ഒട്ടോ (Chiwere: Jiwére)[1] മധ്യ പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയാണ്. ഒട്ടോ ഭാഷയായ, ചിവേരെ, സിയുവാൻ കുടുംബത്തിന്റെ ഭാഗമാണന്നതുപോലെ ഇവർക്ക്, അയവ, മിസോറിയ, ഹോ-ചങ്ക് ഗോത്രങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. ചരിത്രപരമായി, ഒട്ടോ ഗോത്രം നെബ്രാസ്ക, കാൻസസ്, ഐയവ, മിസോറി എന്നിവിടങ്ങളിൽ മിസോറി നദിയുടെ തീരത്ത് മധ്യ സമതലങ്ങളിൽ അർദ്ധ നാടോടികളായ ജനവിഭാഗമായി ജീവിച്ചു. അവർ കൃഷിചെയ്യുമ്പോൾ എൽമ്-മരത്തോൽ ഉപയോഗിച്ചുള്ള വീടുകളിൽ താമസിക്കുകയും മറ്റ് പല സമതല ഗോത്രങ്ങളെയും പോലെ യാത്രാവേളയിൽ ടിപ്പിസ് ഉപയോഗിക്കുകയും ചെയ്തു. അവർ പലപ്പോഴും കാട്ടുപോത്തുകളെ വേട്ടയാടാൻ ഗ്രാമങ്ങൾ വിട്ടുപോയിരുന്നു.

ഒട്ടോ
മിസോറി ഇന്ത്യൻ, ഒട്ടോ ഇന്ത്യൻ, പോങ്കയുടെ മേധാവി എന്നിവരെ ചിത്രീകരിക്കുന്ന കാൾ ബോഡ്‌മറിന്റെ സി. 1840-1843 ചിത്രം.
ആകെ ജനസംഖ്യ

4,655 enrolled members

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 United States ( Oklahoma, formerly  Nebraska)
ഭാഷകൾ
English, Chiwere
മതങ്ങൾ
Native American Church, Christianity
അനുബന്ധവംശങ്ങൾ
Ioway, Missouria, Ho-Chunk, and Winnebago

19-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, മറ്റ് ഗോത്രങ്ങളുമായുള്ള യുദ്ധം കാരണം അവരുടെ പല ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. യൂറോപ്യൻ-അമേരിക്കൻ കടന്നുകയറ്റവും രോഗങ്ങളും അവരുടെ തകർച്ചയിൽ ഒരു പങ്കുവഹിച്ചു. ഇന്ന്, ഒക്ലഹോമയിലെ റെഡ് റോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒട്ടോ-മിസോറിയ ട്രൈബ് ഓഫ് ഇൻഡ്യൻസ് എന്ന ഫെഡറൽ അംഗീകൃത ഗോത്രത്തിൽപ്പെട്ടവരാണ് ഒട്ടോ ജനങ്ങൾ.[2]

  1. "Ioway-Otoe-Missouria Language Project - Kansas Historical Society". www.kshs.org (in ഇംഗ്ലീഷ്). Retrieved 2018-10-10.
  2. "The Otoe-Missouria Tribe". Retrieved 16 January 2021.
"https://ml.wikipedia.org/w/index.php?title=ഒട്ടോ&oldid=3732209" എന്ന താളിൽനിന്ന് ശേഖരിച്ചത്