സംവാദം:സച്ചിദാനന്ദൻ

Latest comment: 6 വർഷം മുമ്പ് by Unnikrishnan Thrissur in topic Updates

ഇദ്ദേഹം തന്നെയാണോ ഇപ്പോഴും കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി? --Anoopan| അനൂപൻ 10:36, 25 ജൂൺ 2009 (UTC)Reply

A. Krishnamurthy ആണ് ഇപ്പോഴത്തെ സെക്രട്ടറി [1]. സച്ചിദാനന്ദൻ 2006 വരെയായിരുന്നുവെന്ന് ഇംഗ്ലീഷ് വിക്കി. ആ വിവരം ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --സിദ്ധാർത്ഥൻ 11:31, 25 ജൂൺ 2009 (UTC)Reply

Updates

തിരുത്തുക

കേരള സർക്കാർ സമ്മാനിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് "എഴുത്തച്ഛൻ പുരസ്കാരം". മലയാളസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന കണക്കിലെടുത്താണ് ഈ പുരസ്കാരത്തിന് അർഹരായവരെ ഓരോ വർഷവും തെരഞ്ഞെടുക്കുന്നത്. 2017ലെ എഴുത്തച്ഛൻ പുരസ്കാരം ശ്രീ. സച്ചിദാനന്ദന് സമ്മാനിച്ചു.

ഹിന്ദിയും ഇംഗ്ളീഷും അടക്കം വിവിധ ഭാഷകളിൽ നിന്ന് ഉത്തമകൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഭാഷയെ സന്പുഷ്ടമാക്കിയ ശ്രീ ഇ. കെ. ദിവാകരൻ പോറ്റിയുടെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് ഇ. കെ. ദിവാകരൻ പോറ്റി അവാർഡ് ഫോർ ട്രാൻസ്ലേഷൻ. ഓരോ വർഷവും മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് പുസ്തകങ്ങൾ ഭാഷാന്തരം ചെയ്ത മികച്ച വിവർത്തകന് ഈ അവാർഡ് നൽകുന്നു. 2018ൽ ശ്രീ. സച്ചിദാനന്ദൻ ഈ അവാർഡിന് അർഹനായി.

Unnikrishnan Thrissur (സംവാദം) 14:53, 30 ഏപ്രിൽ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സച്ചിദാനന്ദൻ&oldid=2797351" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സച്ചിദാനന്ദൻ" താളിലേക്ക് മടങ്ങുക.