തെളിവുകൾ തൃപ്തിക്കുറവുള്ളവർക്ക് ചേർക്കാം

തിരുത്തുക

ഇം.ലേഖനത്തിൽ നിന്ന് Known as the "Birdman of India", Salim Ali was among the first Indians to conduct systematic bird surveys in India and his books have contributed enormously to the development of professional and amateur ornithology in India. മറ്റുവിവരങ്ങൾ സാലിം അലിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ശാസ്ത്രകേരളത്തിൽ നിന്ന് ലഭിച്ചതാണ്--പ്രവീൺ:സംവാദം‍ 07:56, 27 ഫെബ്രുവരി 2007 (UTC)Reply


ഡോ.സലിം അലി എന്നൊരു ലേഖനം നിലവിൽ ഉണ്ട്.merge ചെയ്യാൻ നിർദ്ദേശിക്കുന്നു അനൂപൻ 16:33, 17 സെപ്റ്റംബർ 2007 (UTC)  Y ചെയ്തു--Vssun 18:26, 30 സെപ്റ്റംബർ 2007 (UTC)Reply

ആകാരം

തിരുത്തുക
സാലിം അലിയാണോ സലിം അലിയാണോ ശരി??--Vssun 18:15, 30 സെപ്റ്റംബർ 2007 (UTC)Reply
"സലിം" എന്നേ ഞാൻ കേട്ടിട്ടുള്ളൂ. എന്നുവച്ച് അതു ശരിയായിക്കൊള്ളെണമെന്നില്ല. --ജേക്കബ് 18:18, 30 സെപ്റ്റംബർ 2007 (UTC)Reply

ഞാനും സലീം എന്നേ കേട്ടിട്ടുള്ളൂ..--Vssun 18:25, 30 സെപ്റ്റംബർ 2007 (UTC)Reply

സാലിം എന്നാണ്‌ എഴുതികണ്ടിട്ടുള്ളത്--പ്രവീൺ:സംവാദം‍ 05:08, 1 ഒക്ടോബർ 2007 (UTC)Reply

എവിടെ നിന്നെങ്കിലുമുള്ള ഒരു റെഫറൻസ് തപ്പാനൊക്കുമോ പ്രവീൺ?? --Vssun 10:35, 1 ഒക്ടോബർ 2007 (UTC)Reply

ഇവിടേയും ഇംഗ്ലീഷ് വിക്കിയിലുമെല്ലാം a-യ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ഒരു സാധനം "ആ" ആണെന്നാ തോന്നുന്നെ. മലയാളത്തിൽ നല്ല ലേഖനങ്ങളിലെല്ലാം സാലിം എന്നാ കണ്ടിട്ടുള്ളത്. പുസ്തകങ്ങളുടെ വിവരങ്ങൾ തപ്പാം.--പ്രവീൺ:സംവാദം‍ 07:58, 2 ഒക്ടോബർ 2007 (UTC)Reply

 Y ചെയ്തു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി. --Vssun 08:59, 2 ഒക്ടോബർ 2007 (UTC)Reply

ഉപയോക്താവ്:Josepantony തിരിച്ചുവിടൽ താളിൽ ചേർത്തിയ വിവരങ്ങൾ [1] അവിടെ നിന്നും നീക്കം ചെയ്തു, ഇവിടെ ചേർക്കുന്നു, ആവശ്യമുള്ള താളിലേക്ക് ചേർക്കുമല്ലോ?


ഡോ. സലിം അലി 1896 നവംബർ 12 വിശ്രുതനായ പക്ഷി നിരീക്ഷകൻ ഡോക്‌ടർ സലിം അലി ജനിച്ചത്‌ 1896 നവമ്പർ 12-നായിരുന്നു `ഒരു പക്ഷിക്കുഞ്ഞിനെ അമ്പെയ്‌തു വീഴ്‌ത്തുന്നതും മനുഷ്യക്കുട്ടിയെ വെടിവെച്ചു കൊല്ലുന്നതും ഒരുപോലയുള്ള പാതകമാണ്‌. ഏതെങ്കിലും ഒരു ജീവജാലത്തെ നിങ്ങൾ നിരാകരിക്കുകയാണെങ്കിൽ എല്ലാ ജീവജാലങ്ങളേയും ഉപേക്ഷിക്കുകയാണെന്നർഥം` ഡോക്‌ടർ സലിം അലിയുടെ വിശ്വാസവും ആദർശവും ലക്ഷ്യവും മാർഗ്ഗവും ഈ വാക്കുകൾ തെളിയിക്കുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ വെടിവച്ചിട്ട ഒരു പക്ഷിയാണ്‌ സലിം അലിയുടെ ജീവിതം പക്ഷികളുടെ ജീവിതത്തിലേക്കു തിരിച്ചു വിട്ടത്‌. ബോംബേ സംസ്ഥാനത്തിലെ ഖേത്‌വാഡി ഗ്രാമത്തിൽ 1896 നവമ്പർ പന്ത്രണ്ടിനായിരുന്നു സലിം അലിയുടെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്‌ടപ്പെട്ട സലിം അലിയുടെ ബാല്യം വിഷമകരമായിരുന്നു ബയോളജി ഐച്ഛികവിഷയമായെടുത്ത്‌ ബോംബേ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. പിന്നീട്‌ ബർലിൻ സർവകലാശാലയിൽ പ്രഫ. എർവിൻ സ്‌ട്രാസ്‌മാന്റെ (Professor Erwin Stresemann) കീഴിൽ ഉപരിപഠനം നടത്തിയ സലിം അലി 1930-ൽ ഇന്ത്യയിൽ തിരിച്ചെത്തി. കൊച്ചി, തിരുവനന്തപുരം, ഇൻഡോർ, ഹൈദരബാദ്‌, ഭോപാൽ, ഗ്വാളിയർ, എന്നിവിടങ്ങളിൽ പക്ഷികളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെട്ടു. തുടർന്ന്‌ ഇന്ത്യയിലെ പക്ഷികൾ, ഇന്ത്യൻ ഹിൽ ബേർഡ്‌സ്‌, തിരവിതാംകൂറിലേയും കൊച്ചിയിലേയും പക്ഷികൾ, കിഴക്കൻ ഹിമാലയത്തിലെ പക്ഷികൾ, എന്നിവയെക്കുറിച്ചും ഫീൽഡ്‌ ഗൈഡുകൾ അദ്ദേഹം രചിച്ചു. പ്രകൃതി സംരക്ഷണത്തിനുള്ള നോബൽ സമ്മാനം എന്നറിയപ്പെടുന്ന `പോൾ ഗേഥേ` അവാർഡ്‌ 1976- ൽ സലിം അലിക്കു ലഭിച്ചിട്ടുണ്ട്‌. ബ്രിട്ടനിലെ പക്ഷി ശാസ്‌ത്രജ്ഞൻമാരുടെ യൂണിയന്റെ സ്വർണമെഡൽ നേടിയ ആദ്യ ഭാരതിയനാന്‌ ഡോക്‌ടർ സലിം അലി. 1973-ൽ നെതർലാൻഡിലെ രാജകുമാരനിൽനിന്ന്‌ ഓർഡർ ഓഫ്‌ ദി ഗോൾഡൻ ആർക്ക്‌ അദ്ദേഹത്തിനു ലഭിച്ചു. ഭാരത സർക്കാർ 1958 - ൽ അദ്ദേഹത്തിനു പത്മഭൂഷണും 1973 - ൽ പത്മവിഭൂഷണും നൽകി ആദരിച്ചു. 1987-ജൂൺ 20 ന്‌ അദ്ദേഹം അന്തരിച്ചു. .


--ജുനൈദ് | Junaid (സം‌വാദം) 10:48, 11 നവംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സാലിം_അലി&oldid=4025896" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സാലിം അലി" താളിലേക്ക് മടങ്ങുക.