സംവാദം:ഹസൻ നസ്റുല്ല
ഹസൻ നസ്‌റള്ള എന്നതല്ലേ ശരിയായ ഉച്ചാരണം? --ജേക്കബ് 10:16, 18 ഓഗസ്റ്റ് 2007 (UTC)
അല്ല, കൂടുതൽ ശരിയായ ഉച്ചാരണം ഹസൻ നസ്‌റുല്ല എന്ന് തന്നെയാണ് ബിന്നാഗ് 17:08, 24 മാർച്ച് 2008 (UTC)
- ബിന്നാഗ് പറയുന്നതിന് എന്താണ് ഒരു തെളിവ്. ഹസൻ നസ്ര്‌ള്ളാ എന്നാണ് എനിക്ക് തോന്നുന്നത്? --FirozVellachalil 08:12, 20 മേയ് 2008 (UTC)
സുഹൃത്തേ, നസ്റുല്ല (نصر الله) എന്നാൽ ദൈവസഹായം എന്നർഥം, അറബിയിൽ! പക്ഷേ നസ്രള്ളാ എന്നാലോ നസ്‌റള്ള എന്നാലോ എന്താണെന്നെനിക്കറിയില്ല!ബിന്നാഗ് 08:36, 20 മേയ് 2008 (UTC)
ഇത് വിക്കിപീഡിയ ആണല്ലോ. അപ്പോൽ സുഹൃത്തിനു മാത്രം അർത്ഥം അറിഞ്ഞിട്ടു കാര്യമില്ല. എല്ലാവർക്കും അറിയേണ്ടിവരും. മാത്രവുമല്ല ഇക്കാര്യത്തിൽ അർത്ഥത്തിനല്ല മറിച്ച് ഉച്ചാരണത്തിനാണ് പ്രാധാന്യം. നസറുല്ല എന്നാണ് ഉച്ചാരണം എന്ന് ഏതെങ്കിലും റഫറൻസ് കാണിച്ചു തരേണ്ട ആവശ്യമേ ഉള്ളൂ. അതുവരെ മറ്റെല്ലാ വിക്കിയിലും ഉള്ള പേര് സ്വീകരിക്കുക. തെളിവ് കാണിച്ചു തന്നിട്ട് മറിച്ചാക്കിക്കോളൂ. --202.83.54.170 10:43, 20 മേയ് 2008 (UTC)
(نصر الله) എന്നാൽ ദൈവ സഹായം എന്നാണെന്നും അതിന്റെ നസ്റുല്ല എന്നാണെന്നും എവിടെയാണ് ഉള്ളത്? --RobinThomas 10:47, 20 മേയ് 2008 (UTC)
- മനോരമയിൽ നസ്റള്ള എന്നാണ് കാണുന്നത് --RobinThomas 10:51, 20 മേയ് 2008 (UTC)
Hassan Nasrallah -- HAS'-ahn NAS'-ruh-lahഇവിടെ നിന്നും--അഭി 10:55, 20 മേയ് 2008 (UTC)
ല്ല എന്ന് ഉച്ചാരണം വരുന്നില്ല. ള്ള തന്നെയാണ്.--FirozVellachalil 11:05, 20 മേയ് 2008 (UTC)
- രണ്ടും ശരിയല്ല. ശരിയായി എഴുതാൻ മലയാളത്തിൽ കഴിയില്ല. അതിനാൽ രണ്ടു രൂപത്തിലും എഴുതാം-- നീലമാങ്ങ ♥♥✉ 14:03, 20 മേയ് 2008 (UTC)
സുഹൃത്തുക്കളേ.....അറബി വ്യാകരണത്തിൻറെ അ.ആ.ഇ.ഈ അറിയുന്നവർക്കറിയാം نصر الله എന്നെഴുതിയാൽ നസ്‌റുല്ലാ എന്നാണ് വായിക്കുക എന്ന്! ഇംഗ്ലീഷ് വിക്കി Nasralla എന്നെഴുതിയത് കൊണ്ട്, മനോരമ ഒരുപാട് വിഡ്ഢിത്തങ്ങളുടെ കൂട്ടത്തിൽ ഇങ്ങനെയൊരു വിഡ്ഢിത്തം കൂടെ എഴുതി പ്രചരിപ്പിക്കുന്നു എന്നത് കൊണ്ട്, മലയാളം വിക്കിയിലും ഈ അബദ്ധം അപ്പടി വേണം എന്ന് എല്ലാ വിക്കിപ്പീഡിയൻമാർക്കും വാശി ഉണ്ടെങ്കീൽ സോറി!! ബിന്നാഗ് 19:59, 20 മേയ് 2008 (UTC)
പിന്നെ "അല്ലാഹു" എന്ന ലേഖനം അള്ളാഹു എന്നല്ല കാണുന്നത്! ആ "അല്ലാഹു" (الله) തന്നെയാണിവിടുത്തേം "അല്ലാ" (الله)! അത് കൊണ്ടാണ് അറബി ഉച്ചാരണത്തോട് കൂടുതൽ അടുത്തു നിൽക്കുന്ന നസ്‌റുല്ലാ എന്ന് തന്നെ പ്രയോഗിച്ചത്! ബിന്നാഗ് 20:05, 20 മേയ് 2008 (UTC)
എങ്കിൽ പിന്നെ നസ്റല്ലാ എന്നല്ലേ വരേണ്ടത്? ഉല്ലാ എന്നല്ലല്ലോ? മാത്രവുമല്ല കേരളത്തിലൊക്കെ അള്ളാഹു എന്നാണ് പലരും ഉപയോഗിച്ച് കേട്ടിട്ടുള്ളത് --202.83.54.170 02:45, 21 മേയ് 2008 (UTC)
ഫിറോസ് എന്നൊരാളെ ഫിറോസേ എന്നാണ് വിളീക്കുക, എന്ന് വെച്ച് അദ്ദേഹത്തിൻറെ പേര് ഫിറോസേ എന്നാവില്ല എന്നാണെൻറെ വിശ്വാസം! അതു പോലെത്തന്നെയാണ് നസ്റല്ലയും.
എനിക്ക് മനസ്സിലാവാത്തത് 'വികൃതീകരണം'എന്തു കൊണ്ട് നസ്റള്ളയിൽ ഒതുക്കി എന്നതാണ്, അദ്ദേഹത്തിൻറെ പാർട്ടി ഇപ്പഴും ഹിസ്ബുല്ലയാണ്! ഹസൻ നസ്‌റുല്ലയെ (نصر الله) നസ്റള്ള എന്നെഴുതുകയാണെങ്കിൽ നിശ്ചയമായും ഹിസ്ബുല്ലയെ (حزب الله) എഴുതേണ്ടത് ഹിസ്ബള്ള എന്നു തന്നെയാണ്. നസ്‌ർ (സഹായം) എന്ന നാമത്തിനു പകരം ഇവിടെ ഹിസ്ബ് (പാർട്ടി) എന്ന നാമം ഉപയോഗിച്ചു എന്നു മാത്രമാണ് ഇവ തമ്മിലുള്ള വ്യത്യാസം! ബിന്നാഗ് 06:01, 22 മേയ് 2008 (UTC)
ഒരു പ്രതികരണവും കാണുന്നില്ല. ഇനിയെങ്കിലും വികൃതീകരണം ശരിപ്പെടുത്താം എന്നു തോന്നുന്നു! --ബിന്നാഗ് 12:19, 2 ജൂൺ 2008 (UTC)