സംശയം

തിരുത്തുക
  • അതിൽ ഇളയപുത്രനായ വിചിത്രവീരന്റെ പുത്രന്മാരാണ് ധൃതരാഷ്ട്രരും, പാണ്ഡുവും Ref:സത്യവതി.
  • വേദവ്യാസന്റെ മകനായിരുന്നു ധൃതരാഷ്ട്രർ.

ഇത് തമ്മിൽ ചേരുന്നില്ലല്ലോ ! -- Raghith 16:58, 31 ഒക്ടോബർ 2011 (UTC)Reply

ഉത്തരം

രണ്ടും ശരിയാണ്. സത്യവതിക്ക് ശന്തനുവിൽ ജനിച്ച രണ്ടു പുത്രന്മാർ = ചിത്രാംഗദൻ, വിചിത്രവീര്യൻ. ചിത്രാംഗദൻ ഗന്ധർവ്വനാൽ കൊല്ലപ്പെട്ടു, വിചിത്രവീര്യൻ മാത്രം വിവാഹിതനായി. പക്ഷെ പുത്രഭാഗ്യമുണ്ടാവുന്നതിനും മുൻപു മരണപ്പെട്ടു. ഭാര്യമാർ വിധവകളായി. ചന്ദ്രവംശം (ഹസ്തിനപുരി) പിന്തുടർച്ചകാരില്ലാതെ നിന്നുപോകുമെന്നു മനസ്സിലാക്കി, വിധവകളായ രാജപത്നിമാരെ മറ്റു മഹർഷിമാരിൽ നിന്നും പുത്രസമ്പാദനത്തിനു ഭർത്തൃമാതാവായ സത്യവതി ഉപദേശിച്ചു. അങ്ങനെ വ്യാസനിൽ നിന്നും ഈ രാജവിധവകൾകുണ്ടായ പുത്രന്മാരാണ് ധൃതരാഷ്ട്രരും, പാണ്ഡുവും.

പക്ഷെ അവർ ഒരിക്കലും വ്യാസപുത്രന്മാരായി അറിയപ്പെട്ടില്ല, അവർ ചന്ദ്രവംശത്തിന്റെ പുന്തുടർച്ചക്കാരായി വിചിത്രവീര്യ പുത്രന്മാരായി മാത്രം അറിയപ്പെട്ടു. --രാജേഷ് ഉണുപ്പള്ളി Talk‍ 17:09, 31 ഒക്ടോബർ 2011 (UTC)Reply

  താങ്കൾക്ക് നന്ദി ഈ വിശദീകരണം ലേഖനത്തിൽ ചേർക്കുന്നതല്ലെ നല്ലത്. അല്ലെങ്കിലത് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കില്ലെ ? -- Raghith 05:04, 1 നവംബർ 2011 (UTC)Reply

ചെയ്യാം.... --രാജേഷ് ഉണുപ്പള്ളി Talk‍ 09:36, 2 നവംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സത്യവതി&oldid=1093817" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സത്യവതി" താളിലേക്ക് മടങ്ങുക.