സംവാദം:ശോഭാ സുരേന്ദ്രൻ
'തീപ്പൊരി' വിക്കിയിൽ നിന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. അറിയപ്പെടുന്ന പ്രാസംഗിക എന്നൊ മറ്റോ കൊടുത്താൽപ്പോരേ. തീപ്പൊരി എന്നൊക്കെപ്പറയുന്നത് പത്രഭാഷയാണ്. അവലംബം കിട്ടാനും ബുദ്ധിമുട്ട്. പരാമർശം ഇപ്പോൾ മാറ്റിയിട്ടുണ്ട്. വേണമെന്നു സമവായമുണ്ടായാൽ തിരിച്ചിടാം --ടോട്ടോചാൻ (സംവാദം) 06:08, 27 ജൂൺ 2013 (UTC)
- എന്താണ് ഈ വ്യക്തിയുടെ ശ്രദ്ധേയത?--സുഗീഷ് (സംവാദം) 15:03, 13 മേയ് 2014 (UTC)
“ | വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ... | ” |
വിഷയത്തിൽ നിന്നും സ്വതന്ത്രമായ മൂന്ന് അവലംബങ്ങൾ, അവിടെ കാര്യമായ പരാമർശങ്ങൾ ഒരു പക്ഷേ പ്രധാനമായും പരാമർശിക്കുന്ന വിവരങ്ങൾ. പിന്നെ WP:BASIC ഇതനുസരിച്ചും, WP:POLITICIAN ഇതിൽ (വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/വ്യക്തികൾ#രാഷ്ട്രീയ പ്രവർത്തകരുടെ തർജ്ജിമ)
“ | 2. കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ. | ” |
ഇതെല്ലാം പരിഗണിക്കാമെന്ന് എന്റെ മതം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:35, 13 മേയ് 2014 (UTC)
- സാദ്ധ്യതയില്ലല്ലോ മനൂ; അടിസ്ഥാന ശ്രദ്ധേയത ഇല്ല. ഇനി രാഷ്ട്രീയപ്രവർത്തകർ എന്ന നിലയിലും ശ്രദ്ധയതയില്ല.
- രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ശ്രദ്ധേയത കണക്കാക്കുന്നത് മൂന്ന് അടിസ്ഥാന മാനദണ്ഡങ്ങളാണ്. അതിൽ ഒന്നും മൂന്നും ഇതിനു ബലമേകില്ല എന്ന് താങ്കൾക്കു തന്നെ ഉറപ്പുണ്ട് എന്ന് മനസ്സിലായി. ഇനി രണ്ടാമത്തെ ഘടകമായി നൽകിയിരിക്കുന്നതിന് വിശദീകരണം നൽകിയിട്ടുണ്ട്.
“ | "ചരിത്രരേഖകളിൽ സ്ഥാനം പിടിക്കത്തക്ക" സംഭാവനകൾ ചെയ്ത ഒരു വ്യക്തിയെക്കുറിച്ച് ഒന്നിലധികം ചരിത്രപുസ്തകങ്ങളിൽ ചരിത്രകാരന്മാർ എഴുതപ്പെട്ടിട്ടുണ്ടാകും. "കാര്യമായ മാദ്ധ്യമശ്രദ്ധ" ലഭിച്ചിട്ടുള്ള രാഷ്ട്രീയനേതാവിനെപ്പറ്റി പല സ്വതന്ത്ര വാർത്താ ലേഖനങ്ങളിലും പത്രലേഖകർ എഴുതിയിട്ടുണ്ടാകും. ഒരു അഭിനേതാവിനെക്കുറിച്ച് ഒന്നിലധികം മാഗസിനുകളിൽ ലേഖനങ്ങൾ എഴുതപ്പെട്ടിട്ടുണ്ടാകും. "സ്വതന്ത്ര ജീവചരിത്രമുള്ള" ഒരു അഭിനേതാവിനെയോ ടി.വി. താരത്തെയോ കുറിച്ച് ഒരു സ്വതന്ത്ര ജീവചരിത്രകാരൻ ആഴത്തിൽ പരാമർശമുള്ള ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ടാകും. | ” |
ഇതിൽ എങ്ങനെയാണ് ബാധകമാകുന്നത്?--സുഗീഷ് (സംവാദം) 16:18, 17 മേയ് 2014 (UTC)
- ഇതെല്ലാം കൂടി വേണമെന്ന് എനിക്കു തോന്നിയില്ല. പിന്നെ കേരളത്തിലെ ഒരു ഭാജാപാ നേതൃനിരയിലെ രണ്ടാം നിര നേതാവിനെ പറ്റി വിശദമായ ജീവചരിത്രം ഒക്കെ ചോദിച്ചാൽ.. ഇനി ഞാൻ ഇവരെക്കുറിച്ചെഴുതി പ്രസിദ്ധീകരിച്ച്, ഞാൻ സ്വന്തമായി തന്നെ വിക്കിയിലെ കേറാൻ യോഗ്യതയൊക്കെ നേടേണ്ടി വരുമെന്നാണെന്റെ ഭയം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:41, 19 മേയ് 2014 (UTC)
- ഇതും കൂടി WP:GNG ഇതു പാലിക്കുന്നുണ്ടെന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. പിന്നെ സ്വതന്ത്രമായി നിൽക്കാമോ എന്നൊക്കെ സമവായം വേണമെന്നാണ് നയം പറയുന്നത്. ഇല്ലെങ്കിൽ കേരളത്തിലെ ഭാജാപാ നേതാക്കൾ എന്നോ മറ്റോ ഒരു താളുണ്ടാക്കി അവിടെയാണ് ലയിപ്പിക്കേണ്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:44, 19 മേയ് 2014 (UTC)
- എന്തായാലും WP:GNG പ്രകാരം ശ്രദ്ധേയതയില്ല എന്നു തന്നെ കരുതുന്നു. ലയനത്തെ ഞാനും പിന്താങ്ങുന്നു..--സുഗീഷ് (സംവാദം) 15:38, 23 മേയ് 2014 (UTC)