സക്കാറ
പുരാതന ഈജിപ്തിന്റെ രാജകീയ തലസ്ഥാനമായ മെംഫിസിന്റെ ഔദ്യോഗിക സെമിത്തേരിയായി രൂപപ്പെട്ട ഒരു പുരാതന ശവസംസ്കാര പ്രദേശമാണ് സക്കാറ.[1] ഈജിപ്തിലെ ഗിസയുടെ തെക്കുഭാഗത്തായാണ് സക്കാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ പതിനൊന്ന് പ്രധാന പിരമിഡുകളിലായാണ് ഫറോവമാരുടെ മൃതശരീരങ്ങൾ അടക്കിയിരിക്കുന്നത്. ഈജിപ്തിലെ ഏറ്റവും പുരാതനമെന്നു കരുതപ്പെടുന്നതും വലിയ പടവുകൾ പോലെ പണിതിരിക്കുന്നതുമായ സോസറിന്റെ പിരമിഡാണ് ഇവിടുത്തെ പ്രധാനപ്പെട്ടത്. വെള്ള ചുണ്ണാമ്പുകല്ലുകൾകൊണ്ടു നിർമ്മിച്ചിരിക്കുന്ന ഈ പിരമിഡിന് 62 മസ്തബാസ് എന്നറിയപ്പെടുന്ന ചെറിയ ശവകുടീരങ്ങളിൽ രാജകൊട്ടാരവുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരുടെയും പടത്തലവന്റെയുമെല്ലാം മൃതശരീരങ്ങളാണ് അടക്കിയിരിക്കുന്നത്. ആധുനിക കെയ്റോയിൽ നിന്ന് 30 കി.മീ (19 മൈൽ) തെക്ക് സ്ഥിതി ചെയ്യുന്ന സക്കാറയിൽ നിന്ന് 1.5 കിലോമീറ്റർ (4.5 കി. മീ. 0.93 മീ) ഈ പ്രദേശം വ്യാപിച്ചിരിക്കുന്നു.
سقارة | |
സ്ഥാനം | Giza Governorate, Egypt |
---|---|
മേഖല | Lower Egypt |
Coordinates | 29°52′16″N 31°12′59″E / 29.87111°N 31.21639°E |
തരം | Necropolis |
History | |
കാലഘട്ടങ്ങൾ | Early Dynastic Period to Middle Ages |
Official name | Memphis and its Necropolis – the Pyramid Fields from Giza to Dahshur |
Type | Cultural |
Criteria | i, iii, vi |
Designated | 1979 (3rd session) |
Reference no. | 86 |
Region | Arab States |
അവലംബം
തിരുത്തുക- ↑ Fernandez, I., J. Becker, S. Gillies. "Places: 796289136 (Saqqarah)". Pleiades. Retrieved March 22, 2013.
പുറം കണ്ണികൾ
തിരുത്തുക- Information on Saqqara
- Saqqara.nl (Friends of Saqqara Foundation)
- Discoveries on the site from February 2007
- University of Pennsylvania Museum excavations at Saqqara
- Saqqara Information - Historvius