സാമ്പാർ‍ എന്നല്ലേ ശരി? Sreejithk2000

അതെ സാമ്പാർ എന്നു തന്നെയാണ് ശരിയായ ഉപയോഗം.

ദീപു [Deepu] 13:27, 12 ഒക്ടോബർ 2006 (UTC)Reply

ഉണ്ടാക്കാൻ

തിരുത്തുക

Instructions: Add tamarind, 1/2 tomato & 1 onion chopped, to the dal.

Pressure cook till dal is done very soft. (Approx. 3 or 4 whistles)

Remove dal and beat with a whisk or churner till smooth.

Grind to a paste, 1 onion, 1/4 tomato, jaggery, garlic, all dry masalas.

Chop the remaining onion and tomato to medium or fine pieces.

Heat oil, add seeds, curry leaves and allow to splutter.

Add onion, brinjal, pumpkin, tomato, drumstick, chopped vegetables and stir fry for 2-3 minutes.

Add paste, and cook for further 2 minutes.

Add dal and bring to a boil on high.

Add enough water to get sambar consistency.

Check and adjust masalas as required. Simmer for 12-15 minutes on low, till the aroma exudes.

Add chopped coriander before serving.

ആഎങ്കിലും തർജ്ജമ ചെയ്യാമോ. എനിക്ക് വശമില്ല. --ചള്ളിയാൻ 11:06, 25 ജനുവരി 2007 (UTC)Reply

കുഴമ്പ്

തിരുത്തുക

എനിക്കൊരു സംശയം? കൊഴമ്പ് എന്നത് , തമിഴിൽ ഉച്ചരിക്കുക കുളമ്പ് എന്നാണല്ലോ!! മലയാളികൾ കറി എന്നു പറയുന്നതുപോലെ യാണ് , കുളമ്പ് . ഉദ്ദാ: തക്കാളി കുളമ്പ്, കോഴികുളമ്പ്, മീൻ കുളമ്പ് അതുകൊണ്ട് സാമ്പാർ എങ്ങനെ കുളമ്പ് ആയി. തമിഴ് നാട്ടുക്കാരുമായി നല്ല ബന്ധമുള്ളത് കൊണ്ടാണ് ഞാൻ ഇതു പറഞ്ഞത്. സാബാറിനെ കുളമ്പ് എന്നു വിളിക്കുന്നത് ഒരു അപാകത യായി ഞാൻ കണക്കാക്കുന്നു. പിന്നെ കന്നടക്കാർ മാത്രമല്ല, സാക്ഷാ‍ൽ മലയാളി ബ്രാഹ്മിൻസും സാമ്പാറിൽ ശർക്കര ചേർക്കും. പിന്നെ തമിഴ് നാട്ടിൽ ഒരു പാട് തരത്തിലുള്ള സാംബാർ ഉണ്ട്, തക്കാളി സാ‍മ്പാർ, വെണ്ടക്കായ സാമ്പാർ, വെങ്കായസാംബാർ എന്നിങനെ. കേരളത്തിൽ സാമ്പാറിൽ പല പച്ചക്കറികൾ കൊണ്ട് സാംബാറ് ഉണ്ടാക്കാറുണ്ട്. എന്തിന് വരിക്ക ചക്ക കഷ്ണമായി സാമ്പാറുണ്ടാക്കാറുണ്ട്.

സാമ്പാർ ഉണ്ടാക്കുന്ന വിധം (തൃശ്ശൂർ എബ്രാന്തിരിമാരുടെ രീതി) 25 പേർക്ക്

പച്ചക്കറി

വെണ്ടക്കായ (350 ഗ്രാം), തക്കാളി(300 ഗ്രാം), മുരിങ്ങക്കായ (300 ഗ്രാം), കുമ്പളങ്ങ (300 ഗ്രാം), കറിവേപ്പില (ആവശ്യത്തിന് അനുസരിച്ച്), മല്ലിയില (ആവശ്യത്തിന് അനുസരിച്ച്)

പലവ്യജ്ഞനങ്ങൾ

പരിപ്പ് (500ഗ്രാം), മല്ലി(മുഴുവൻ)75 ഗ്രാം), വറ്റൽ മുളക്ക് (60 ഗ്രാം), കായം (30 ഗ്രാം), ഉലുവ (10ഗ്രാം), കടുക് (10ഗ്രാം), രണ്ട് മുറി നാളികേരം ചുരണ്ടിയത്, ഉപ്പ് (ആവശ്യത്തിന് അനുസരിച്ച്), പുളി(ആവശ്യത്തിന് അനുസരിച്ച്), വെളിച്ചെണ്ണ(ആവശ്യത്തിന് അനുസരിച്ച്)

മസാല തയ്യാറാ‍ക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ എടുത്തു ചൂടാക്കുക. അതിൽ കായം ഇട്ട് വറുക്കുക, നന്നായി ബലംവക്കുന്നതുവരെ വറുക്കുക. എന്നിട്ട് അത് വാങ്ങി വെക്കുക. അതിന് ശേഷം നാളികേരം ചുരണ്ടിയത് വറൂക്കുക. മുഴുവൻ മല്ലിയും വറ്റൽ മുളകും നാളികേരം അല്പം ഇരുണ്ടനിറമാകുമ്പോൾ ഇട്ട് വറുക്കുക. എന്നിട്ട് വാങ്ങി വെക്കുക. എല്ലാ വറുത്ത വസ്തുകളും അല്പം വെള്ളവും ചേർത്ത് നന്നായി കുഴമ്പു രൂപത്തിലാക്കി അരച്ചെടുക്കുക.

പാചകം

ആദ്യമായി പരിപ്പ് കഴുകി നന്നായി വേവിക്കുക. ഒരു വിധം പൊടിയുന്ന വിധത്തിൽ വെന്തുകഴിഞ്ഞാൽ വെണ്ടക്കായ, തക്കാളി, മുരിങ്ങക്കായ, കുമ്പളങ്ങ എന്നിവ കഷണങ്ങളായി അരിഞ്ഞ് പരിപ്പിന്റെ കൂടെ ചേർത്ത് വേവിക്കുക. നേരത്തെ തയ്യാറാക്കി അരച്ചെടുത്ത മസാല ഇട്ട് ഇളക്കുക . അതിന് ശേഷം ഉലുവ പൊടിച്ച് ചേർക്കുക. പച്ചക്കറി കഷണങ്ങൾ വേവുന്നതോടു കൂടി പുളി വെള്ളത്തിൽ കലക്കി ആവശ്യത്തിന് ചേർക്കുക. എല്ലാം നന്നായി വെന്തതിനു ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് പൊട്ടിച്ച് കറിയിൽ ചേർക്കുക. അതിന് ശേഷം അല്പം മല്ലിയില മണത്തിന് ചേർക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കല്ലേ!!

വേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇവിടെ കാണിച്ചിരിക്കുന്ന കഷ്ണങ്ങൾ വേണമെങ്കിൽ മാറ്റാം, മത്തങ്ങ , വെള്ളരിക്ക, പയർ, പടവലങ്ങ, കാരറ്റ് അങ്ങനെ എന്തും പരീക്ഷിക്കാം. പിന്നെ മുകളിൽ പറഞ്ഞിരുക്കുന്ന രീതിയിൽ സാമ്പാർ ഉണ്ടാക്കുമ്പോൾ ചിലപ്പോൾ ഉലുവയുടെ അളവ് കൂടി അരുചി വന്നാൽ അല്പം ശർക്കര ചേർത്തുകൊണ്ട് ഈ രുചി മാറ്റിയെടുക്കാം. പിന്നെ തമിഴ് നാട്ടിൽ വെക്കുമ്പോൾ അവർ ഉലുവ മുഴുവനായി ചേർക്കാറുണ്ട്, പിന്നെ അല്പം നാളികേരം പച്ചക്ക് അരച്ച് ചേർക്കാറുണ്ട്. തെക്കൻ കേരളത്തിൽ ;പൊതുവെ കേരളത്തിൽ മസാല അരക്കുമ്പോൾ ചുവന്നുള്ളി, ഉലുവ എന്നിവ മസാലയിൽ വറുത്തു ചേർക്കാറുണ്ട്. പിന്നെ അരപ്പിൽ മുഴുവൻ മല്ലി, വറ്റൽ മുളക് എന്നിവ ചേർക്കുന്നതിനു പകരം മുളക് പൊടി, മല്ലി പൊടി എന്നിവ ചേർക്കാറുണ്ട്. പിന്നെ പച്ചമുളക് നീളനെ അരിഞ്ഞ് ഇടാറുണ്ട്. ഈ രീതി രുചിയെ നന്നായി വ്യത്യാസപ്പെടുത്താറുണ്ട്. കന്നടക്കാർ മുളക് , മല്ലി എന്നിവ കുറവാണ് ചേർക്കുക. പകരം തക്കാളി, മല്ലിയില എന്നിവയാണ് കൂടുതൽ ചേർക്കുക. മധുരിക്കുന്ന സാമ്പാർ ആണ് ഇവർക്ക് പ്രിയം.

എന്നെ സംബദ്ധിച്ച് ബ്രാഹ്മിൺ സാമ്പാറിനോടാ‍ണ് പ്രിയം,കേരളത്തിലെ പലസ്ഥലങ്ങളിലും(തിരുവനന്തപുരം മുതല കാസർകോഡ് വരെ) നിന്നും ഞാൻ സാമ്പാർ കഴിച്ചിട്ടുണ്ട്. പക്ഷെ ഇതിന്റെ അത്രക്ക് രുചിയുള്ള സാമ്പാർ ഞാൻ കഴിച്ചിട്ടില്ല.

--ജിഗേഷ് | ജിഗേഷിനോടു പറയൂ 16:03, 25 ജനുവരി 2007 (UTC)Reply

സാമ്പാർ

തിരുത്തുക

എന്നൊരു മാനുണ്ട് ഇന്ത്യയിൽ. പിന്നെ സോഫ്റ്റ് വെയറും, ഒരു റോക്ക് ബാന്ഡും ഉണ്ട്. അപ്പോൾ നാനാർത്ഥതാൾ വേണ്ടി വരില്ലേ? --202.83.54.74 11:56, 3 ജൂൺ 2008 (UTC)Reply

http://en.wikipedia.org/wiki/Sambar

വേണം--അനൂപൻ 12:36, 3 ജൂൺ 2008 (UTC)Reply

പലവ്യഞ്ജനങ്ങൾ എന്ന ഉപ വിഭാഗത്തിലെ പരിപ്പ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ മറ്റൊരു പാചക കുറിപ്പിലേക്കാണ് പോയത്. ശരിക്കും അത് ഏത് വിഭാഗം പരിപ്പിലേക്കാണ് പോവേണ്ടത്?

"https://ml.wikipedia.org/w/index.php?title=സംവാദം:സാമ്പാർ&oldid=1109068" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സാമ്പാർ" താളിലേക്ക് മടങ്ങുക.