സസ്യശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടേയും പുതിയ കൃഷിരീതികൾ ആവിഷ്കരിക്കുന്നതിലൂടേയും മറ്റുമായി കർഷികമേഖലയുടെ വളർച്ചക്കും ഭക്ഷ്യോത്പാദനത്തിനും ആഗോളതലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവർക്ക് ഐക്യരാഷ്ട്രസംഘടന നൽകുന്ന പുരസ്കാരമാണ് ലോകഭക്ഷ്യപുരസ്കാരം (ഇംഗ്ലീഷ്:  World Food Prize). ഇത് ഏറ്റവും ആദ്യം നൽകപ്പെട്ടത്, 1987-ൽ, ഇന്ത്യൻ ശാസ്ത്രഞ്ജനായ ഡോ. എം.എസ്. സ്വാമിനാഥനാണ്. രണ്ടുലക്ഷത്തിഅമ്പതിനായിരം അമേരിക്കൻ ഡോളറാണ് സമ്മാനത്തുക. ലോകഭക്ഷ്യദിനമായ ഒക്ടോബർ 16-ന്ന് ഇത് സമ്മാനിക്കപ്പെടുന്നു.[1]

World Food Prize
പ്രമാണം:World Food Prize logo.jpg
അവാർഡ്Outstanding achievement in advancement of human development through improved food quality, quantity, or availability
സ്ഥലംDes Moines, Iowa, അമേരിക്കൻ ഐക്യനാടുകൾ
നൽകുന്നത്World Food Prize Foundation, with various sponsor companies
ആദ്യം നൽകിയത്1987
ഔദ്യോഗിക വെബ്സൈറ്റ്www.worldfoodprize.org
  1. The Hindu, 19-6-2014
"https://ml.wikipedia.org/w/index.php?title=ലോകഭക്ഷ്യപുരസ്കാരം&oldid=2419687" എന്ന താളിൽനിന്ന് ശേഖരിച്ചത്