ഇന്ത്യയിലെ ഡൽഹിയേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിക്കുന്ന സൗഹൃദ ബസ് സർവീസാണ്‌ സദാ-ഇ-സർഹത്(ഉർദു: صداِ سرحد, ഹിന്ദി: सदा ए सरहद, translation: Call of the Frontier). 1999 ഫെബ്രുവരി 19-ന്‌ തുടങ്ങിയ ഈ സർ‌വീസ് [1] 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനുശേഷം താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി.[2] 2003-ലാണ്‌ ഈ സർ‌വീസ് പുനരാരംഭിച്ചത്. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനാണ്‌ സർവീസ് നടത്തുന്നത്.[3]

Delhi kashmiri gate –Lahore Bus
(Sada-e-Sarhad)
സ്ഥാപിതം19 February 1999
StopsAmritsar, Kartarpur, Kurukshetra, Sirhind, Wagha
DestinationsDelhi, Lahore
ഓപ്പറേറ്റർDelhi Transport Corporation
Pakistan Tourism Development Corporation

ലാഹോറിൽ നിന്നും അമൃത സരസ്സുവരെയുള്ള ബസ് സർവീസ് 2006 ജനുവരിയീൽ ആരംഭിക്കുക്കയുണ്ട്ടായി. ഇതിന്ന്‌ ദോസ്തി എന്നാണ് പേര്.


  1. http://www.expressindia.com/news/ie/daily/19990313/ige13109.html
  2. http://news.bbc.co.uk/2/hi/south_asia/1731919.stm
  3. http://www.guardian.co.uk/world/2003/jul/12/kashmir.india
"https://ml.wikipedia.org/w/index.php?title=സദാ-ഇ-സർഹത്&oldid=3420806" എന്ന താളിൽനിന്ന് ശേഖരിച്ചത്