ഐൻസ്റ്റൈനെപ്പറ്റിതിരുത്തുക

ഐൻസ്റ്റീനു മഹാനു എന്നൊരു പദവി ഒന്നും ചാർത്തേണ്ട കാര്യമില്ല. ഐൻസ്റ്റീൻ അല്ലെങ്കിൽ ഭൗതികശാസ്ത്രജ്ഞനായ ഐൻസ്റ്റീൻ എന്നു മതി. --Shiju Alex|ഷിജു അലക്സ് 05:08, 3 മാർച്ച് 2009 (UTC)Reply[മറുപടി]

മാറ്റ്യിട്ടുണ്ട് സഖേ. ചിലമാങ്ങ്ങൾ വരുത്തി ഞാൻ സം‌രക്ഷിക്കാൻ തുടങ്ങിയപ്പോൾ താങ്കളുടെ മാറ്റങ്ങളുമായി ഒരു edit conflict വന്നു. സൗകര്യത്തിനായി പെട്ടെന്ന് save ചെയ്തപ്പോൾ വീണ്ടും പഴയതിലേക്ക് ആയിപ്പോയതാണ്. Sorry.--Naveen Sankar 05:27, 3 മാർച്ച് 2009 (UTC)Reply[മറുപടി]

ശീർഷകംതിരുത്തുക

ഇതിനു മലയാളത്തിൽ പേരുണ്ടോ? =, 2 തുടങ്ങിയവയൊക്കെ തലക്കെട്ടിൽ വരുന്നത് പ്രശ്നങ്ങളുണ്ടാക്കിയേക്കാം.--അഭി 08:05, 3 മാർച്ച് 2009 (UTC) Reply[മറുപടി]

മറ്റെന്തു ശീർഷകമാണ് ഇതിന് കൂടുതൽ യോജ്യം? ഇംഗ്ലീഷിലേതിന് തത്തുല്യമാക്കാൻ വേണമെങ്കിൽ "ദ്രവ്യമാന-ഊർജ സമത്വം" എന്ന് കൊടുക്കാം. എങ്കിലും ആരും ആ ശീർഷകവും തിരയും എന്ന് തോന്നുന്നില്ല. അപ്പോൾപിന്നെ ഇതുതന്നെയല്ലേ നല്ലത്. കണ്ണികളിൽക്കൂടി ലേഖനത്തിൽ എത്തിച്ചേരുമെന്നേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇപ്പോൾത്തന്നെ ഭൗതികശാസ്ത്രം പേജിൽനിന്ന് ഒരു കണ്ണി E = mc²‎ എന്നതിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ലേഖനങ്ങൾ ഈ താളുമായി ബന്ധപ്പെട്ട് വരും എന്ന് പ്രതീക്ഷിക്കാം. --Naveen Sankar 09:09, 3 മാർച്ച് 2009 (UTC)Reply[മറുപടി]

ദ്രവ്യമാന-ഊർജ്ജ സമവാക്യം എന്നലേ യോജിച്ച തലക്കെട്ട്??. E=mc2 യിൽ നിന്ന് അതിലേക്ക് റീഡയറക്റ്റിയാൽ പോരേ? --Vssun 10:45, 3 മാർച്ച് 2009 (UTC)Reply[മറുപടി]

ഇംഗ്ലീഷ് വികിപീഡിയയിൽ Mass-energy equivanalce എന്നാണ്. അതായത് ദ്രവ്യമാന-ഊർജ സമത്വം എന്ന് വരും. സമവാക്യത്തോടൊപ്പം അതിന്റെ വിവക്ഷകളും ഈ ലേഖനത്തിൽ വരുന്നുണ്ടല്ലോ. അതിനാൽ ദ്രവ്യമാന-ഊർജ സമവാക്യം എന്ന് വേണ്ട എന്നാണ് എന്റെ അഭിപ്രായം. വേണമെങ്കിൽ ദ്രവ്യമാന-ഊർജ സമത്വം എന്ന് നൽകാം. എങ്കിലും പ്രശസ്തി കൂടുതലുള്ളത് E = mc² എന്നതിന് തന്നെയല്ലേ. അതുതന്നെയായാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. തമിഴ് വികിപീഡിയയിലും E=mc² എന്നാണ് ഈ ലേഖനത്തിന്റെ ശീർഷകം. --Naveen Sankar 14:02, 4 മാർച്ച് 2009 (UTC)Reply[മറുപടി]

  ദ്രവ്യമാന-ഊർജ സമത്വം-ത്തിൽ നിന്നും റീഡയറക്റ്റ് ചെയ്തിട്ടുണ്ട്. --Vssun 04:53, 5 മാർച്ച് 2009 (UTC)Reply[മറുപടി]

പേജിൽ കവിത വേണോ? -- റസിമാൻ ടി വി 14:52, 9 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

  • സമത്വത്തിനും സമതയ്ക്കും ഒരേ നിരുക്താർത്ഥമാണെങ്കിലും സാങ്കേതികമായി ഇക്വിവാലൻസിന് സമതയെന്നും ഇക്വിവലിറ്റിയ്ക്ക് സമത്വം എന്നും തർജ്ജുമ സ്വീകരിക്കുന്നു. സോഷ്യലിസത്തിന് സമത്വമാണുപയോഗിക്കുന്നതെന്ന് അറിയാമല്ലോ.
  • മാസ്സിന് പിണ്ഡം എന്ന പദത്തിൽ സമവായത്തിലെത്തിയതായിട്ടാണ് ഓർമ്മ. സന്ദർഭം ഓർക്കുന്നില്ല. എങ്കിലും മാസ് കൺസർവേഷൻ തുടങ്ങിയവയ്ക്ക് ദ്രവ്യസംരക്ഷണം എന്നാണ് പഠിച്ചുവന്നിട്ടുള്ളത്. സാമാന്യമായി പിണ്ഡമെന്നും മറ്റുപദങ്ങളുമായി ചേരുമ്പോൾ ഭംഗിപോലെ ദ്രവ്യമെന്നും ഉപയോഗിക്കാം. ദ്രവ്യോർജ്ജസമത(/ദ്രവ്യ-ഊർജ്ജ സമത) എന്ന പദമല്ലേ ഉചിതം?--തച്ചന്റെ മകൻ 19:06, 9 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:E_%3D_mc²&oldid=654497" എന്ന താളിൽനിന്ന് ശേഖരിച്ചത്
"E = mc²" താളിലേക്ക് മടങ്ങുക.