@[1] ആശാരി എന്ന പേരിൽ അറിയപ്പെടുന്നില്ല എന്നതിനാലാണോ ഈ മാറ്റം? --Vssun 15:16, 7 ഫെബ്രുവരി 2010 (UTC)Reply

ആശാരിയും ആചാരിയും തിരുത്തുക

സർ, ആചാരി എന്നതു വിശ്വകർമ്മ സമുദായത്തിണ്ടെ മുഴുവൻ ജാതി പേരാണ്. എന്നാൽ ആശാരി എന്നത് മരപ്പണി ചെയ്യുന്ന ഒരു വിഭാഗത്തിന്റെ നാട്ടു വിളിപ്പേരണ്. ആചാര്യ എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് ആചാരി എന്ന പദം ഉണ്ടായത്, എതിന്റ്റെ തെറ്റിധരിക്കപ്പെട്ട വാമൊഴി ആണു ആശാരി. (പൂജാരിയെ പൂശാരി എന്നു വിളിക്കും പോലെ) ഇത്തരം അർത്ഥ ശൂന്യമായതും അതിക്ഷേപിക്കാൻ സാധ്യതയുള്ളതുമായ വാക്കുകൾ വിക്കിപീഡിയ ഒഴിവാക്കണമെന്നു അഭ്യർത്തിക്കുന്നു. ആശാരി എന്ന പദത്തിനു പകരം മരപ്പണിക്കാരൻ എന്നു പറയാവുന്നതാൺ.
അതുപോലെ manu, maya,shilpi തുടങ്ങിയവരുടെ ചിത്രം ആണു ഞാൻ പ്രദർശിപ്പിച്ചത്, വളരെ പഴയതും വിരളവുമായ ഒരു ചിത്രം ആണിത്. ഇതിനു യാതൊരു പകർപ്പവകശവും ഇല്ല. ഈ ചിത്രം ഇല്ലാത്ത വിശ്വകർമ്മജർക്കു downlaod ചെയ്യമല്ലോ എന്ന ഉദേശത്തോടെ ആണു ഞാൻ ഇതു അപ്‌ലോഡ്‌ ചെയ്തത്. എന്തുകൊണ്ടാൻ ഈ ചിത്രം നീക്കം ചെയ്തതു എന്നു മനസിലാവുന്നില്ല. വിശ്വകർമ്മവ് എന്ന താളിൾ പ്രദർശിപ്പിച്ചിരിക്കുന്നതു ഭുവന-വിശ്വകർമ്മവ് എന്ന രൂപം ആണ്. ശരിക്കും ദക്ഷിണേന്ത്യയിൽ വിരാഡ് വിശ്വകർമ്മാവിനെയാണ് സമുദായം ആരാധിക്കുന്നത്. ആ ചിത്രം ആണു ഞാൻ പ്രദര്ശിപ്പിചതും. വിശ്വസ്തതയോടെ, രാജേഷ് ആചാരി Rajesh 11:41, 9 ഫെബ്രുവരി 2010 (UTC)Reply

മരപ്പണിക്കാരൻ എന്ന അർത്ഥത്തിൽ മലബാറിലാകെ ആശാരി എന്നുപയോഗിക്കാറുണ്ട്. എന്നാൽ ഇവരുടെ കുട്ടികൾ സ്കൂൾ സർട്ടിഫിക്കറ്റിലെ ജാതിക്കോളത്തിൽ വിശ്വകർമ്മാവ് എന്നാണു പ്രയോഗിക്കാറുള്ളത്. ഈ ആശാരി എന്ന പദം എങ്ങനെയാണു അർത്ഥശൂന്യവും, അധിക്ഷേപിക്കാൻ സാദ്ധ്യതയുമുള്ളതായ ഒരു പദമാകുന്നതെങ്ങനെയെന്ന് വിശദമാക്കാമോ? --Anoopan| അനൂപൻ 11:52, 9 ഫെബ്രുവരി 2010 (UTC)Reply

പ്രീയ സുഹ്രത്തേ,
ചോദ്യത്തിന്റെ ഉത്തരം മുകളിൽ തന്നെ ഉണ്ട്. ആചാരി എന്ന പദത്തിന്ടെ തെറ്റിധരിക്കപ്പെട്ട വാമൊഴി ആണു ആശാരി. (പൂജാരിയെ പൂശാരി എന്നു വിളിക്കും പോലെ) പക്ഷെ വിളിക്കുന്നതു മരപ്പണിക്കരെ മാത്രവും. എതാണു അർത്ഥ ശൂന്യം എന്നു പറഞ്ഞത്.
വിശ്വസ്തതയോടെ, രാജേഷ് ആചാരിRajesh 12:18, 9 ഫെബ്രുവരി 2010 (UTC)Reply

ആശാരി എന്നത് അധിക്ഷേപിക്കാനുള്ള പദമായി കരുതുന്നില്ല. ആശാരി എന്ന് പേരിനോട് സഫിക്സ് ചേർത്ത നിരവധി കഥാപാത്രങ്ങൾ മലയാളചലച്ചിത്രങ്ങളിലും സാഹിത്യത്തിലുമുണ്ടായിട്ടുണ്ട്. ഇത്തരം ഉപയോഗങ്ങൾക്കെതിരെ പ്രതിഷേധം ഉണ്ടായതായി അറിവില്ല. ഈ വാക്ക് തെറ്റിദ്ധരിക്കപ്പെട്ട വായ്മൊഴിയായാൽക്കൂടി വ്യാപകമായ പ്രയോഗമാണ്‌. അതുകൊണ്ട് പ്രയോഗം ലേഖനത്തിൽ വേണം എന്ന് കരുതുന്നു. ആശാരി എന്ന ഒരു ലേഖനവും വിക്കിപീഡിയയിൽ പ്രത്യേകമുണ്ട്. --Vssun 10:38, 10 ഫെബ്രുവരി 2010 (UTC)Reply
ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം ദയവായി ഇവിടെ നൽകുക --Vssun 10:43, 10 ഫെബ്രുവരി 2010 (UTC)Reply

മാന്യ മിത്രമേ,
താങ്കളുടെ പരിശോധനയെ ഞാന് മാനിക്കുന്നു. പക്ഷേ കേരളം തമിഴ്നാട് എന്നിവിടങ്ങളിൽ വിശ്വകർമ്മജരെ മുഴുവൻ ആശാരി എന്നു വിളിക്കുന്നില്ലാ എന്നു താങ്കൽ മനസിലാക്കണം. വിശ്വസ്തതയോടെ, രാജേഷ് ആചാരിRajesh 14:56, 10 ഫെബ്രുവരി 2010 (UTC)Reply

ആചാരി എന്ന വാക്കിനെ കുറിച്ചുള്ള സംവാദം കുറച്ച തെറ്റായി വ്യാഖാനിച്ചിട്ടുണ്ടെന്ന് തോന്നു. വിശ്വകർമ്മചരെ എല്ലാവരെയും ആചാരി എന്നു വിളിക്കാറില്ല. എന്നാൽ എല്ലാ വിഭാഗത്തിലും ആചാരി ഉണ്ട്. എന്താണ് ആചാരി? സത്യത്തിൽ അതാത് കുലങ്ങളിലെ (വിഭാഗങ്ങളിലെ) ആചാര്യനെയാണ് ആചാരി എന്നു പറയുന്നത്. താഴ്ന്ന കുലങ്ങളിൽ ആചാര്യന്മാരുടെ കുടുംബക്കാരെയും ആചാരി എന്നു വിളിക്കുന്നു. എന്നു പറഞ്ഞാൽ ഈ പറഞ്ഞ വിദ്യ പഠിക്കണമെങ്കിൽ അതാത് വിഭാഗങ്ങളിൽ പണ്ട് കാലത്ത് പ്രഗൽഭന്മാരായ ഗുരുക്കൻ മാരുണ്ടായിരുന്നു അവരുടെ എടുത്ത് പോയി പഠിക്കണം. അങ്ങനെയുണ്ടായിരുന്നവരുടെ കുടുംബത്തിൽ ജനിച്ച ആണുങ്ങളെയും ആചാരി എന്നു വിളിച്ചിരുന്നു. ഇതാണ് സത്യം. ഇന്ന് പലർക്കും സ്ഥാനപ്പേര് നിലനിന്നു പക്ഷെ ഇതെങ്ങനെ വന്നെന്ന് അവർക്ക് പോലും അറിയില്ല. ഞാനും ഒരു വിശ്വകർമ്മജനാണ്, പണ്ഡിതനായ എന്റെ ഗുരുവിൽ നിന്ന് കിട്ടിയതാണ് ഈ അറിവ്. -Jigesh talk 12:05, 21 ഒക്ടോബർ 2010 (UTC)Reply

വിശ്വകർമ്മ വിഭാഗത്തിൽ അല്ലതെ താഴ്ന്ന കുലങ്ങളിൽ ഉള്ള എത്ര ആചാരിമാരെ ജിഗെഷിന് അറിയാം, ആചാരി എന്ന കുലനാമം എങനെ വിശ്വകർമ്മജർക്കു കിട്ടി എന്നു താങ്ങൽ കൂടുതലായി മനസിലാക്കേൻടിയിരിക്കുന്നു. വിശ്വകർമ്മജരെ കുറിച്ചുള്ള പുസ്തകങ്ങൽ വായിക്കൻ അപേക്ഷിക്കുന്നു. മുകളിൽ പറഞ്ഞ കാര്യം താങ്ങളുടെ ഗുരുവിൻടെ സ്വന്തം അഭിപ്രായം ആകാനാണ് സാധ്യത.ജിഗേഷ് വിശ്വകർമ്മജനാണ് എന്നത് ഇവിടെ പ്രസക്തിയില്ല.--Rajesh 07:37, 23 ഒക്ടോബർ 2010 (UTC)Reply

ആശാരി എന്ന ഒരു ലേഖനം തിരുത്തുക

കേരളത്തിൽ ഏതാണ്ട് 16%ത്തോളം വരുന്ന ഒരു ജനതയെ കുറിച്ചു രണ്ടു ചിത്രത്തിന്റെ ബലത്തിൽ യാതൊരു ചരിത്രപിൻബലവും ഇല്ലാതെ എഴുതിയ ലേഖനത്തെ താങ്കൽ എന്തുകൊണ്ടു പിന്തുണക്കുന്നു. ഈ ലേഖകനു ആചാരി എന്നാൽ, വീട്ടിൽ കതകു പണിയാൻ വരുന്ന ആൽ എന്നതിലുപരി ഒന്നും അറിയില്ല എന്നു വ്യക്തമാണ് (ചിത്രത്തിലെ ഉപകരങ്ങൽ ഒരു നല്ല മരപ്പണിക്കാരന്റെയല്ല എന്നു കാണുമ്പോൽ തന്നെ മനസ്സിലാവും). ഒരു സമുദായത്തെ ഒരാളുടെ വീടിണ്ടെ ചുറ്റുമുള്ള സമൂഹവുമായി താരതമ്യം ചെയ്യരുത്. വിശ്വകർമ്മജരെ കുറിച്ചുള്ള ചരിത്രം വേദ കാലം മുതൽ തുടങ്ങുന്നതാൻ. കുറഞ്ഞപക്ഷം en.wikipedia, viswakarma caste,discussion എന്നീ താൽ കാണുക.
വിശ്വകർമ്മജർ എന്ന ഈ ലേഖനം വിപുലീകരിക്കുവാൻ ഞാൽ ആഗ്രഹിക്കുന്നു. ഇതിലേക്കു താങ്കളുടെ സഹകരണം ഉണ്ടാവുമെന്നു കരുതുന്നു.വിശ്വസ്തതയോടെRajesh 08:23, 14 ഫെബ്രുവരി 2010 (UTC)Reply

വിശ്വബ്രാഹ്മണർ റെഫറൻസ് തിരുത്തുക

ഇതിനായി നൽകിയിരിക്കുന്ന അവലംബം യോഗ്യമല്ലെന്ന് കരുതുന്നു. വിശ്വകർമ്മസമുദായത്തിന്റെ വെബ്‌സൈറ്റ് അല്ല ഇതിനായി അവലംബമായി നൽകേണ്ടത് മറിച്ച് നിഷ്പക്ഷചിന്താഗതിയുള്ള മൂന്നാംകക്ഷി അവലംബമാണ്. --Vssun 10:40, 10 ഫെബ്രുവരി 2010 (UTC)Reply

മൂന്നാംകക്ഷി അവലംബം ചേർത്തട്ടുണ്ട്.--Rajesh 06:47, 14 ഫെബ്രുവരി 2010 (UTC)Reply

പി.ഒ.വി. തിരുത്തുക

ഇത് ഒഴിവാക്കണം/മാറ്റിയെഴുതണം എന്നുകരുതുന്നു. --Vssun 15:20, 18 ഫെബ്രുവരി 2010 (UTC)Reply

കാരണമൊ വിലയിരുത്തലോ എന്താണെന്ന് എഴുതിയിട്ടില്ല. ഇത് വി.നടരാജന്റ്റെ(the first English professor from the community,Alappuzha)വളരെ ഗൗരവമുള്ള വാക്കുകളാണ്. ഞങ്ങളും ബ്രാഹ്മണരാണ് എന്നു പറഞ്ഞിട്ട് കാര്യമില്ല. സമുദായത്തിന്റെ ഇന്നത്തെ അവ്സ്ഥ് കൂടി അറിയണം. താങ്കൽ മനസിലാക്കുമെന്നു കരുതുന്നു. വിശ്വസ്ത്ഥതയോടെ --Rajesh 05:46, 20 ഫെബ്രുവരി 2010 (UTC)Reply

ഒഴിവാക്കാമെന്നു കരുതുന്നു --Anoopan| അനൂപൻ 06:00, 20 ഫെബ്രുവരി 2010 (UTC)Reply

en.wikipedia യിലെ ഈ താള് (in kerala)കാണൂ. അത്രയും വിശദീകരണം ഇവിടെ വേണം എന്നു തോന്നിയില്ല. കാരണം നമ്മൽ മലയാളികളല്ലേ. അതാണ് ഈ വരി കൊടുത്തത്.-Rajesh 11:34, 20 ഫെബ്രുവരി 2010 (UTC)Reply

ആ വാചകം ഒഴിവാക്കുകയോ മാറ്റിയെഴുതയോ വേണം. --Shiju Alex|ഷിജു അലക്സ് 13:27, 20 ഫെബ്രുവരി 2010 (UTC)Reply
ഇത് ഒട്ടു ശരിയല്ല ഈ വാചകം വിക്കി നയങ്ങൾക്ക് വിപരീതമാണ് മാറ്റി എഴുതേണം. --Jigesh talk 12:14, 21 ഒക്ടോബർ 2010 (UTC)Reply

ശങ്കരാചാര്യർ തിരുത്തുക

ശങ്കരാചാര്യരുടെ ജാതി വിശ്വകർമ ആണ് എന്ന് ശങ്കര വിജയത്തിൽ ഉള്ള ശ്ലോകം വായിച്ചാൽ മനസിലാകുന്നതാണ്

http://en.wikipedia.org/wiki/Adi_Shankara#Life —ഈ തിരുത്തൽ നടത്തിയത് 106.67.134.10 (സം‌വാദംസംഭാവനകൾ)

ആധികാരികമായ അവലംബം കൊടുക്കുക. ശങ്കരവിജയത്തിൽ ഉള്ള ശ്ലോകവും അതിന്റെ മലയാള ഭാഷ്യവും ചേർക്കാമെങ്കിലും ആധികാരികമായ എതെങ്കിലും അവലംബത്തിൽ ഇക്കാര്യം പ്രതിപാദിക്കുന്ന വിവരം ആണ് വേണ്ടത്.--ഷിജു അലക്സ് (സംവാദം) 06:15, 13 നവംബർ 2012 (UTC)Reply

According to the Shankara Vijaya, when Adi Shankara visited Masulipatam, the Devakammalars became angry at his claim of being a Jagatguru believing an impostor was trying to assume a title that was their own exclusive property. Questioning Shankara his right to the distinction, he sang in reply: Acharyo Sankaranama Twashta putro nasansaya Viprakula Gourordiksha Visvakarmantu Brahmana: I am a decendent of Twashter, ... I am a Brahmin of the Vishwakarma Caste. Andhra Historical Research Society, Rajahmundry, Madras, Andhra Historical Research Society. Journal of the Andhra Historical Society, Volumes 14-17. Andhra Historical Research Society, 1953. p. 161.— ഈ തിരുത്തൽ നടത്തിയത് 106.67.166.25 (സംവാദംസംഭാവനകൾ) 23:29, ജനുവരി 1, 2013 (UTC)

Alfred Edward Roberts (Proctor of the Supreme Court of the Island of Ceylon, Member of the Ceylon Branch of the Royal Asatic Society.). Visvakarma, and His Descendants. Ceylon Visvakarma Union, Colombo, Ceylon, 1909. p. 10.— ഈ തിരുത്തൽ നടത്തിയത് 223.196.113.6 (സംവാദംസംഭാവനകൾ) 12:26, സെപ്റ്റംബർ 5, 2013 (UTC)വിശ്വകർമ്മ അല്ലെങ്കിൽ വിശ്വബ്രാഹ്മണ വിഭാഗത്തിൽപെട്ട ആശാരി എന്ന വാക്കിൻറെ അർത്ഥം ശില്പി എന്നാണ്കേരളത്തിൽ വിശ്വ ബ്രാഹ്മണ സമുദായത്തിലെ മര ആശാരി മാത്രമാണ് കേരളത്തിൽ എത്തിയിട്ടുള്ളത് ഉള്ളത് അതുകൊണ്ടാണ് ആശാരി എന്ന പേര് മരപ്പണി കാർക്ക് മാത്രം ആയി കിട്ടിയത് ബാക്കി ഉള്ള വിഭാഗങ്ങളെ കമ്മാളർ വിഭാഗങ്ങളിൽ നിന്നും എത്തിയതാണ് എന്ന ഒരു ഒരു സങ്കൽപ്പം കൂടെ ഉണ്ട് ക മ്മാളർഎന്ന ജാതിയിൽ പെട്ട ആളുകളാണ് കൊല്ലർ തട്ടാർ മൂശാരി കൽതച്ചാർ തുടങ്ങിയ ജാതിപേരുകൾ കമ്മാളർ ദ്രാവിഡ സംസ്കാരവുമായി ബന്ധപ്പെട്ട വരാണ് വിശ്വകർമ്മ അല്ലെങ്കിൽ വിശ്വബ്രാഹ്മണർ ആര്യ സംസ്കാരവുമായി ബന്ധപ്പെട്ട വരാണ് വിശ്വകർമ്മയും വിശ്വകർമ്മജരും രണ്ടാണ് തിരുവിതാംകൂർ ഭരിച്ച ചില രാജാക്കന്മാരുടെ ഉത്തരവുപ്രകാരം ഇവർ ഒന്ന് ആവുകയായിരുന്നു യഥാർത്ഥ വിശ്വകർമ്മ യിൽ എല്ലാ വിധ പണിക്കാരും ഒരു വീട്ടിൽ തന്നെ ഉണ്ടായിരിക്കും എന്നാൽ കേരളത്തിൽ മാത്രം വിവിധ സമുദായങ്ങൾ ആയിത്തീരുകയും മലബാറിൽ വിവാഹം പോലും കഴിക്കാത്ത ചില പ്രതിഭാസങ്ങളും ഇവർക്കിടയിലുണ്ട് മേൽപ്പറഞ്ഞ കാരണങ്ങൾ ആണ് ഇതിൻറെ ആധാരം

. തിരുത്തുക

ശില്പി ജാതിയിൽ പെടുന്ന വിശ്വകർമ്മ അല്ലെങ്കിൽ വിശ്വബ്രാഹ്മണ സമുദായത്തിൽ പെട്ട മരാ ആശാരി എന്നാ മരം ശില്പി മാത്രമാണ് കേരളത്തിൽ എത്തിയിട്ടുള്ളത്ബാബാക്കിഉള്ള ആളുകൾ കമ്മാളർ വിഭാഗത്തിൽ പെട്ടവരാണ്കമ്മാളർ കമ്മാളർ വിഭാഗത്തിലെജാതി പേരുകൾ ആണ് കൊല്ലർ തട്ടാർ കൽതച്ചാർ മൂശാരി, തച്ചാർ തുടങ്ങിയവർ അതുകൊണ്ടാണ് മറ്റു നാടുകളിൽ വിശ്വബ്രാഹ്മണർ വിഭാഗത്തിൽ എല്ലാ പണിക്കാരും ഒരു വീട്ടിൽ ഒരു അച്ഛൻറെ മകളായി ജീവിക്കുന്നത് അത് കേരളത്തിൽ മാത്രം മറ്റ് സമുദായങ്ങളായി കഴിയുന്നതും പരസ്പരം വിവാഹ ബന്ധം നടത്താത്തതും 2409:4073:219C:D795:8970:6008:7AA5:9A9C 16:29, 25 ജനുവരി 2022 (UTC)Reply

തള്ളിക്കയറ്റം തിരുത്തുക

തീർത്തും അവലംബം ഇല്ലാതെ ചില sock users അവരുടെ ഇഷ്ടത്തിന് പേജ് അട്ടിമറിക്കാൻ ശ്രമിച്ചു. ഗൂഗിളിൽ ഉള്ള പല ബ്ലോഗ് copy paste ചെയ്ത് വിവരക്കേടുകൾ എഴുതി ചേർത്തു വിക്കിയുടെ ഗുണനിലവാരം ഇല്ലാതാക്കി. നടത്തിയ edit എല്ലാം പഴയ പടിയാക്കി. ഈ users ഇപ്പോൾ ബ്ലോക്ക് ആക്കിയിട്ടുണ്ട്.49.15.217.60

തെറ്റായ ചരിത്രം തിരുത്തുക

ചരിത്രം അട്ടിമറിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നു.. ലേഖനം തെറ്റാണ് 5.163.246.108 14:40, 9 ഡിസംബർ 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വിശ്വകർമ്മജർ&oldid=3827038" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിശ്വകർമ്മജർ" താളിലേക്ക് മടങ്ങുക.