സംസ്കൃതനാടകം
(സംസ്കൃതരൂപകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന നാടകങ്ങളെയാണ് സംസ്കൃതനാടകം എന്ന് പറയുന്നത്. ഇവ സംസ്കൃതരൂപകങ്ങൾ എന്നും അറിയപ്പെടുന്നു.
ഉൽഭവം
തിരുത്തുകഭരതമുനിയുടെ നാട്യശാസ്ത്രത്തിലാണ് ബി.സി.20- ാം കാലഘട്ടത്തിലെ സംസ്കൃതത്തിലെ രുപകങ്ങളുടെ ഉത്ഭവത്തെകുറിച്ചുള്ള പരാമർശം കാണുന്നത്. ഒരിക്കൽ ദേവൻമാർ ബ്രഹ്മാവിനെ സമീപിച്ച് കണ്ണുകൾക്കും കാതുകൾക്കും ആനന്ദമുണ്ടാക്കുന്ന ഒരു വിനോദം ഉണ്ടാക്കാൻ ആവശ്യപ്പെടുന്നു. അതനുസരിച്ച് ബ്രഹ്മാവ് ഋഗ്‌വേദത്തിൽ നിന്നും സംഭാഷണവും യജുർവേദത്തിൽനിന്ന് അഭിനയവും സാമവേദത്തിൽനിന്ന് സംഗീതവുുംഅഥർവവേദത്തിൽനിന്ന് രസങ്ങളും എടുത്ത് അഞ്ചാമത്തെ വേദം സൃഷ്ടിക്കുകയും, അതിന് നാട്യവേദം എന്ന പേര് സൃഷ്ടിക്കുകയും ചെയ്തു. അനന്തരം ബ്രഹ്മാവ് നാട്യവേദത്തെ ഭരതമുനിയ്ക്കു നൽകുകയും അതിനെ ഭൂമിയിൽ പ്രചരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. .ഇതാണ് ഉദ്ഭവത്തെക്കുറിച്ചുള്ള കഥ.