സംവാദം:വിരദ്വാരം
വേം ഹോൾ എന്ന പ്രയോഗം മലയാളം സ്വീകരിച്ചിട്ടുണ്ട് (ഉദാഹരണങ്ങൾ). വിരദ്വാരം എന്ന പ്രയോഗം മുൻപ് എവിടെയെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 00:43, 2 ജനുവരി 2013 (UTC)
ഇല്ല. അന്ധമായ് മലയാളീകരിച്ചപ്പോൾ ഉണ്ടായതാണ്. അതിനെക്കാൾ നല്ലത് കിട്ടിയാൽ മാറ്റാം. പിന്നെ താങ്കളുടെ ഉദാഹരണങ്ങൾ ബ്ലോഗുകളിലെയും ഓർക്കുട്ടിലെയും ആണ്. അത് വിക്കിപീഡിയ പരിഗണിക്കില്ലെന്നാണ് എന്റെ അറിവ്--നിതിൻ തിലക് | Nithin Thilak (സംവാദം) 03:20, 2 ജനുവരി 2013 (UTC)
- വേം ഹോൾ എന്ന പദം സേർച്ച് ചെയ്താൽ മലയാളത്തിൽ അത് ഉപയോഗിച്ചിട്ടുള്ള ഉദാഹരണങ്ങൾ ലഭിക്കുന്നുണ്ട് (മലയാളികൾ ആ പദം സ്വീകരിച്ചതിന്റെ തെളിവ്) എന്നു കാണിക്കുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശം. ആ തിരച്ചിൽ ഫലങ്ങൾ അവലംബങ്ങളായല്ല ഉദ്ദേശിച്ചത്. അങ്ങനെ വിക്കിപ്പീഡിയ സ്വീകരിക്കുകയുമില്ല. വിരദ്വാരം എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഒരു ഫലവും ഇതുവരെ ലഭിക്കുന്നില്ല. ഈ വിക്കി താൾ ഭാവിയിൽ ഒരു തിരച്ചിൽ ഫലമായി കാണപ്പെടും എന്നത് വേറൊരു വസ്തുതയാണ്. ഞാൻ ഉദ്ദേശിച്ചത് വേം ഹോൾ എന്ന ഇംഗ്ലീഷ് പ്രയോഗം മലയാളികൾ ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ ആ പ്രയോഗം താളിന്റെ തലക്കെട്ടാക്കാമെന്നുമാണ് (പ്രയോഗത്തിലിരിക്കുന്ന ഒരു പദം ഉപയോഗിക്കുന്നതിന് അവലംബങ്ങൾ ആവശ്യമില്ല എന്നതാണ് ഞാൻ ഇതുവരെ വിക്കിപ്പീഡിയയിൽ കണ്ടിട്ടുള്ളത്). മറ്റൊരു അസ്വാഭാവിക നിർമിതിയായ മലയാളപദം വിരദ്വാരത്തിന്റെ സ്ഥാനത്ത് കൊണ്ടുവരാം എന്നല്ല ഉദ്ദേശിച്ചത്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:45, 2 ജനുവരി 2013 (UTC)
- തമോദ്വാരത്തിനും (മലയാളത്തിൽ പരക്കെ ഉപയോഗത്തിലുള്ള പദം) ധവളദ്വാരത്തിനും (ഓൺലൈൻ തിരച്ചിലിൽ വിക്കി താളിൽ മാത്രം കാണുന്ന പ്രയോഗം) ചേരുന്നത് വിരദ്വാരമോ അതല്ലെങ്കിൽ പുഴുദ്വാരമോ ആണ് എന്നതും വസ്തുതയാണ്. :) പേര് വേം ഹോൾ എന്നാക്കണം എന്നത് എന്റെ അഭിപ്രായം മാത്രം. എന്തായാലും അത് ഒരു തിരിച്ചുവിടൽ താളാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:58, 2 ജനുവരി 2013 (UTC)
ധവളദ്വാരവും ഈ പാവം കോയിൻ ചെയത പദമാണ്. :D --നിതിൻ തിലക് | Nithin Thilak (സംവാദം) 04:02, 2 ജനുവരി 2013 (UTC)
താങ്കളുടെ ഉദാഹരണങ്ങളിൽ (ഓർക്കുട്ട്) വേം ഹോൾ ഉപയോഗിച്ചത് ഞാനാണ് എന്നത് മറ്റൊരു തമാശയുള്ള വസ്തുത!! വാട്ട് ആർ ദ ഓഡ്സ് ഓഫ് ദാറ്റ് ഹാപ്പെനിങ്? :) --നിതിൻ തിലക് | Nithin Thilak (സംവാദം) 04:13, 2 ജനുവരി 2013 (UTC)
- ശ്വേതദ്വാരം എന്ന പ്രയോഗം തമോദ്വാരം എന്ന താളിൽ തന്നെയുണ്ട്. അതാണോ ധവളദ്വാരമാണോ മെച്ചം? --അജയ് ബാലചന്ദ്രൻ (സംവാദം) 04:18, 2 ജനുവരി 2013 (UTC)
അതു ഞാൻ കണ്ടില്ല. ശ്വേത ദ്വാരമാണ് കുറച്ച് കൂടി എടുപ്പ് എന്ന് തോന്നുന്നു --നിതിൻ തിലക് | Nithin Thilak (സംവാദം) 04:26, 2 ജനുവരി 2013 (UTC)