സോമരസം മുഖ്യ ഹവിസ്സായി അഗ്നിയിൽ ഹോമിക്കുന്ന യജ്ഞങ്ങളാണ്‌ സോമയഗങ്ങൾ.


യജ്ഞങ്ങൾ വൈദികം താന്ത്രികം എന്നിങ്ങനെ രണ്ട്‌ തരം ഉണ്ട്‌.

വൈദിക യജ്ഞത്തിൽ സോമയാഗമാണ്‌ മുഖ്യം. സോമാഹുതിയുടെ എണ്ണമനുസ്സരിച്ച്‌ ഏഴുതരം സോമയാഗങ്ങൾ ഉണ്ട്‌. അഗ്നിഷ്ടോമം, അത്യഗ്നിഷ്ടോമം, ഉക്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്തോര്യാമം എന്നിവയാണവ.

കേരളത്തിലെ നമ്പൂതിരിമാർ മൂന്നു തരം യജ്ഞങ്ങളേ നടത്തി വന്നിട്ടുള്ളൂ. ആധാനവും അഗ്നിഷ്ടോമവും അതിരാത്രവും. കേരളത്തിൽ മൂൻ ശ്രൗതകർമ്മങ്ങൾ ആണ്‌ പ്രധാനമായും നടന്നു വരുന്നത്‌ അഗ്ന്യാധാനം (ആധാനം) സോമയാഗം (അഗ്നിഷ്ടോമം) അതിരാത്രം (അഗ്നിഹോത്രം) എന്നിവയാണ്‌

ഹവിർ യജ്ഞങ്ങളിൽ ആദ്യത്തേതാണ്‌ ആധാനം, സോമയാഗങ്ങളിൽ ആദ്യത്തേതാണ്‌ അഗ്നിഷ്ടോമം, എറ്റവും വലിയ സോമയാഗമാണ്‌ അതിരാത്രം. ത്രേതാഗ്നിസാധ്യങ്ങളാണ്‌ മൂന്നും ആദ്യത്തേതിന്‌ ഒന്നും രണ്ടാമത്തേത്‌ ആറും അതിരാത്രം 12 ദിവസ കൊണ്ടുമാണ്‌ പൂർത്തിയാവുക.


ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗം മുതൽ ആയിരം വർഷങ്ങൾ വരെ നടത്തേണ്ടുന്ന യാഗങ്ങൾ ഉണ്ട്‌.


ഇന്ത്യയിൽ സ്വാതന്ത്ര്യ ലബ്ദിക്കുമുന്നായി ധാരാളം യാഗങ്ങൾ നടന്നിരുന്നു എങ്കിലും അതിനുശേഷം ഏതാണ്ട്‌ ദശാബ്ദക്കാലത്താണ്‌ ഒരു യാഗം നടന്നുവരുന്നത്‌. ഭാരിച്ച ചിലവ്‌, അധ്വനം പണ്ഡിതന്മാരുടെ ദൗർലഭ്യം, വിശ്വാസത്തിന്റെ കുറവ്‌ എന്നിവയാണ്‌ കാരണങ്ങൾ.

ഏകാഹം, അഹീനം, സത്രം എന്നിങ്ങനെ വിവിധ തരം യാഗകർമ്മങ്ങൾ ഉണ്ട്‌.

ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗമാണ്‌ ഏകാഹം

രണ്ട്‌ ദിവസം മുതൽ പന്ത്രണ്ട്‌ നാൾ വരെ വേണ്ടി വരുന്നവയാണ്‌ അഹീനം. സോമയാഗം അഹീനഗണത്തിൽ പെടുന്നു.

പന്ത്രണ്ട്‌ നാൾ മുതൽ എത്ര വേണമെങ്കിലും നീണ്ട്‌ നിൽകാവുന്നവയാണ്‌ സത്രങ്ങൾ. അശ്വമേധയാഗം സത്രത്തിൽ പെടുന്നു

വേദങ്ങളിൽ യജുർവേദം ആണ്‌ യാഗങ്ങളുടെ നടത്തിപ്പിനെ കുറിച്ച്‌ വിവരിച്ചിരിക്കുന്നത്‌. മന്ത്രങ്ങൾ പ്രധാനമായും ഋഗ്‌വേദത്തിലാണ്‌ കൊടുത്തിരിക്കുന്നത്‌. യാഗത്തിൽ ഋൿയജുസ്സാമവേദങ്ങൾ ഒന്നായി സമ്മേളിച്ചിരിക്കുന്നു.

യോഗ്യതകൾ

തിരുത്തുക

ഏറ്റവും യോഗ്യമായ സമയം വസന്തകാലത്തെ ശുക്ല (വെളുത്ത) പക്ഷമാണ്‌ ഈ പക്ഷത്തിൽ മാത്രമേ യാഗം നടത്താവൂ. (മാർച്ച്‌ പകുതി മുതൽ മേക്‌ പകുതിവരെയാണ്‌ വസന്തകാലം)


കേരലത്തിൽ 1976 1984, 2003, 2006 എന്നീ വർഷങ്ങളിൽ സോമയാഗം നടന്നിട്ടുണ്ട്‌.

കുടുംബങ്ങൾ

തിരുത്തുക

കേരളത്തിൽ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വിധിക്കപ്പെട്ട ബ്രാഹ്മണ കുടുംബങ്ങളിലെ നമ്പൂതിരിമാർക്കാണ്‌ യാഗ കർമ്മങ്ങൾ ചെയ്യാനുള്ള യോഗ്യത. ഗ്രന്ഥവിധിപ്രകാരം ചടങ്ങുകൾ നടത്തിക്കൊടുക്കാനും സംശയനിവൃത്തിവരുത്താനും പിഴപറ്റിയാൽ പ്രായശ്ചിത്തങ്ങൾ വിധിക്കുന്നതിനും യോഗ്യതയുള്ള കുടുംബങ്ങൾ ഒരോ ഗ്രാമത്തിലുമുണ്ട്‌. ഇവരെ വൈദികന്മാർ എന്നാണ്‌ പറയുന്നത്‌. തൈക്കാട്‌, ചെറുമുക്ക്‌, പന്തൽ, കൈമുക്ക്‌, കപ്ലിങ്ങാട്‌ തൂടങ്ങിയ കുടുംബക്കാർ വൈദികന്മാരാണ്‌.

ഗൃഹസ്ഥാശ്രമിക്കേ യാഗം ചെയ്യാനാവൂ. അയാൾ സ്വഭാര്യയോടു കൂടിയാണ്‌ യാഗം ചെയ്യുക. യാഗാധികാരമുള്ള കുടുംബത്തിൽ നിന്നുമായിരിക്കണം യജമാനൻ.

സോമയയാഗം ചെയ്യും മുൻപ്‌ ആധാനം ചെയ്തിരിക്കണം ഇങ്ങനെ ആധാനം ചെയ്തവരെ അടിതിരി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്യണമെങ്കിൽ അതിനു മുൻപ്‌ സോമയാഗം ചെയ്തിരിക്കണം ഇകൂട്ടരെ സോമയാജി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്താവരെ അഗ്നിഹോത്രി(ഉത്തരദേശത്ത്‌) എന്നോ അക്കിത്തിരി എന്നോ (കേർളത്തിൽ) വിളിക്കുന്നു.


ഋത്വിക്കുകൾ

തിരുത്തുക

അധ്വര്യു

തിരുത്തുക

അഗ്ന്യാധനം കഴിഞ്ഞാൽ യജമാനൻ അടിതിരിപ്പാടാവുന്നു. അതോടെ അദ്ദേഹം യാഗാധികാരമുള്ളവനാവുന്നു. അദ്ദേഹത്തെ സഹായിക്കനുള്ള സഹ വൈദികരാണ്‌ ഋത്വിക്കുകൾ. ശാലാമാത്രയിൽ യജുർവേദം ചൊല്ലേണ്ട അധ്വര്യുവാണ്‌ പ്രധാനി. ഈ ഗണത്തിൽ വേറെയും പലർ ഉണ്ട്‌.

ഹോതാവ്‌

തിരുത്തുക

ഹോതൃഗണം എന്ന ഗണത്തിൽ ഋഗ്‌വേദ മന്ത്രങ്ങൾ ചൊല്ലുന്ന വൈദികനും മറ്റു മൂന്ന് പേരും ഉൾപ്പെടുന്നു.

ഉദ്ഗാതാവ്‌

തിരുത്തുക

സാമവേദ മന്ത്രങ്ങൾ ഉരുക്കഴിക്കുന്ന വൈദികനും മറ്റു മൂന്നു പേരും.

എല്ലാ ക്രിയാ കർമ്മങ്ങളും ശ്രദ്ധിക്കുന്നവരാണ്‌ സദസ്യൻ അല്ലെങ്കിൽ സദസ്യർ.

മേൽ പറഞ്ഞ സഹായികളെല്ലാം യജമാനനും പത്നിക്കും വേണ്ടിയും യജമാനൻ ദേവന്മാർക്ക്‌ വേണ്ടിയുമാണ്‌ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്‌.

ചടങ്ങുകൾ

തിരുത്തുക

അഗ്ന്യാധാനം എന്നും പറയും. ഇഷ്ടി എന്ന് പറയുന്ന ദിവസേന ചെയ്യുന്ന ഹോമത്തിലൂടെ ചൈതന്യവത്താക്കിയ ഔപസാഗ്നിയെ യാഗശാല യിലെ ശ്രൗതാഗ്നി യുമായി യോജിപ്പിക്കുന്ന ചടങ്ങണിത്‌. ഔപാസാഗ്നി ജീവാത്മാവും ശ്രൗതാഗ്നി പരമാത്മാവുമാണെന്നാണ്‌ വിശ്വാസം. ഇതിനു ശേഷം തീകടയാനുള്ള അരണി കൈക്കൊള്ളലാണ്‌.


അരണി കടയൽ

തിരുത്തുക

പ്രാകൃതകാലത്ത്‌ അഗ്നി ഉണ്ടാക്കിയിരുന്നത്‌ അരണി എന്ന മരം തമ്മിൽ ഉരച്ചാണ്‌. ഇതേ രീതിയിൽ തന്നെയാണ്‌ യാഗങ്ങൾക്ക്‌ തീ ഉണ്ടാക്കേണ്ടത്‌. അരണി ഒരു ദണ്ഡാകൃതിയിലും അത്‌ ഉരക്കുന്നതിന്‌ ഉരൽ രൂപത്തിൽ മറ്റൊന്നും ഉണ്ടാക്കുന്നു. ദണ്ഡാകൃതിയിലുള്ള അരണിയിൽ കടയാൻ (തിരിക്കാൻ) പാകത്തിന്‌ കയർ കെട്ടിയിരിക്കും. ഒരു പുരോഹിതൻ ഈ ചരട്‌ കടയുമ്പോൾ മറ്റൊരാൾ ഘർഷണത്തിനായി അരണി ഉരലിലേക്ക്‌ അമർത്തിപ്പിടിക്കും. അഗ്നിസ്ഫുരണങ്ങൾ ഉണ്ടാകുന്ന മാത്രയിൽ അവ പകരാനായി ഉണങ്ങിയ ചെടിയുടെ വേരുകളും മറ്റ്‌ പെട്ടന്ന് തീപിടിക്കുന്ന കമ്പുകളും വച്ചിരിക്കും. തീ ഉണ്ടാകുന്നത്‌ പല ഘടകങ്ങളെ ആശ്രയിച്ച്‌ ഇരിക്കും.

അഗ്നിഷ്ടോമം

തിരുത്തുക

അരണിയിൽ നിന്ന് തീ ഉണ്ടാക്കിയശേഷം അത്‌ ഹോമ കുണ്ഡത്തിലേക്ക്‌ പകരുന്നു. പിന്നീട്‌ പല തരത്തിലുള്ള ഹോമങ്ങൾ നടക്കുന്നു. കുശ്മാണ്ഡഹോമം ഇതിലൊന്നാണ്‌.

അഗ്നിഷ്ടോമത്തിന്‌ മുന്നോടിയായി ആധാനം നടത്തുന്നു. ഇതിന്‌ ഋത്വിക്കുകൾ ആവശ്യമാണ്‌. ആധാനത്തോടെ സോമയാഗം ആരംഭിക്കുന്നു. 17 ഋീത്വിക്കുകൾ ഇതിനു വേണം. ഈ ഋത്വിക്കുകളെ യജമാനൻ വരിക്കുന്നു. പിന്നീട്‌ അരണി കടഞ്ഞ്‌ യാഗശാല യിലെ മൂന്ന് ഹോമ കുണ്ഡങ്ങളിലായി സമർപ്പിക്കുന്നു. തുടന്ന് യാഗം തുടങ്ങിയെന്ന് പ്രഖ്യാപിക്കുന്ന താണ്‌ ഹോതൃ ഹോമം

ശ്രദ്ധ ലഭിക്കാനായി ചെയ്യുന്ന കർമ്മമാണ്‌ ശ്രദ്ധാഹ്വാനം

എല്ലാവരും ചേർന്ന് നിശ്ചയദാർഡ്യം പ്രഖ്യാപിക്കാനായി ചൂടുള്ള നെയ്യിൽ വിരൽ മുക്കി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങാണ്‌ സഖ്യം ചേരൽ

സോമലത സ്ഥാപിക്കൽ

തിരുത്തുക

മൂന്നാം ദിവസത്തെ ചടങ്ങാണിത്‌. യാഗത്തിനു വേണ്ട സോമലത വാങ്ങി സ്ഥാപിക്കലാണിത്‌. കൊല്ലങ്കോട്‌ രാജാവിന്റെ അധീനത്തിൽ വളരുന്ന സോമലത എന്ന ചെടിയെ കോഫ്‌സൻ എന്ന തമിഴ്‌ ബ്രാഹ്മണനാണ്‌ 2006ൽ യാഗത്തിനെത്തിച്ചത്‌. ഇതേ ദിവസം തന്നെ സുബ്രമണ്യാഹ്വാനമെന്ന ചടങ്ങുമുണ്ട്‌. ജന്മം കൊണ്ട്‌ ശൂദ്രനായ യജ്ഞപുരുഷൻ കർമ്മം കൊണ്ട്‌ ബ്രാഹ്മണനാകുന്ന ചടങ്ങാണിത്‌.

യൂപം കൊള്ളൽ

തിരുത്തുക

നാലാം ദിവസംനടക്കുന്ന ചടങ്ങാണിത്‌. കൂവളത്തടിയാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ക്ഷേത്രത്തിലെ കൊടിമരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

യൂപം സ്ഥാപിക്കൽ

തിരുത്തുക

അടുത്തത്‌ യൂപം സ്ഥാപിക്കൽ എന്ന ചടങ്ങാണ്‌. യാഗമൃഗത്തെ ഈ കൊടിമരത്തിൽ കെട്ടിയിടുന്നു.പാശ്വാലംഭനം അഥവാ മൃഗബലി അന്ന് തന്നെയാണ്‌ നടത്തുന്നത്‌. പാഞ്ഞാൾ സോമയാഗത്തിൽ മൃഗബലി നടത്തിയത്‌ വിവാദമായതിനേതുടന്ന് പിന്നീട്‌ 2006 നടന്ന സോമയാഗത്തിന്‌ അരിമാവ്‌ കൊണ്ടുള്ള അട (പിഷ്ടപശു]] വാണ്‌ ആറിനു പകരം ബലിയർപ്പിക്കപ്പെട്ടത്‌. സോമാലത്‌ നാലാം ദിവസം പുഴയിലെ കല്ലുകൾ കൊണ്ട്‌ ഇടിച്ച്‌ പിഴിയുന്നു.

സോമാഹുതി

തിരുത്തുക

ആഞ്ചാം ദിവസം നടക്കുന്ന ഈ ചടങ്ങാണിത്‌. ബ്രഹ്മമുഹൂർത്തത്തിൽ കിഴക്കൻ ചക്രവാളത്തിൽ ചെമ്പഴുത്ത നിറം പ്രത്യക്ഷപ്പെടുമ്പോഴാണീ ചടങ്ങ്‌. സോമരസം "ഉപാംശു" എന്ന മരപ്പാത്രത്തിൽ പകർന്ന് വച്ചു നടത്തുന്ന ഹോമത്തിന്‌ ഉപാംശുഹോമം എന്നും വിളിക്കുന്നു.

ആറാം ദിവസം

തിരുത്തുക

എട്ട്‌ നാഴിക വീതമുള്ള മൂൻ സവനങ്ങൾ പ്രാതഃസവനം : പാവമാന സ്തുതി (ശുദ്ധീകരണ സ്തുതി) മദ്ധ്യന്ദിന സവനം: ദ്വിദേവത്യ പ്രചാരം ( ഐന്ദ്രാവയവം, മൈത്രാവരുണം, ആശ്വിനം എന്നീ മരപ്പാത്രങ്ങളിൽ സോമയെ ശേഖരിക്കൽ) തൃതീയ സവനം: ആദിത്യഗ്രഹണമാണ്‌ ഇതിലെ മുഖ്യ ക്രിയ. ആദിസ്ഥ്യാലി എന്ന മൺ പാത്രത്തിൽ സോമരസവും തൈരുംചേർത്ത്‌ നടത്തുന്ന ഹോമം) തുടർൻ അനുയാജം എന്ന ഹോമത്തിൽ ഹോതൻ യജമാനനെ സോമയെ യജിച്ചവൻ എന്നർത്ഥംവരുന്ന സോമയാജി എന്ന് വിളിക്കുന്നു. തൂടർന്ന് ഹരിയോജനം. അതോടെ സോമരസം കൊണ്ടുള്ള ക്രിയകൾ അവസാനിക്കുന്നു.


യാഗത്തിനിടക്ക്‌ സംഭവിച്ചിരിക്കാവുന്ന പിഴവുകൾക്ക്‌ പ്രായശ്ചിത്തമായി കൽപപ്രായശ്ചിത്തം നടത്തുന്നു. പിന്നീട്‌ അവഭൃഥം. ഇത്‌ യാഗത്തിന്‌ ഉപയോഗിച്ച സാധനങ്ങൾ ശരിയാം വിധം ജലാശയത്തിലൊഴുക്കി എല്ലാവരും കുളിച്ച്‌ പുതുവസ്ത്രം ധരിച്ച്‌ യാഗശാലയിൽ തിരിച്ചെത്തുന്നു. തുടർന്ന് അപൂർവ്വം എന്ന നെയ്യ ഹോമിക്കുന്നു. യജമാനൻ പരന്നു കത്തുന്ന തീയിനെ വണങ്ങി യൂപം തീയിലേക്ക്‌ തള്ളിയിടുന്നു.

യാഗശാല അഗ്നിക്കിരയാക്കൽ

തിരുത്തുക

അടുത്ത ദിവസം യാഗനിവേദ്യമായ സൗമ്യം വിളമ്പുന്നു. സദസ്യർക്ക്‌ സൗമ്യം നൽകിയശേഷം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്നിയെ അരണിയിലേക്ക്‌ ആവഹിച്ച്‌ യഹമാനൻ തന്റെ ഇല്ലത്തേക്ക്‌ കൊണ്ടു പോകുന്നു. ഇതോടെ യഗശാല കത്തിച്ച്‌ ചാമ്പലാക്കുന്നു. നേത്രാഗ്നിയേ അരണിയിലേക്ക്‌ തിരിച്ച്‌ ആവാഹിക്കുന്ന ചടങ്ങും നടക്കുന്നു. അരണിയിലേക്ക്‌ ആവാഹിച്ച ത്രേതാഗ്നി വീണ്ടൂം യജമാനനും പത്നിയും സ്വഗൃഹത്തിലേക്ക്‌ കൊണ്ട്‌ പോയിമരണം വരെ യജിക്കണം എന്നാണ്‌ വിധി.

ഇളകൊള്ളൂർ സോമയാഗം 2015 ഏപ്രിൽ 20ന് ആരംഭിച്ച് ഏപ്രിൽ 26ന് സമാപിച്ചു.  പത്തനംതിട്ട കോന്നിക്കു സമീപം ഇളകൊള്ളൂർ മഹാദേവക്ഷേത്ര സന്നിധിയിൽ വച്ച് നടത്തപ്പെട്ട  ഈ മഹായജ്ഞത്തിൽ പങ്കെടുക്കാനായി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ ഒഴുകിയെത്തി..  സമാപനദിവസം യാഗശാല അഗ്നിക്കു സമർപ്പിക്കുമ്പോൾ തകർത്തു പെയ്ത മഴ ഭക്തജനങ്ങളിൽ അത്ഭുതവും ആവേശവും ഉളവാക്കി..— ഈ തിരുത്തൽ നടത്തിയത് 115.160.247.19 (സംവാദംസംഭാവനകൾ) 23:22, ഏപ്രിൽ 27, 2015 (UTC)

  • നല്ല എഴുത്ത്

Challiyan sir , സംവാദം താളിൽ എഴുതിയവ അതുപോലെ copy ചെയ്തു ലേഖനത്തിലിട്ടു .ഈ ലേഖനം, ഞാൻ എഴുതാൻ വിചാരിച്ചതാണ് . പിന്നീട് ചിന്തിച്ചപ്പോൾ സംവാദം താൾ നീലനിറത്തിൽ കിടക്കുന്നതു കണ്ടു . തുറന്നു നോക്കിയപ്പോൾ കുറെയേറെ വിവരങ്ങൾ കണ്ടു . ഇനി കൂടുതലായി ഞാൻ എഴുതണ്ട എന്ന് കരുതി .   Sreejith.S.A 12:28, 31 മാർച്ച് 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സോമയാഗം&oldid=2515330" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സോമയാഗം" താളിലേക്ക് മടങ്ങുക.