കഥകളി നടനും സംഗീതജ്ഞനും ചിത്രകാരനും ശില്പിയുമാണ് ഡോ. സദനം കെ. ഹരികുമാരൻ(ജനനം : 8 ഫെബ്രുവരി 1958). 2014 ൽ കഥകളിക്കുളള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ

തിരുത്തുക

ഗാന്ധി സേവാ സദനത്തിന്റെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ. കുമാരന്റെയും ജാനകിയമ്മയുടെയും മകനാണ്. അഞ്ചു വർഷത്തോളം വിശ്വ ഭാരതി സർവകലാശാലയിൽ പ്രൊഫസറായിരുന്നു. അക്കാലത്ത് ശില്പകലയിൽ തത്പരനായ ഇദ്ദേഹം ശിൽപ്പ പ്രദർശനവും ചിത്ര പ്രദർശനവും നടത്തിയിട്ടുണ്ട്.[1] പിന്നീട് സദനത്തിന്റെ പ്രിൻസിപ്പാളായി. കീഴ്പാടമാണ് പ്രധാന ഗുരു. കലാമണ്ഡലം ലീലാമ്മയുടെ പക്കൽ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. ഷേക്‌സ്​പിയറുടെ ജൂലിയസ് സീസർ നാടകം കഥകളി രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
    • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[3]
  1. http://www.thehindu.com/todays-paper/tp-features/tp-metroplus/article3186923.ece
  2. http://www.mathrubhumi.com/nri/php/print.php?id=77239[പ്രവർത്തിക്കാത്ത കണ്ണി]
  3. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സദനം_കെ._ഹരികുമാരൻ&oldid=3646685" എന്ന താളിൽനിന്ന് ശേഖരിച്ചത്