സംവാദം:ശ്യാമ പ്രസാദ് മുഖർജി
Latest comment: 10 വർഷം മുമ്പ് by Irshadpp in topic നീക്കം ചെയ്യൽ
നീക്കം ചെയ്യൽ
തിരുത്തുകഇതേ ലേഖനം മുമ്പ് നിലവിലുണ്ടായിരുന്നല്ലോ. ആരാണ് അത് നീക്കം ചെയ്തത്. നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചയൊന്നും കണ്ടതായി ഓർക്കുന്നില്ല. ആരെങ്കിലും വിശദീകരിച്ചാൽ നന്നായിരുന്നു.--ഇർഷാദ്|irshad (സംവാദം) 18:20, 1 നവംബർ 2014 (UTC)
- ക്ഷമിക്കണം @ഉ:Irshadpp. ഞാനാണ് അത് നീക്കം ചെയ്തത്. പകർപ്പവകാശ ലംഘനം എന്നതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. എന്റെ സംവാദത്തിൽ ഇട്ട കുറിപ്പ് ഇങ്ങോട്ടും ചേർക്കുന്നു.
“ | @ഉ:Rajesh777 ആ താളിലെ ഉള്ളടക്കം കേസരിയിലെ ഉള്ളടക്കവും അതിൽ തന്നെ കൊടുത്തിരുന്ന ഒരു ബ്ലോഗ് പോസ്റ്റിന്റെ ഉള്ളടക്കവും പകർത്തി ഒട്ടിച്ചതും ആയിരുന്നു. കൂറേ നാളുകൾക്കു മുൻപേ തന്നെ അത് പകർത്തി ഒട്ടിച്ചതാണെന്ന് ഞാൻ ആ താളിൽ രേഖപ്പെടുത്തിയിരുന്നു. പിന്നെ അത് തിരുത്തുന്ന ഉപയോക്താവ് ഒരിക്കലും ലോഗിൻ ചെയ്ത് തിരുത്തിയിട്ടില്ലാത്തതിനാൽ കൃത്യമായി അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല. ഇപ്പോ താങ്കൾ എന്നോടു ചോദിച്ചതിനാൽ താങ്കളാണ് ആ ഐപി എന്നു വിശ്വസിച്ച് കാര്യം പറയട്ടെ. ഇവിടെ ചില നയ രൂപ രേഖകൾ നിലവിലുണ്ട്. മറ്റു ഇടങ്ങളിൽ നിന്നും ഇവിടെ പകർത്തി ഒട്ടിക്കാൻ അനുവദിക്കില്ല. അങ്ങനെ ചെയ്യുന്നവ നീക്കം ചെയ്യപ്പെടും. താങ്കൾക്ക് കൃത്യമായ അവലംബങ്ങളോടു കൂടി ഒരു വിജ്ഞാനകോശ രീതിയിൽ എഴുതാൻ തയ്യാറാണെങ്കിൽ താൾ തിരിച്ചിടാനും ഉള്ളടക്കം പുനഃസ്ഥാപിക്കാനും സഹായിക്കാം. ഇല്ലെങ്കിൽ വിക്കിപീഡിയയെ പകർപ്പവകാശ ലംഘനത്തിന് നിയമനടപടി ബാധിക്കാമെന്നതിനാൽ ആ താളിനെ അനുവദിക്കാൻ നിർവ്വാഹമില്ല. ആരുടേയും വീക്ഷണ കോണുകളിൽ നിന്നല്ലാതെ സ്വതന്ത്രമായ നിഷ്പക്ഷമായ വികാരാവേശമില്ലാത്ത ഭാഷയിൽ വേണം ഇവിടെ എഴുതാൻ. ദയവായി താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക. എന്റെ ഉപയോക്തൃതാളിൽ താങ്കൾ ഉള്ളടക്കം ചേർത്തു കണ്ടു. മറ്റുള്ളവരുടെ ഉപയോക്തൃതാളുകളെ അലങ്കോലമാക്കാൻ ശ്രമിക്കുന്നത് താങ്കളുടെ ഇവിടെ തിരുത്താനുള്ള അവകാശത്തെ നീക്കം ചെയ്യാനിടവരുത്തും. ദയവായി മലയാളം വിക്കിപീഡിയയെ അതിന്റെ നയങ്ങളോടും രീതികളോടും കൂടി മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ വിലയേറിയ സമയം ഇതിനെ പരിപോഷിപ്പിക്കാൻ ഉപയോഗിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു. എല്ലാ തിരുത്തലുകൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. | ” |
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:36, 1 നവംബർ 2014 (UTC)
- താങ്കളുടെ ഉത്തമവിശ്വാസത്തിന് നന്ദി. ആദ്യം ആ ഐ.പി ഞാനാണെന്ന് താങ്കൾ ആരോപിച്ചു, പിന്നെ എനിക്കുള്ള ഉപദേശങ്ങളും. അവസാനം ഭീഷണിയും. ബലേഭേഷ്.--ഇർഷാദ്|irshad (സംവാദം) 08:08, 2 നവംബർ 2014 (UTC)
- എന്റമ്മോ... നിങ്ങളല്ല എന്റെ ഇർഷാദേ. എന്നെയങ്ങു കൊല്ല്... ഉപയോക്താവിന്റെ സംവാദം:Manuspanicker#ശ്യാമ പ്രസാദ് മുഖർജി ഇതൊന്നു നോക്കിയേ... അവിടെനിന്നും ഞാൻ ഇങ്ങോട്ടു പേസ്റ്റിയതാ... ഇവിടെയും ആ Rajesh777 എന്ന ഉപയോക്താവിന്റെ @ ഇട്ടാണ് എഴുതിയത്. അല്ലാതെ നിങ്ങളെ ഭീഷണിപ്പെടുത്തണ്ട കാര്യമൊക്കെ എന്താണിഷ്ടാ.. . കയറെടുക്കല്ലേ... പ്ലീസ്........ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:29, 2 നവംബർ 2014 (UTC)
- താങ്കളുടെ ഉത്തമവിശ്വാസത്തിന് നന്ദി. ആദ്യം ആ ഐ.പി ഞാനാണെന്ന് താങ്കൾ ആരോപിച്ചു, പിന്നെ എനിക്കുള്ള ഉപദേശങ്ങളും. അവസാനം ഭീഷണിയും. ബലേഭേഷ്.--ഇർഷാദ്|irshad (സംവാദം) 08:08, 2 നവംബർ 2014 (UTC)
- എന്നെയാണ് കൊല്ലേണ്ടത് . കാള പെറ്റെന്ന് കേട്ട്.... അതങ്ങ് ക്ഷമിച്ചേര്.--ഇർഷാദ്|irshad (സംവാദം) 11:30, 2 നവംബർ 2014 (UTC)