വാജ്പേയി ഉണ്ടോ ഇല്ലയോ തിരുത്തുക

ശരീയത്ത് വാദികൾ ജനാധിപത്യത്തിനു മുറവിളി നടത്തുന്നതു തന്നെ ഇന്ത്യക്കു് നല്ലതാണ്. വാജിപേയി ഇല്ലന്നു് ലിബറാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തണം, അല്ലാതെ സ്വന്തം വിചാരം എഴുതിയിടുക അല്ല വേണ്ടത് - വാർത്ത http://www.mathrubhumi.com/story.php?id=67813

— ഈ തിരുത്തൽ നടത്തിയത് 74.50.119.142 (സംവാദംസംഭാവനകൾ)

ബാബരി മസ്ജിദ് തകർത്ത് രാജ്യത്തെ വർഗീയ സംഘർഷത്തിലേക്ക് തള്ളിവിട്ടതിൽ പ്രധാനികൾ ഇവരാണെന്ന് ലിബർഹാൻ തന്റെ റിപ്പോർട്ടിൽ അക്കമിട്ട് പറഞ്ഞിട്ടുണ്ട്. അതിൽ ഏഴാമത്തെ ആളാണ്‌ അടൽ ബിഹാരി വാജ്പേയ്ഇതും ഇതും കാണുക. കൂടാതെ കപട മിതവാദി നേതൃത്വം എന്ന് റിപ്പോർട്ടിൽ ലിബർഹാൻ വിളിച്ചതും വാജ്പേയ് ഉൾപ്പെടെയുള്ള നേതാക്കളെയാണ്‌. ഇതൊഉന്നും കാണാതെ മാന്യ ഐ.പി. വെറുതെ എന്തെങ്കിലും പറഞ്ഞ് തോന്നിയപോലെ എഡിറ്റുകൾ ചെയ്യുന്നത് ശരിയല്ല എന്നു മാത്രം പറയുന്നു. ഈ ലേഖനം ലിബർഹാൻ റിപ്പോർട്ടിനെ കുറിച്ചാണ്‌ . അല്ലാതെ ലിബർഹാൻ പത്രസമ്മേളനത്തിൽ പറഞ്ഞതോ മറ്റോ അല്ല മുൻഗണന നൽകേണ്ട കാര്യം. റിപ്പോർട്ടിലുള്ള കാര്യത്തെ ലിബർഹാൻ തന്നെ ഇല്ലന്ന് പറഞ്ഞാലും ആരു വിശ്വസിക്കും . ലിബർഹാൻ റിപ്പോർട്ട് ഇപ്പോൾ സർക്കാറിന്റെ പൊതു രേഖയാണ്‌. ആ നിലക്ക് അത് ഇനി ചരിത്രത്തിന്റെ ഭാഗവുമാണ്‌. ആർക്കും ലഭ്യവുമാണ്‌ അതിന്റെ കോപ്പി. ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്ന ഒരു വാർത്തെയെ ഉദ്ധരിച്ച് മാതൃഭൂമി കൊടുത്ത (റിപ്പോർട്ടിന്റെ ഭാഗമല്ലാത്ത) ഒരു വാർത്ത നൽകി വാജ്പേയിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് എന്തിനാണ്‌.--വിചാരം 19:19, 28 നവംബർ 2009 (UTC)Reply
വാർത്ത എന്നാൽ വസ്തുത എന്നല്ല, പക്ഷെ ഇൻഫർമേഷൻ എന്നാണ്. വാജ്‌‌പേയിയെ രക്ഷിക്കലും ശിക്ഷിക്കലും വിക്കിപീഡിയരുടെ കർത്തവ്യമല്ല. ഓരോർത്തർക്കും ആവശ്യമുള്ള ഭാഗങ്ങൾ നല്ല സ്രോതസ്സുകളുടെ പിന്തുണയോടെ അവരവർ ചേർക്കട്ടെ. അനാവശ്യ റിവേർട്ടുകൾ നടത്തി പ്രശ്നങ്ങളുണ്ടാക്കുനുള്ള ശ്രമം ഒഴിവാക്കുക--പ്രവീൺ:സംവാദം 08:29, 29 നവംബർ 2009 (UTC)Reply
റിവർട്ട് അനാവശ്യമാണെന്ന് കരുതുന്നില്ല. തികച്ചും തെറ്റായ റിപ്പോർട്ടാണെന്ന് വിചാരം ചൂണ്ടിക്കാണിച്ച മറ്റു സ്രോതസ്സുകളിൽ മനസിലാക്കാൻ സാധിക്കുന്നുണ്ടല്ലോ. --Vssun 08:32, 29 നവംബർ 2009 (UTC)Reply

ഇതാണ് ഞാനാദ്യം വായിച്ചിരുന്നത്. അതുകൊണ്ട് മാതൃഭൂമിയിലെ വാർത്ത തെറ്റാണെന്നു തോന്നിയില്ല ;-) വിവരങ്ങൾ നമ്മളു തന്നെ വാല്യൂ ചെയ്യേണ്ട എന്നും എല്ലാ അഭിപ്രായങ്ങളും തുല്യ പ്രാധാന്യത്തോടെ കൊടുക്കുകയാണ് നല്ലതെന്നുമെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 08:43, 29 നവംബർ 2009 (UTC)Reply

ഇവിടെ ആരെയും കുറ്റവാളിയോ നിരപരാധിയോ ആയി വിധിയെഴുതിയിട്ടില്ല. ലിബർഹാൻ കമ്മീഷൺ റിപ്പോർട്ടിൽ എന്തു പറഞ്ഞു എന്ന് പറയാനാണ്‌ ശ്രമിച്ചത്. റിപ്പോർട്ടിനെ സംബന്ധിച്ചുള്ള കമൻ‌ഡ്‌സ് ആദ്യ ഖണ്ഡികയിൽ തന്ന അനുയോജ്യമല്ല എന്നും ഏച്ചു കെട്ടൽ മുഴ്ച്ചു നിൽക്കും എന്ന പരുവത്തിലുള്ള ആ വരി പ്രസ്തുത ഖണ്ഡികയിൽ നിന്ന് നീക്കലായിരിക്കും അനുയോജ്യമെന്നും അഭിപ്രായപ്പെടുന്നു. ലിബർഹാൻ മാത്രമല്ല റിപ്പോർട്ടിനെ സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളത്. സംഘ്പരിവാറും സി.പി.എമ്മും. കോൺഗ്രസ്സും സമാജ്‌വാദിയും കല്യാൺസിംഗും ഉമാഭാരതിയും ജോഷിയും,മുസ്ലിം ലീഗും മുസ്ലിം സംഘടനകളും എല്ലാം റിപ്പോർട്ടിനെ സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങളും മുഖപ്രസംഗങ്ങളിലൂടെ തങ്ങളുടേ അഭിപ്രായം എഴുതിയിട്ടുണ്ട്. മലയാളത്തിലെ മാതൃഭൂമി ദിനപ്പത്രം (2009/11/25) "ശക്തമായ നടപടിയും ഉണ്ടാകണം" എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി: "വർഗീയമായ ചേരിതിരിവും അതിന്റെ പേരിൽ രക്തച്ചൊരിച്ചിലും ഉണ്ടാകാനിടയാക്കുന്ന ഒരു ഹീനകൃത്യം രാജ്യമെങ്ങും ആദരിക്കപ്പെടുന്ന ചില നേതാക്കളുടേ അറിവോടെയും അനുമതിയോടെയും നടന്നുവെന്നത് അങ്ങേയറ്റം അപലപനീമാണ്‌". അതിനാൽ പ്രതികരണങ്ങൾ എന്ന ഒരു ഉപതലക്കെട്ടിൽ ഈ കാര്യങ്ങൾ എഴുതുന്നതായിരിക്കും ഉചിതം.--വിചാരം 06:48, 30 നവംബർ 2009 (UTC)Reply

ബാബരി മസ്ജിദ് തകർക്കാൻ കാരണമായതിൽ കല്യാൺസിംഗിനും അന്നത്തെ ഉത്തർപ്രദേശ് സർക്കാറിനുമുള്ള പങ്ക് വളരെ നിശിതമായി ലിബർഹാൻ പറഞിട്ടുണ്ട്. അതും കണ്ടത്തെലിൽ കൊടുക്കണം. പിന്നെ ഒരു കാര്യം, ഒരു വിധം എല്ലാമാധ്യമങ്ങളിലും വന്നതും ലിബർഹാൻ റിപ്പോർട്ടിൽ ഉള്ളടങ്ങിയതുമായ വാജ്പേയിയെ കുറിച്ചുള്ള പരാമർശ്ത്തിനെതിരെ പുറത്ത് ആര്‌ എന്ത് പറഞ്ഞാലും വിശ്വാസയോഗ്യമാണെന്ന് തോന്നുന്നില്ല. വിജ്ഞാനകോശം എന്നത് ജനങ്ങൾക്ക് ശരിയായ വിവരം നൽകാനുള്ളതാണ്‌ അല്ലാതെ ദിനപ്പത്രങ്ങളുടെ മാത്രം ഇന്റര്വ്യൂവും മറ്റും അപ്പടിപ്രസിദ്ധീകരിക്കാനുള്ളതല്ല. കാര്യനിർവാഹകരായ ചില ഉപയോക്താവ് ലൗ ജിഹാദിന്റെയും ടിപ്പുസുൽത്താന്റെയും പിന്നെ ലിബറാൻ കമ്മീഷന്റെയും സ‌ം‌വാദത്താളിൽ നടത്തുന്ന ചില അഭിപ്രായ പ്രകടനം സന്തുലിതവും നിക്ഷ്പക്ഷവുമല്ല എന്നു പറയേണ്ടി വരും . സൗമ്യമായി ചില കാര്യങ്ങൾക്ക് ഇവർ വാശിപിടിക്കുന്നതു കാണുമ്പോളാണ്‌ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ആദ്യം ഒരു ഐ.പി. വിവാദത്തിനു തിരി കൊളുത്തുക പിന്നെ ഇത്തരം ആളുകൾ അതേറ്റു പിടിക്കുക . ഇതിന്റെ അനന്തരഫലം എന്തെന്നോ? മലയാളം വിക്കിപീഡിയയുടെ ഉപയോക്താക്കളിൽ ചില വിഭാഗം കൊഴിഞുപോകുക.--ഉപ്പേരിക്കുരുള 09:55, 30 നവംബർ 2009 (UTC)Reply

ക്ഷമിക്കുക, ഉപ്പേരിക്കുരുള പറയുന്നതു പോലെയൊന്നും ഞാനുദ്ദേശിച്ചിട്ടില്ല, സ്രോതസ്സധിഷ്ഠിതമായ പ്രസക്തമായ എല്ലാ അഭിപ്രായങ്ങളും എതിർപ്പുകളും വിവരങ്ങളും വിക്കിപീഡിയയിൽ ചേർക്കണം എന്നു മാത്രമാണ് ഞാനുദ്ദേശിച്ചിട്ടുള്ളത്. ശരിയായ സ്രോതസ്സ് ചേർത്ത് ഉൾപ്പെടുത്തിയ വിവരം നീക്കം ചെയ്തതു കണ്ടപ്പോൾ റിവേർട്ട് ചെയ്തുവെന്നുമാത്രം. ലിബർഹാൻ തന്നെ പറഞ്ഞുവെന്നു കണ്ടിരുന്നതിനാൽ പ്രസക്തമെന്നു തോന്നി --പ്രവീൺ:സംവാദം 14:43, 30 നവംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ലിബർഹാൻ_കമ്മീഷൺ&oldid=4026263" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലിബർഹാൻ കമ്മീഷൺ" താളിലേക്ക് മടങ്ങുക.