സതീനാഥ് ഭാദുരി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ബംഗാളി ഭാഷയിലെ ശ്രദ്ധേയനായ നോവലിസ്റ്റായിരുന്നു സതീനാഥ് ഭാദുരി (সতীনাথ ভাদুড়ি, 27 September, 1906 – 30 March, 1965). ചിത്രഗുപ്ത എന്ന തൂലികാനാമവും ഉപയോഗിച്ചിരുന്നു. അസാധാരണങ്ങളായ പ്രമേയങ്ങളാണ് ഭാദുരിയുടെ കഥകളുടെ പ്രത്യേകത. 1942, ആഗസ്റ്റിലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലെഴുതപ്പെട്ട ജാഗൊരി, എന്ന ആദ്യ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്, 1946-ലാണ്. എണ്ണമറ്റ, നിസ്സ്വാർത്ഥരായ, രാഷ്ട്രീയപ്രവർത്തകരുടെ ഓർമ്മക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം ഏറ്റവും ആദ്യത്തെ രബീന്ദ്ര പുരസ്കാറിന് അർഹമായി.

ജീവിതരേഖ

തിരുത്തുക

ജനനം ബിഹാറിലെ പൂർണിയയിലായിരുന്നു. പട്ന യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ, ബി. എൽ ബിരുദങ്ങൾ നേടി. കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു, രണ്ടു തവണ അറസ്റ്റു വരിച്ച് നീണ്ടകാലം ജയിൽവാസം അനുഭവിച്ചു. അഭിപ്രായഭിന്നത കാരണം 1948-ൽ കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് പാർട്ടി അംഗമായി. [1]

 • ജാഗൊരി

ഒരു നിർണ്ണായകരാത്രിയിൽ പൂർണിയ ജയിലിനകത്തും പുറത്തുമായി ഉറങ്ങാതിരിക്കുന്ന നാലംഗ കുടുംബത്തിന്റെ കഥയാണ് ജാഗൊരി. ഗാന്ധിയൻ ആദർശങ്ങളെ മുറുകെ പിടിക്കുന്ന, അവയിൽ നിന്ന് കടുകിട വ്യതിചലിക്കാത്ത കോൺഗ്രസ് പ്രവർത്തകനായ പിതാവ്, പൂർണ്ണമനസ്സോടെ അല്ലെങ്കിലും, ഭർത്താവിന്റെ കാല്പാടുകളെ പിന്തുടരുന്ന, പുത്രവത്സലയായ മാതാവ്, കർമ്മനിരതനായ മൂത്ത മകൻ ബിലു, കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറു പുലർത്തുന്ന ഇളയ മകൻ നീലു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവ പങ്കു വഹിച്ച ബിലുവും, അച്ഛനും അമ്മയും അറസ്റ്റു ചെയ്യപ്പെടുന്നു. നീലുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിലു വധശിക്ഷക്ക് വിധിക്കപ്പെടുന്നു. പുലർച്ചെ ശിക്ഷ നടപ്പാക്കപ്പെടും. ആ കാളരാത്രിയുടെ അന്ത്യയാമത്തിൽ നാലുപേരും ആത്മപരിശോധന നടത്തുകയാണ്, കണ്ടെംഡ് സെല്ലിൽ ബിലുവും ജയിലിലെ അപ്പർക്ളാസ്സ് വാർഡിൽ അച്ഛനും, സ്ത്രീകൾക്കായുളള വാർഡിൽ അമ്മയും, , ജയിലിന്റെ ഗേറ്റിനു പുറത്ത് ശവമേറ്റു വാങ്ങാനായി കാത്തിരിക്കുന്ന നീലുവും.[2]. കോൺഗ്രസ്സ് - കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുണ്ടായിരുന്ന സൈദ്ധാതിക വിടവിന്റെ പ്രതിഫലനം നോവലിലുണ്ട്. The Vigil എന്ന പേരിൽ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷു പരിഭാഷ ലഭ്യമാണ്. [3]

 • ഗണനായക് (1948)
 • ചിത്രഗുപ്തേർ ഫയൽ (1949)
 • ധോരായി ചരിത് മാനസ് ( I(1949),II(1951))
 • അചിൻ രാഗിണി (1954)
 • അപരിചിത (1954)
 • സങ്കട് (1957)
 • ചകാചകി
 • ജലഭ്രമി
 • അലോക് ദൃഷ്ടി (1964)
 • പത്രലേഖാർ ബാബ
 • ദിക് ഭ്രാന്ത്


 1. http://www.banglapedia.org/HT/B_0445.HTM Archived 2013-11-13 at the Wayback Machine. സതീനാഥ് ഭാദുരി
 2. Satinath Bhaduri (1952). Jagori. Kolkota: Prakash Bhavan. {{cite book}}: Cite has empty unknown parameter: |1= (help)
 3. The Vigil. Asia Publishing House. ISBN 9780210226216.
"https://ml.wikipedia.org/w/index.php?title=സതീനാഥ്_ഭാദുരി&oldid=3646639" എന്ന താളിൽനിന്ന് ശേഖരിച്ചത്