സനം മാർവി
പ്രമുഖ പാക് സൂഫി - നാടോടി ഗായികയാണ് സനം മാർവി(ജനനം :1986). പഞ്ചാബി,ഉറുദു ഭാഷകളിൽ പാടുന്ന സനം ബോളിവുഡ് ചിത്രങ്ങൾക്കു വേണ്ടിയും പാടിയിട്ടുണ്ട്
സനം മാർവി صنم ماروی | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | സനം മാർവി |
ജനനം | 1986 (വയസ്സ് 37–38)[1] |
ഉത്ഭവം | ലാഹോർ, പഞ്ചാബ് പാകിസ്താൻ |
വിഭാഗങ്ങൾ | Sufi, folk music |
തൊഴിൽ(കൾ) | സൂഫി ഗായിക |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | Sagarika |
ജീവിതരേഖ
തിരുത്തുകപാകിസ്താനിലെ സിന്ധി പ്രവിശ്യയിൽ സൂഫിഗായകനായ ഫക്കീർ ഗുലാം റസൂലിന്റെ മകളായി ജനിച്ചു. ഏഴു വയസ്സു മുതൽ അച്ഛനോടൊപ്പം പാടിത്തുടങ്ങിയ സനം ഗ്വാളിയാർ ഘരാനയിലെ ഉസ്താദ് ഫത്തേ അലിഖാന്റെ പക്കലും പരിശീലനം നേടിയിട്ടുണ്ട്.
പാകിസ്താൻ ടെലിവിഷനിലെ സംഗീത പരിപാടികളിലൂടെ ശ്രദ്ധേയയായി. ലോകമെമ്പാടും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[2] ലണ്ടൻ,പാരീസ്,ന്യൂയോർക്ക് എന്ന ബോളിവുഡ് ചിത്രത്തിൽ പാടിയിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- നല്ല ഗായിക - സൂഫിസം യൂണിവേഴ്സിറ്റി[3]
ശിവസേന ആക്രമണം
തിരുത്തുക2013 മാർച്ചിൽ ഇന്ദിരാഗാന്ധി നാഷണൽ സെന്ററിൽ അരങ്ങേറിയ സിന്ധി സൂഫി സംഗീതമേളയിലെ സനം മാർവിയുടെ പരിപാടി നടക്കുന്ന വേദി ശിവസേനക്കാർ കൈയ്യേറി അലങ്കോലമാക്കി.[4] ശ്രീനഗറിൽ സിആർപിഎഫ് ക്യാമ്പിലേക്ക് ഭീകരാക്രമണമുണ്ടായ സാഹചര്യത്തിൽ പാക് ഗായികയെ ഇന്ത്യയിൽ പാടാൻ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ വാദം.[5]
അവലംബം
തിരുത്തുക- ↑ https://archive.today/20120729085452/www.dailytimes.com.pk/default.asp?page=2010%5C10%5C25%5Cstory_25-10-2010_pg13_7
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-19. Retrieved 2013-03-18.
- ↑ "Sufism university will counter extremism: CM". Dawn. 2011-01-22.
- ↑ "Shiv Sena activists disrupt performance by Pakistani Sufi singer in Delhi". http://www.dnaindia.com. Retrieved 18 മാർച്ച് 2013.
{{cite web}}
: External link in
(help)|publisher=
- ↑ "സൂഫി ഗായികയുടെ വേദി ശിവസേനക്കാർ കൈയേറി". ദേശാഭിമാനി. 18 മാർച്ച് 2013. Retrieved 18 മാർച്ച് 2013.