പെട്ടി

തിരുത്തുക

ചിത്രങ്ങൾക്കൊപ്പം ഇംഗ്ലീഷ് ലേഖനങ്ങളിൽ നിന്നെടുത്ത ഇൻഫോപെട്ടികൾ, പൂർണ്ണമായും മൊഴിമാറ്റം ചെയ്യാൻ സാധിക്കുമെങ്കിലേ കൊടുക്കേണ്ടതുള്ളു എന്നാണ് എന്റെ പക്ഷം. ഈ ലേഖനത്തോടൊപ്പം ഗെരിസിം മലയിലെ ശമരിയരുടെ ചിത്രവും അതിനു താഴെ ഒരു ചെറിയ അടിക്കുറിപ്പും മാത്രം ഞാൻ കൊടുത്തത് അതുകൊണ്ടാണ്. ഇപ്പോഴത്തെ ഇൻഫൊ പെട്ടി ആകെ വല്ലായ്മ തോന്നിക്കുന്നതാണ്. Georgekutty 16:51, 5 സെപ്റ്റംബർ 2009 (UTC)Reply

വിവരപ്പെട്ടിയിൽ = ചിഹ്നത്തിന് വലതുഭാഗത്തുള്ള എന്തും നേരിട്ട് മലയാളമാക്കാവുന്നതാണ്. ഇടതുഭാഗത്തുള്ളവ മലയാളമാക്കാൻ ഫലകത്തിൽ മാറ്റം വരുത്തണം. ഫലകം:Infobox Religious group ആണ് ഈ താളിൽ ഉപയോഗിച്ചിരിക്കുന്നത്. കുറച്ച് മലയാളമാക്കിയിട്ടുണ്ട്.--അഭി 17:28, 5 സെപ്റ്റംബർ 2009 (UTC)Reply

സിമേരിയൻസ്

തിരുത്തുക
cimmerians എന്നു പറയുന്നവർക്ക് ഇവരുമായി ബന്ധമുണ്ടോ? അതോ ഇവർ തന്നെയാണോ? --Vssun 17:18, 5 സെപ്റ്റംബർ 2009 (UTC)Reply

Samaritan ആണ് ശമര്യൻ. cimmerians-ഉമായി ബന്ധമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ഉറപ്പില്ല :) --അഭി 17:26, 5 സെപ്റ്റംബർ 2009 (UTC)Reply

അമ്പും വില്ലുമേന്തി കുതിരപ്പുറത്തുവരുന്ന സിമേരിയരേയും സിഥിയരേയും ബൈബിളിൽ ബാബിലോണിയരുടെ എതിരാളികളായ ഭീകരരായി ചിത്രീകരിച്ചിട്ടുണ്ടെന്ന് അല്പം മുൻപ് ഒരു പുസ്തകത്തിൽ വായിച്ചു നിർത്തിയതേയുള്ളൂ.. :) .. എന്തുകൊണ്ടോ ശമരിയക്കാരുമായി അവരെ മനസിൽ ബന്ധപ്പെടുത്തിത്തുടങ്ങുകയായിരുന്നു.. പെട്ടെന്ന് ലേഖനം കണ്ടപ്പോൾ ചോദിച്ചെന്നേയുള്ളൂ. --Vssun 17:38, 5 സെപ്റ്റംബർ 2009 (UTC)Reply
അയ്യോ, ബന്ധമൊന്നുമില്ലെന്ന് ഞാനൊരു ഫ്ലൂക്കിലങ്ങ് അടിച്ചുവിട്ടതാ. എനിക്കിവരെ അറിയുന്നത് "നല്ല ശമര്യാക്കാരന്റെ ഉപമ", "ശമര്യാക്കാരി സ്ത്രീ" എന്നീ സംഗതികളിലൂടെ മാത്രമാണ് :( ജോർജുകുട്ടി മാഷേ, രക്ഷിക്കോ --അഭി 17:48, 5 സെപ്റ്റംബർ 2009 (UTC)Reply

cimmerians-ന് ശമരിയരുമായി ബന്ധമൊന്നുമില്ലെന്ന് ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്ന് മനസ്സിലാക്കാം. simmerians ഒരു 'ഇൻഡോ-യൂറോപ്യൻ' ഗോത്രമാണ്; ശമരിയർ അവരുമായി യാതൊരു വംശബന്ധവുമില്ലാത്ത ഒരു 'സെമിറ്റിക് ' വിഭാഗവും. Georgekutty 03:21, 6 സെപ്റ്റംബർ 2009 (UTC)Reply

ശമരിയ

തിരുത്തുക

ശമരിയ എന്ന സ്ഥലത്തിൻ്റെ വിവരങ്ങൾ ചേർക്കുന്നത് നന്നായിരിക്കും Harshanh (സംവാദം) 15:43, 26 നവംബർ 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ശമരിയർ&oldid=3993010" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശമരിയർ" താളിലേക്ക് മടങ്ങുക.