സംവാദം:വിഷമത്രികോണം
വിഷമഭുജ ത്രികോണം മൂന്നു വ്യത്യസ്ത കോണളവുകളും മൂന്നു വ്യത്യസ്ത നീളമുള്ള ഭുജങ്ങളുമുള്ള ത്രികോണമാണെന്നാണു് അറിവു്. ആന്തര കോൺ ബൃഹത്കോൺ ആവണമെന്നില്ല.
"പൂജ്യത്തേക്കാൾ ചെറുതാണ് എങ്കിൽ C ഒരു വിഷമകോൺ ആയിരിയ്ക്കും." ബൃഹത് കോൺ ആയിരിക്കും എന്നല്ലേ വേണ്ടത്? — ഈ തിരുത്തൽ നടത്തിയത് 153.109.180.129 (സംവാദം • സംഭാവനകൾ)
ത്രികോണം എന്ന താൾ കണ്ടശേഷം എനിക്ക് ഭയങ്കര കൺഫ്യൂഷനായിരിക്കുകയാണ്. വിഷമഭുജത്രികോണവും വിഷമത്രികോണവും രണ്ടാണെന്ന് അവിടെനിന്ന് തോന്നുന്നു. ബൃഹത്കോൺ = വിഷമകോൺ ആണോ? -- റസിമാൻ ടി വി 15:53, 27 ഒക്ടോബർ 2009 (UTC)
- രണ്ടും രണ്ടാണല്ലോ..
- വിഷമഭുജത്രികോണം എന്നത്.. മൂന്നു വശങ്ങളുടേയും നീളങ്ങൾ വ്യത്യസ്ഥമായത് (Scalene triangle).
- വിഷമത്രികോണം എന്നത് ഒരു കോൺ ബൃഹത്കോൺ ആയത് (Obtuse triangle)
- ഈ ലേഖനം വിഷമത്രികോണത്തെക്കുറിച്ചുള്ളതല്ലേ? ഇതിലെ ഭുജപ്രയോഗം മുഴുവൻ ഒഴിവാക്കണം. --Vssun 07:13, 28 ഒക്ടോബർ 2009 (UTC)
- അങ്ങനെ മാറ്റിയിട്ടുണ്ട്. --Vssun 07:14, 28 ഒക്ടോബർ 2009 (UTC)
മൂന്നു കോണുകളും (= മൂന്നു ഭുജങ്ങളും) വിഭിന്നമായ ത്രികോണമാണ് വിഷമത്രികോണം(scalene triangle). വിഷമഭുജത്രികോണം എന്നു കേട്ടിട്ടില്ല. ഉണ്ടെങ്കിൽ അതും ഇതുതന്നെ. വിഷമം എന്നാൽ തുല്യമല്ലാത്ത എന്നാണ് അർത്ഥം. ഒരു കോൺ ബൃഹത്കോണായിട്ടുള്ളത് ബൃഹത്(കോണ)ത്രികോണവും(Obtuse (angled) triangle) മൂന്നും ന്യൂനമായിട്ടുള്ളത് ന്യൂന(കോണ)ത്രികോണവുമല്ലേ(acute (angled) triangle)? ഈ ലേഖനം ബൃഹത്ത്രികോണത്തെക്കുറിച്ചാണ്.
പിന്നെ, 'മൂന്നു വശങ്ങളും മൂന്നു കോണുകളും ഉള്ള ഒരു ത്രികോണത്തിന്റെ' ! ത്രികോണം എന്നാൽത്തന്നെ മൂന്നു വശങ്ങളും മൂന്നു കോണുകളും ഉള്ളതല്ലേ? കണ്ണുകാണാത്ത അന്ധൻ എന്നു പറയുമ്പോലായി!--തച്ചന്റെ മകൻ 17:11, 3 നവംബർ 2009 (UTC)
വിഷമഭുജം ത്രികോണം (scalene triangle)
തിരുത്തുകവിഷമഭുജത്രികോണം അല്ലെങ്കിൽ scalene triangle. 3 വശങ്ങളും കോണുകളും വ്യത്യസ്തമാണ്. 2409:4073:28F:C5EC:0:0:37A:68A5 09:22, 19 മേയ് 2022 (UTC)