തലക്കെട്ട് തിരുത്തുക

സുന്ന എന്നല്ലേ കൂടുതൽ നല്ല തലക്കെട്ട്? --അജയ് ബാലചന്ദ്രൻ (സംവാദം) 12:17, 23 ഏപ്രിൽ 2013 (UTC)Reply

സുന്ന എന്ന് തിരിച്ചുവിടലോടെ പേരുമാറ്റുന്നു. താൾ ഇംഗ്ലീഷ് താ‌ളിന്റെ ചുവടുപിടിച്ച് മാറ്റിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:06, 23 ഏപ്രിൽ 2013 (UTC)Reply

വേഗത്തിൽ നീക്കം ചെയ്യൽ തിരുത്തുക

വിജ്ഞാനകോശസ്വഭാവമില്ല എന്നത് മായ്ക്കുക എന്ന വിഭാഗത്തിൽ പെടുത്തി ചർച്ച ചെയ്ത് പതുക്കെ നീക്കം ചെയ്യാനുള്ള കാരണമല്ലേ (വേഗത്തിൽ നീക്കം ചെയ്യാനുള്ള കാരണമല്ലല്ലോ)? സുന്ന എന്ന ഇംഗ്ലീഷ് താളിന്റെ ചുവടുപിടിച്ച് നന്നാക്കിയെടുക്കാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ താളിൽ ഉദ്ദേശിച്ചിരിക്കുന്നത് സുന്ന തന്നെയാണെങ്കിൽ ഞാൻ കുറച്ചുദിവസത്തിനുള്ളിൽ ശരിയാക്കിക്കോളാം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:22, 23 ഏപ്രിൽ 2013 (UTC)Reply

താൾ ശരിയാക്കിക്കഴിഞ്ഞപ്പോഴാണ് ഏകദേശം ഇതേ ഉള്ളടക്കത്തിൽ സുന്നത്ത് എന്ന താൾ ഉള്ളതായി കാണുന്നത്. ലയനനിർദ്ദേശം കൊടുത്തിട്ടുണ്ട്. എസ്.ഡി. നീക്കം ചെയ്യാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 13:15, 23 ഏപ്രിൽ 2013 (UTC)Reply

ലേഖനത്തിൽ നിലവിലുണ്ടായിരുന്ന ഉള്ളടക്കത്തെ നന്നാക്കിയെടുക്കാനുള്ള സാധ്യത കണ്ടില്ല എന്നതുകൊണ്ടാണ് SD ഇട്ടത്. --Vssun (സംവാദം) 00:36, 24 ഏപ്രിൽ 2013 (UTC)Reply

ഉദാഹരണങ്ങൾ തിരുത്തുക

ലേഖനത്തിലെ ഉദാഹരണങ്ങൾ എന്ന ഭാഗം ശരിക്കും എന്തിനുള്ള ഉദാഹരണങ്ങൾ ആണ്? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:34, 24 ഏപ്രിൽ 2013 (UTC)Reply

വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നത് ഹദീസുകളുടെ ഇസ്ലാമിക ഗ്രന്ഥങ്ങ‌ളിൽ കാണാറുള്ള ശൈലിയിലുള്ള അവലംബങ്ങളാണ് (ആനുഷംഗികമായവ). മുഹമ്മദ് സ്വന്തം ശീലങ്ങളെക്കുറിച്ച് പറഞ്ഞതും സുന്നയായി കണക്കാക്കുന്നതുമായ വചനങ്ങളായിരിക്കും ഇവ എന്ന് ഞാൻ ഊഹിക്കുന്നു. ഈ വിഷയത്തിൽ എനിക്ക് വലിയ ജ്ഞാനമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 13:34, 25 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സുന്ന&oldid=1736580" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സുന്ന" താളിലേക്ക് മടങ്ങുക.