സംവാദം:സിറോ-മലബാർ സഭ

(സംവാദം:സിറോ മലബാർ കത്തോലിക്കാസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ ലേഖനം കത്തോലിക്ക സഭയുടെ കേരള ക്രൈസ്തവ ചരിത്രത്തിൻറെ കാഴ്ചപ്പാടാൺ കാണിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമാൺ കേരളത്തിലെ മറ്റ് പുരാതന സഭകളുടെ കാഴ്ചപ്പാട്. ഇതാൺ ശരി എന്ന് കാണിക്കുന്നത് വിക്കിയുടെ നിഷ്പക്ഷതയെ ലംഖിക്കുന്നില്ലേ എന്ന് ഒരു സംശയം.

സീറോ മലബാർ സഭയെക്കുറിച്ചുള്ള ലേഖനത്തിൽ ആ സഭയുടെ പക്ഷത്തുനിന്നുള്ള കാഴ്ചപ്പാടുകൾക്കല്ലേ മുൻ‌ഗണന നൽകേണ്ടത്. കേരളത്തിലെ സഭകളെപ്പറ്റി പൊതുവായുള്ള ലേഖനങ്ങളിൽ മാത്രമേ താങ്കൾ പറഞ്ഞ പ്രശ്നം വരുവാൻ സാധ്യതയുള്ളൂ. എന്നിരുന്നാലും കേരളത്തിലെ ഇതര സഭകൾ ചിലവാദങ്ങൾ അംഗീകരിക്കുന്നില്ല എന്നോ മറ്റോ ഒരു വാക്യം ചേർത്ത് നിഷ്പക്ഷമാക്കാമെന്നു തോന്നുന്നു. ഈ ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള പരിഭാഷയാണെന്നാണു തോന്നുന്നത്. ലേഖകന്റെ അഭിപ്രായവും ആരായാം.--Manjithkaini 03:58, 8 ഒക്ടോബർ 2006 (UTC)Reply
നിഷ്പക്ഷതയെ ബാധിക്കുന്നു എന്നു തോന്നിയ ചില സ്ഥലങ്ങളിൽ സംശോധനകൾ വരുത്തിയിട്ടുണ്ട്. Tedy Kanjirathinkal 04:26, 8 ഒക്ടോബർ 2006 (UTC)Reply

ഡയംബർ താന്നെയല്ലേ ഉദയമ്പേരൂർ

തിരുത്തുക

ഈ ലേഖനത്തിൽ പ്രതിപാദിക്കുന്ന ഡയംബർ താന്നെയല്ലേ ഉദയമ്പേരൂർ. അതാണല്ലോ മലയാളവും. ഡയംബർ സായിപ്പിൻറെ വാക്കല്ലേ?

അതു പോലെ തന്നെ കാൽദിയൻ പാത്രിയർക്കിസ് ആൺ ഷാൽഡിയൻ അല്ല. അത് പോലെ തന്നെ ഇതിൽ തന്നിരിക്കുന്ന പല കാര്യങൾക്കും തെളിവുകൾ ഉണ്ടോ. atleast any citations. because Mor Sabor and Mor Aphroth were not chaldeans but syrians.

check this http://sor.cua.edu/ChMon/Ankamaly/AkaparambuMSaborAphroth.html ലിജു 01:17, 9 ഒക്ടോബർ 2006 (UTC)Reply

അഭിപ്രായങ്ങൾക്ക് നന്ദി ലിജൂ. ഡയമ്പർ തന്നെയാണ് ഉദയം‌പേരൂർ - ആ തിരുത്തൽ വരുത്തിയിട്ടുണ്ട്. രണ്ടാമത്തെ വിഷയത്തെപ്പറ്റി ഞാൻ “കേരള സഭാ ചരിത്രം” ഗ്രന്ഥത്തിൽ തിരയുകയുണ്ടായി. ലിജു പറഞ്ഞതുപോലെ, അതു ഷാൽഡിയൻ അല്ല - ഗ്രന്ഥം പറയുന്നത് അവർ “കൽദായ സുറിയാനി” സഭയിൽ നിന്നായിരുന്നു എന്നാണ്. അതുകൊണ്ട് കൽദായരുമാണ്, സുറിയാനിക്കാരുമാണ്. ആ തിരുത്തലും വരുത്തുന്നു.

സീറോ മലബാർ ആണ്, സിറോ മലബാർ അല്ല

തിരുത്തുക
തലക്കെട്ട് ശരിയാക്കി. ജേക്കബ് 08:31, 23 ജൂലൈ 2007 (UTC)Reply

സിറോ ആണ് ശരി.(syro) PrinceChacko001 (സംവാദം) 08:41, 7 ജനുവരി 2021 (UTC)Reply

സീറോ ക്രിസ്ത്യാനികൾ?

തിരുത്തുക

പണ്ഡിതന്മാരെന്നവകാശപ്പെടുന്ന വൈദികരുടെ ഗവേഷണപ്രബന്ധങ്ങളിൽ പോലും "സീറോമലബാർ" കാണാറുണ്ടെങ്കിലും, "സിറോ മലബാർ" ആണ് ശരിയെന്ന് ഞാൻ കരുതുന്നു. മലയാളം പത്രങ്ങൾ സിറോ എന്നും സീറോ എന്നും എഴുതാറുണ്ടെന്നു തോന്നുന്നു. എങ്കിലും സിറോ-യോടാണ് അവർക്ക് മമത കൂടുതൽ എന്ന് ഓടിച്ചു നടത്തിയ ഒരു ഗൂഗിൽ തെരച്ചിലിൽ മനസ്സിലായി. Syro- എന്ന prefix, സിറിയക്(സുറിയാനി) ഭാഷയുമായി ബന്ധപ്പെട്ടതാണ്. "സീറോ"-യുമായി അതിന് ബന്ധമൊന്നുമില്ല. Tyre-Sidon അതിർത്തിയിൽ, മകളുടെ രോഗശാന്തിതേടി യേശുവിനെ സമീപിച്ച സ്ത്രീ Syrophenician ആയിരുന്നെന്ന് മർക്കോസിന്റെ സുവിശേഷത്തിലുണ്ട്. Syrophoenician-ന്റെ ഉച്ചാരണം സിറോഫിനിഷ്യൻ എന്നാണ്.[1] അതുപോലെ ഇതും സിറോമലബാർ ആകണം. "Sy" എന്ന തുടക്കം സീ എന്നു നീട്ടി ഉച്ചരിക്കുന്ന പതിവില്ലെന്നതും സിറോയെ പിന്തുണയ്ക്കുന്നു.Georgekutty 02:21, 2 ജനുവരി 2010 (UTC)Reply

I agree. സിറോ മലബാർ is more common. Also സീറോ reads as "zero" whereas സിറോ correctly reads as syro. അച്ചായൻ (സംവാദം) 08:19, 6 ജൂൺ 2014 (UTC)Reply

ശരി ആണ് സിറോ ആണ് ശരി PrinceChacko001 (സംവാദം) 08:40, 7 ജനുവരി 2021 (UTC)Reply

"ക്നായി തോമാ കോട്ടയത്ത് ഒരു യഹൂദ ക്രൈസ്തവ സഭ രൂപവത്കരിക്കുകയുണ്ടായി"

തിരുത്തുക

ആര് എഴുതിയാലും ദയവു ചെയ്തു ഇത്തരം മണ്ടത്തരങ്ങൾ എഴുതി വെക്കരുത്.— ഈ തിരുത്തൽ നടത്തിയത് BVT99 (സംവാദംസംഭാവനകൾ)

കേരളത്തിലെ ക്രൈസ്തവസഭകളുടെ ചരിത്രം പരിശോധിച്ചാൽ അതിന് ചരിത്രം എന്നതിനേക്കാൾ യോജിക്കുക കഥ എന്ന തലക്കെട്ടായിരുക്കും. യഥാക്രമം കേരളത്തിന് തെക്കും വടക്കുമായിക്കിടക്കുന്ന ശ്രീലങ്കയുടെയും, കർണാടകത്തിന്റേയും ചരിത്രത്തിൽ ക്രിസ്തുമതം എത്തുന്നത് പോർച്ചുഗീസ് കാലഘട്ടത്തിലാണ്. കത്തോലിക്കാചരിത്രത്തിൽത്തന്നെ കേരളത്തിൽത്തന്നെ പൊന്നാനിത്താലൂക്കൊഴികെയുള്ള ബ്രിട്ടീഷ് മലബാറിലെന്നാണ് ക്രൈസ്തവരെത്തിയത്? 50 വർഷങ്ങൾക്കു മുമ്പ് വലിയ പട്ടണങ്ങളൊഴിച്ചാൽ മലബാറിൽ ക്രൈസ്തവ ജനസംഖ്യതന്നെ വളരെ കുറവായിരുന്നു. ഈ ചരിത്രം വായിക്കുമ്പോൽ പാമ്പും. കോണിയും എന്ന കളിയാണ് ഓർമ വരുന്നത്. സിഇ 52 -ൽ നിന്നും 9-ആം നൂറ്റാണ്ടിലേക്കും, 15-ആം നൂറ്റാണ്ടിലേക്കും ഓരോ കോണികൾ. പോർച്ചുഗീസ് കാലഘട്ടത്തിലാണ് ക്രിസ്തുമതം ഇൻഡ്യയിലെത്തിയതെന്ന സത്യം അംഗീകരിക്കുന്നതുകൊണ്ട് ക്രിസ്തുമതത്തിന്റെ മഹിമക്കോ ഗരിമക്കോ ഒരു കുറവും വരാനില്ല. അനൂപ് മനക്കലാത്ത് (സംവാദം) 08:52, 28 ജൂൺ 2013 (UTC)Reply

പോർച്ചുഗീസ് കാലഘട്ടത്തിലാണ് ക്രിസ്തുമതം ഇൻഡ്യയിലെത്തിയതെന്ന സത്യം അംഗീകരിക്കുന്നതുകൊണ്ട് ക്രിസ്തുമതത്തിന്റെ മഹിമക്കോ ഗരിമക്കോ ഒരു കുറവും വരാനില്ല.

പോർച്ചുഗീസ്കാര്ക്ക് മുമ്പ് തന്നെ ക്രിസ്തുമതം കേരളത്തിൽ ഉണ്ടായിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്.കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ മതം മാറ്റിയത് പോർച്ചുഗീസ്കാര് ആണെന്നു പറയുന്നത് ശുദ്ധ അസംബന്ധം ആണു .കേരളത്തിൽ കൂടാതെ ശ്രീലങ്കയിലും ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായി 6 ആം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച 'cosmas indicopleustes ' എന്ന അലക്സാണ്ട്രിയൻ സന്യാസി രേഖപെടുത്തിയിട്ടുണ്ട്‌.'ഇവിടങ്ങളിൽ പേർഷ്യൻ സഭ നിലനികുന്നുവെന്നും മെത്രാന്മാർ പേർഷ്യകാർ ആണെന്നും പറയുന്നുണ്ട്. പിന്നെ തരിസാപള്ളി ചെപ്പേട്‌ പോലെ ഉള്ള ശാസനങ്ങൾ,പുരാതനമായ പഹ്ലവി/സുറിയാനി ലിഖിതങ്ങൾ ഉള്ള കല്കുരിശുകൾ,പള്ളികളിലെ ലിഖിതങ്ങൾ ഗ്രന്ഥങ്ങൾ അങ്ങനെ പല തെളിവുകളും ഉണ്ട്

Amal V George

സഭാഗാനം

തിരുത്തുക

ഉപയോക്താവ്:Naveenpf, സഭാഗാനത്തിനു പകർപ്പവകാശമുള്ളതല്ലേ? സൈറ്റിൽ അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്!--റോജി പാലാ (സംവാദം) 12:29, 21 നവംബർ 2016 (UTC)Reply

സിറോ മലബാർ സഭ

തിരുത്തുക

തോമാശ്ശീഹായാൽ രൂപം കൊണ്ട ക്രിസ്തുതു സഭയുടെ ഒരു പ്രധാന ഭാഗമാണല്ലോ ഇന്നത്തെ സീറോ മലബാർ സഭ എന്ന് തെറ്റായി വിളിക്കപ്പെടുന്ന സിറോ മലബാർ സഭ സത്യത്തിൽ ഇത് മലബാർ കത്തോലിക്കാ സഭയെന്ന് മാത്രം വിളിക്കപ്പെട്ടാൽ പോരേ മലബാറിന് പകരം കേരള / ഇൻഡ്യ എന്നും ചേർക്കാവുന്നതാണ് MJ Madhavath (സംവാദം) 07:23, 23 സെപ്റ്റംബർ 2019 (UTC)Reply

കൊള്ളം. നല്ല അഭിപ്രായം. :)--റോജി പാലാ (സംവാദം) 09:32, 23 സെപ്റ്റംബർ 2019 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സിറോ-മലബാർ_സഭ&oldid=3571148" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സിറോ-മലബാർ സഭ" താളിലേക്ക് മടങ്ങുക.