ലോകമെങ്ങും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞനാണ് സഞ്ജയ രാജാറാം (ഇംഗ്ലീഷ്:  Sanjaya Rajaram). ഗോതമ്പിന്റെ ഭക്ഷ്യധാന്യമെന്നനിലക്കുള്ള ഗുണവർദ്ധനക്കും അതിന്റെ കൃഷിരീതികൾ മെച്ചപ്പെടുത്തുന്നതിന്നും അളവറ്റ സംഭാനകൾ നൽകിയതുവഴി ഐക്യരാഷ്ട്ര സംഘടനയുടെ 2014-ലെ ലോകഭക്ഷ്യപുരസ്കാരം (World Food Prize) അദ്ദേഹത്തെ തേടിയെത്തി. ലോകത്തിലെ മൊത്തം ഗോതമ്പിന്റെ ഉത്പാദനത്തിൽ ആശ്ചര്യജനകമാംവണ്ണം വർദ്ധന നേടാൻ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ സഹായിക്കുകയുണ്ടായി.

Sanjaya Rajaram
ജനനം1943
ദേശീയതMexican
കലാലയം
അറിയപ്പെടുന്നത്
  • Developing 480 types of wheat
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAgronomy
സ്ഥാപനങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻDr. Irvine Watson

ഇന്ത്യയിൽ ഉത്തർപ്രദേശിലെ വാരണാസി ജില്ലയിൽ നിന്ന്, തികച്ചും ഗ്രാമ്യമായ ഒരു ജീവിതപശ്ചാത്തലത്തിൽനിന്നും, വന്ന അദ്ദേഹം മെക്സിക്കോയിലാണ് ഇപ്പോൾ താമസം.[1]

  1. The Hindu, June 19, 2014
"https://ml.wikipedia.org/w/index.php?title=സഞ്ജയ_രാജാറാം&oldid=3119688" എന്ന താളിൽനിന്ന് ശേഖരിച്ചത്