//15 രൂപയാണ് ഒരു പാട്ടിന് ആദ്യകാലത്ത് അവർക്ക് പ്രതിഫലമായി കിട്ടിയിരുന്നത്//

ഈ വിവരം ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്തിനാണ്. ഇത് ആപേക്ഷികമായി കുറവോ കൂടുതലോ? --Vssun (സംവാദം) 08:04, 24 ഏപ്രിൽ 2013 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ തർജ്ജമയായിരുന്നു. 15 രൂപയായിരുന്നു എന്നാക്കാം. പഴകാല ഗായകർക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ഒരു സൂചനയുള്ളത് നല്ലതല്ലേ.--സിദ്ധാർത്ഥൻ (സംവാദം) 09:03, 24 ഏപ്രിൽ 2013 (UTC)Reply
ഒരു പാട്ടിന് പതിനഞ്ച് രൂപ വച്ച് കിട്ടിയിരുന്ന ഇവർക്ക് 5000 ഒരുമിച്ച് നൽകി എന്നല്ലേ ഇംഗ്ലീഷ് വിക്കിയിലുള്ളത്. --Vssun (സംവാദം) 14:21, 24 ഏപ്രിൽ 2013 (UTC)Reply
ശരിയാണ്. പക്ഷേ ഒരു പാട്ടിന് 15 രൂപയായിരുന്നു പ്രതിഫലമെന്നും അതിലില്ലേ? മുമ്പ് ഒരു ചാനൽ അഭിമുഖത്തിൽ, ഒരു ഗായികയാണോ നടിയാണോ എന്നോർമ്മയില്ല, "അന്ന് ദിവസക്കൂലി 40 രൂപയായിരുന്നു. ഞങ്ങളെല്ലാം രാവിലെ സ്റ്റുഡിയോയിലേക്ക് പോകുകയായിരുന്നു പതിവ്. അവിടെ ചെന്നാൽ മാത്രമേ ജോലിയെന്തെന്ന് അറിയൂ." എന്ന് പറഞ്ഞതായി ഒരോർമ്മ. അക്കാലത്തെ അനുഭവത്തിന്റെ ഒരൊപ്പ് ആ വാക്കുകളിലുണ്ടായിരുന്നു. ആ ഉദ്ദേശ്യത്തിൽ ഇതും ഇവിടെ ഉൾപ്പെടുത്തിയെന്നേയുള്ളൂ.--സിദ്ധാർത്ഥൻ (സംവാദം) 14:42, 24 ഏപ്രിൽ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഷംഷാദ്_ബീഗം&oldid=1736144" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഷംഷാദ് ബീഗം" താളിലേക്ക് മടങ്ങുക.