സാഹിത്യ പ്രവർത്തനം നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ ആദ്യത്തെ ഏഷ്യക്കാരനാണ് മലയാളിയായ സത്താർ ആദൂർ[2]. കവി, കഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ വ്യത്യസ്തത കൊണ്ട് ലോകശ്രദ്ധ നേടിയിട്ടുണ്ട്. വ്യക്തിഗത ഇനത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടുന്ന പന്ത്രണ്ടാമത്തെ കേരളീയനായ സത്താർ ലിംക ബുക്ക് ഓഫ് റെക്കോഡ്സ്[3] ഉൾപ്പെടെ ഒരു ഡസൻ വേൾഡ് റെക്കോഡ്സുകൾക്ക് ഉടമയുമാണ്. തൃശൂരിലെ സാഹിത്യ അക്കാദമി ഹാളിൽ ഇദ്ദേഹത്തിൻറെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരുന്നു.ഇതിലൂടെ ലാർജസ്റ്റ് കളക്ഷൻ ഓഫ് മിനിയേച്ചർ ബുക്‌സ് എന്ന വിഭാഗത്തിൽ ഗിന്നസ് റെക്കോഡ് നേടിയിട്ടൂണ്ട്.[4]

സത്താർ ആദൂർ
സത്താർ ആദൂർ
ജനനം(1977-01-27)27 ജനുവരി 1977
തൊഴിൽഗിന്നസ് റെക്കോർഡ് ഹോൾഡർ, എഴുത്തുകാരൻ[1], കവി

ജീവിതരേഖ

തിരുത്തുക

തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് ആദൂർ എന്ന സ്ഥലത്ത് 1977 ൽ ജനിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ എഴുത്തിലേക്ക് കടന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പ് മൂന്ന് നോവലുകൾ എഴുതി. 2002 മുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സജീവമായി എഴുതി തുടങ്ങുകയും 2005 ൽ ആദ്യ കൃതി “യാ റസൂൽ സലാം” എന്ന കവിതാ സമാഹാരം പുറത്തിറങ്ങുകയും ചെയ്തു.

വിദ്യാഭ്യാസം

തിരുത്തുക

ആദൂർ, വെള്ളറക്കാട്, ദേശമംഗലം, എരുമപ്പെട്ടി എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കിഴൂർ ശ്രീ വിവേകാനന്ദ കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും നേടി.

2008 മുതൽ ഒറ്റവരി കഥകളും ഹൈക്കു കവിതകളും ടൈനി ബുക്കുകളാക്കി (Smallest Books / Miniature Books) പ്രസിദ്ധീകരിച്ച് ആവശ്യക്കാർക്ക് സൌജന്യമായി നൽകി എഴുത്തിന്റെ മേഖലയിൽ പുതിയ രീതി അവലംബിച്ചു. അതിനു ശേഷം ഓരോ വർഷവും വ്യത്യസ്തമായ കുഞ്ഞു പുസ്തകങ്ങൾ രചിച്ചതിലൂടെ 2011 ൽ Smallest Book Set എന്ന കാറ്റഗറിയുടെ ലിംക ബുക്ക് ഓഫ് റെകോഡ്സ് നേടി. തുടർന്ന് ഗിന്നസ് വേൾഡ് റെകോഡ്സ് നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് അഞ്ച് സെന്റി മീറ്ററിനും (5 cm) ഒരു സെന്റി മീറ്ററിനും (1 cm) ഇടയിലുള്ള 3137 മിനിയേച്ചർ പുസ്തകങ്ങളുണ്ടാക്കി 2016 ജൂ‍ൺ 4 ന് ഗിന്നസ് അറ്റംപ്റ്റ് നടത്തി[5]. അസർബൈജാൻ സ്വദേശിനി ZALCOVA SARIFA TEYMUR GYZY യുടെ പേരിലുണ്ടായിരുന്ന 7.5 cm ന് താഴെയുള്ള 2913 പുസ്തകങ്ങളുടെ റെക്കോർഡ് മറികടന്ന് നവംബർ 25 ന് Largest Collections of Miniature Books ന്റെ ഗിന്നസ് വേൾഡ് റെക്കോർഡ്സിന് അർഹനായി. ഇതിൽ 2780 പുസ്തകങ്ങൾ മലയാളത്തിലുള്ള കഥകളും കവിതകളും, 350 എണ്ണം ഇംഗ്ലീഷിലുള്ള രചനകളും 7 പുസ്തകങ്ങൾ മറ്റു ഭാഷകളിലുള്ളതുമാണ്. എല്ലാ സമാഹാരങ്ങളുൽ നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കാൻ സാധിക്കുന്നവയുമാണ് എന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ ഏറ്റവും ചെറിയ പുസ്തകമായ വൺ (ONE) ഒരു സെന്റി മീറ്റർ (1 cm) മാത്രം നീളമുള്ളതും 66 ഭാഷകളിലുള്ള 66 വ്യത്യസ്ത കവിതകൾ അടങ്ങിയതുമായ പുസ്തകമാണ്. നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ കവിതാ സമാഹാരമാണിത്.

ആനുകാലികങ്ങളിൽ ഇതിനോടകം ആയിരത്തോളം രചനകൾ എഴുതാൻ കഴിഞ്ഞിട്ടുള്ള ഇദ്ദേഹം സാഹിത്യത്തിനു പുറമേ സിനിമയിലും വ്യത്യസ്തമായൊരു റെക്കോർഡിന് ഉടമയായിട്ടുണ്ട്.

100 വർഷത്തെ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെറിയ സിനിമയായി 2013 ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹമായ THE MAN [6] എന്ന സിനിമ വെറും 10 സെക്കന്റ് സമയ ദൈർഘ്യം മാത്രമുള്ളതാണ്. ഉറുമ്പ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഈ Smallest Film ന്റെ നിർമ്മാണവും സംവിധാനവും സത്താറാണ് നിർവ്വഹിച്ചിരിക്കുന്നത്.

റെക്കോർഡുകൾ

തിരുത്തുക
  • ഗിന്നസ് വേൾഡ് റെക്കോർഡ്സ്[7]
  • ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് 2011,2012, 2013
  • റെക്കോർഡ് സെറ്റർ (യു.എസ്.എ) 2014[8]
  • യു.ആർ.എഫ് വേൾഡ് റെക്കോർഡ്സ് 2016
  • റെക്കോർഡ് ഹോൾഡേഴ്സ് റിപ്പബ്ലിക് 2014
  • ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് 2015[9]
  • യുണീക് വേൾഡ് റെക്കോർഡ് 2015[10]
  • മിറക്കിൾസ് വേൾഡ് റെക്കോർഡ് 2012[11]
  • ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് 2013
  • വേൾഡ് റെക്കോർഡ്സ് ഇന്ത്യ 2011[12]
  • ഏഷ്യ വേൾഡ് റെക്കോർഡ്സ് 2013
  • ഇന്ത്യ ബെസ്റ്റ് അച്ചീവേഴ്സ് 2013

പുറംകണ്ണികൾ

തിരുത്തുക
  1. "വായനശാല". മലയാളം വാരിക. 16 (48): 76. Retrieved 31 ഒക്ടോബർ 2019.
  2. [Read at: http://www.guinnessworldrecords.com/world-records/largest-collection-of-miniature-books]
  3. [Read at: http://www.worldbreakingrecord.com/2011/08/tiny-books-collection-set-limca-book-of.html Archived 2012-06-02 at the Wayback Machine.]
  4. [Read at: http://www.mathrubhumi.com/thrissur/malayalam-news/thrissur-1.1108223 Archived 2017-11-19 at the Wayback Machine.]
  5. [Read at: http://www.thehindu.com/todays-paper/tp-national/tp-kerala/Gunning-for-Guinness-with-mini-books/article14387583.ece]
  6. [Watch video on Youtube https://www.youtube.com/watch?v=7Cw6bhIgvfU]
  7. [Read at: http://www.guinnessworldrecords.com/world-records/largest-collection-of-miniature-books]
  8. [Read at: https://recordsetter.com/world-record/smallest-readable-poetry-book/19919?autoplay=true]
  9. [Read at: http://www.asiabookofrecords.com/smallest-poetry-book/]
  10. [Read at: http://www.uniqueworldrecords.com/find-out-more---smallest/previous/6[പ്രവർത്തിക്കാത്ത കണ്ണി]]
  11. [Read at: http://miraclesworldrecords.com/Gallery/Details/40]
  12. [Read at: http://www.worldrecordsindia.com/2011/09/smallest-book-of-stories-and-poems/]
"https://ml.wikipedia.org/w/index.php?title=സത്താർ_ആദൂർ&oldid=3808937" എന്ന താളിൽനിന്ന് ശേഖരിച്ചത്