ്ചൽസ് ടൈംസിൽ ജോലി ചെയ്യുന്നതിനായി 1929-ൽ ലോസ് ആഞ്ചൽസിലേക്ക് മാറിയെങ്കിലും 1929-ലെ യുഎസ് സ്റ്റോക്ക് മാർക്കറ്റ് തകർച്ച കാരണം പത്രം അവർക്ക് നൽകിയ ഓഫർ പിൻവലിച്ചു.

വിഷാദരോഗം കാരണം ഇടയ്ക്കിടെ ഭവനരഹിതയായിരുന്ന അവർ, ലഫായെറ്റ് പാർക്കിലായിരുന്നു പലപ്പോഴും അന്തിയുറങ്ങിയിരുന്നത്. ഒടുവിൽ വാർണർ ബ്രദേഴ്സിൽ സെക്രട്ടേറിയൽ ജോലി കണ്ടെത്തുകയും റേഡിയോ സ്റ്റേഷനായ KFWB-യ്ക്ക് വേണ്ടി തിരക്കഥകൾ എഴുതുകയും ചെയ്തു. ജോൺ റീഡ് ക്ലബ്ബിൽ ചേരുകയും 1936-ൽ സോവിയറ്റ് യൂണിയൻ സന്ദർശിച്ച് 11 വർഷം[6] യുഎസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്ന അവർ സ്വേച്ഛാധിപത്യ ഘടനയും ഉൾപ്പോരുകളും കാരണം അവർ പാർട്ടിയിൽ നിന്ന് പുറത്തുപോയി.

1938-ൽ ഫാം സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുന്നതിനായി അവർ കാലിഫോർണിയയിലേക്ക് മടങ്ങിപ്പോയി.[7] എഫ്‌.എസ്‌.എയ്‌ക്കൊപ്പം, കാലിഫോർണിയയിലേക്കുള്ള ഡസ്റ്റ് ബൗൾ കുടിയേറ്റക്കാരുടെ കൂടാര ക്യാമ്പുകളെക്കുറിച്ച് അവൾ വിശദമായ കുറിപ്പുകൾ സൂക്ഷിച്ചിരുന്നു.[8] അവരുടെ അറിവോ അനുമതിയോ കൂടാതെ, സൂപ്പർവൈസർ ടോം കോളിൻസ് ഈ കുറിപ്പുകൾ സാഹിത്യകാരൻ ജോൺ സ്റ്റെയിൻബെക്കിന് കൈമാറി.[9] ശേഖരിച്ച കുറിപ്പുകൾ ഹൂസ് നെയിംസ് ആർ അൺനോൺ എന്ന പേരിൽ ബാബ് ഒരു  നോവലാക്കി മാറ്റി. ബെന്നറ്റ് സെർഫ് റാൻഡം ഹൗസുമായി ചേർന്ന് ഈ നോവൽ പ്രസിദ്ധീകരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും സ്റ്റെയിൻബെക്കിന്റെ ദി ഗ്രേപ്സ് ഓഫ് റാത്ത് എന്ന നോവലുമായുള്ള സാമ്യതയാൽ 1939-ൽ പ്രസിദ്ധീകരണം നിർത്തിവച്ച അവരുടെ നോവൽ 2004 വരെ പ്രസിദ്ധീകരിക്കപ്പെട്ടില്ല.[10]

1940-കളുടെ തുടക്കത്തിൽ ലീഗ് ഓഫ് അമേരിക്കൻ റൈറ്റേഴ്സിന്റെ വെസ്റ്റ് കോസ്റ്റ് സെക്രട്ടറിയായിരുന്നു ബാബ്. സാഹിത്യ മാസികയായ ദി ക്ലിപ്പറും അതിന്റെ പിൻഗാമിയായ ദി കാലിഫോർണിയ ക്വാർട്ടെർലിയും എഡിറ്റ് ചെയ്ത അവർ, റേ ബ്രാഡ്ബറിയുടെയും ബി. ട്രാവെന്റെയും സൃഷ്ടികൾ ഇതിലൂടെ പരിചയപ്പെടുത്താൻ സഹായിച്ചതു കൂടാതെ ഭർത്താവ് ഹോവിന്റെ ഉടമസ്ഥതയിലുള്ള ഒരു ചൈനീസ് റെസ്റ്റോറന്റ് നടത്തുകയും ചെയ്തു.

ഹൗസ് അൺ-അമേരിക്കൻ ആക്ടിവിറ്റീസ് കമ്മിറ്റി (HUAC) ഹിയറിംഗുകളുടെ ആദ്യ വർഷങ്ങളിൽ, ബാബ് കരിമ്പട്ടികയിൽ[11] ഉൾപ്പെടുത്തപ്പെടുകയും, കൂടുതൽ ഉപദ്രവങ്ങളിൽ നിന്ന് "ഗ്രേലിസ്റ്റ്" ചെയ്യപ്പെട്ട ഹോവിനെ സംരക്ഷിക്കാൻ മെക്സിക്കോ സിറ്റിയിലേക്ക് മാറുകയും ചെയ്തു.[12] 1958-ൽ ദി ലോസ്റ്റ് ട്രാവലർ എന്ന നോവലിലൂടെ പുസ്തകങ്ങളുടെ  പ്രസിദ്ധീകരണം പുനരാരംഭിച്ച ബാബ് തുടർന്ന് 1970-ൽ സ്വന്തം ഓർമ്മക്കുറിപ്പായ ആൻ ഔൾ ഓൺ എവരി പോസ്റ്റ് പ്രസിദ്ധീകരിച്ചു. ബാബിന്റെ മാറ്റി വയ്ക്കപ്പെട്ട നോവൽ ഹൂസ് നെയിംസ് ആർ അൺനോൺ 2004 ൽ ഒക്ലഹോമ യൂണിവേഴ്സിറ്റി പ്രസ്സ് പുറത്തിറക്കി.[13]

  • ദ ലോസ്റ്റ് ട്രാവലർ, 1958
  • ആൻ ഔൾ ഓൺ എവരി പോസ്റ്റ്, 1970
  • ദ കില്ലർ ഇൻസ്റ്റിംഗ്‍റ്റ് ആൻറ് അദർ സ്റ്റോറീസ് ഫ്രം ഗ്രേറ്റ് ഡിപ്രഷൻ, Santa Barbara, CA : Capra Press, 1987, ISBN 978-0-88496-283-0
  • ക്രൈ ഓഫ് ദ ടിനാമൗ, 1997, Muse Ink Press (27. Juli 2021), ISBN 978-0985991555
  • ടോൾഡ് ഇൻ ദ സീഡ്, 1998, Muse Ink Press (30. Juli 2021), ISBN 978-0985991548
  • ഹൂസ് നെയിംസ് ആർ അൺനോൺ, Norman, Okla. : University of Oklahoma Press, 2004, ISBN 0-8061-3579-4
  • ഓൺ ദ ഡേർട്ടി പ്ലേറ്റ് ട്രയൽ : റിമംബറിംഗ് ഡസ്റ്റ് ബൗൾ റഫ്യൂജീ ക്യാമ്പ്സ്, 2007, Austin : University of Texas Press, 2007, ISBN 978-0-292-71445-8
  1. Babb, Sanora; photographs by Dorothy Babb; commentaries by Douglas Wixson (2007). On the dirty plate trail remembering the Dust Bowl refugee camps (1st ed.). Austin: University of Texas Press. p. 28. ISBN 978-0-292-71445-8.
  2. "Sanora Babb: An Inventory of Her Papers in the Manuscript Collection at the Harry Ransom Center". University of Texas. Archived from the original on 2011-06-05. Retrieved 3 April 2013. The Photography of James Wong Howe, notes and photocopy of published article by Sylvester Davis, pseudonym used by Sanora Babb (published in California Arts and Architecture, 1939)
  3. Biography at the Harry Ransom Center
  4. editor, Mildred Laughlin, regional (1980). The Rocky Mountains. Chicago: American Library Association. p. 64. ISBN 978-0-8389-0296-7. ...at the age of seven, Sonora Babb found herself beginning a new life... {{cite book}}: |last= has generic name (help)CS1 maint: multiple names: authors list (link)
  5. Biography at the Harry Ransom Center
  6. Horne, Gerald (2001). Class struggle in Hollywood, 1930–1950 : moguls, mobsters, stars, Reds, & trade unionists (1st ed.). Austin: University of Texas Press. p. 89. ISBN 978-0-292-73138-7. a party member of 11 years
  7. Elaine Woo, Sanora Babb, 98; novelist's masterpiece rivaled Steinbeck's, Los Angeles Times, 21 January 2006
  8. Elaine Woo, Sanora Babb, 98; novelist's masterpiece rivaled Steinbeck's, Los Angeles Times, 21 January 2006
  9. "The Dust Bowl – Sanora Babb biography". PBS. Retrieved 21 November 2012. Unbeknownst to Babb, Collins was sharing her reports with writer John Steinbeck. Some of this reporting informed Steinbeck's 1936 series of articles The Harvest Gypsies. By the time she was ready to publish her work, in the winter of 1939, Steinbeck had come out with his own Pulitzer Prize-winning novel, The Grapes of Wrath. Steinbeck's book was dedicated to Tom Collins and was an immediate best-seller—such a hit, New York editors told Babb, that the market could not bear another on the same subject.
  10. Novelist and Poet Sanora Babb, The Washington Post, 9 January 2006
  11. editor, Gordon H. Chang, senior editor ; Mark Dean Johnson, principal editor; Paul J. Karlstrom, consulting editor; Sharon Spain, managing (2008). Asian American art : a history, 1850-1970. Stanford, Calif.: Stanford University Press. p. 333. ISBN 978-0-8047-5752-2. {{cite book}}: |last= has generic name (help)CS1 maint: multiple names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  12. Biography at the Harry Ransom Center
  13. Lanzendorfer, Joy (May 23, 2016). "The Forgotten Dust Bowl Novel That Rivaled "The Grapes of Wrath"". Smithsonian Magazine.
"https://ml.wikipedia.org/w/index.php?title=സനോറ_ബാബ്&oldid=3843478" എന്ന താളിൽനിന്ന് ശേഖരിച്ചത്