കത്തോലിക്കാസഭ എന്നതിലേയ്ക്ക് ഈ താൾ തിരിച്ചുവിടുന്നു

തിരുത്തുക

റോമാ മാർപാപ്പാ[1] പരമാചാര്യനായ കത്തോലിക്കാസഭയെയാണ് റോമൻ കത്തോലിക്കാ സഭ അഥവാ റോമാസഭ എന്നുവിളിയ്ക്കുന്നത്. കത്തോലിക്കാ സഭ എന്നതിന് സാർവത്രിക സഭയെന്നാണർത്ഥം. റോമാ സഭ മാത്രമല്ല സാർവത്രിക സഭയെന്ന് കരുതുന്നവർ റോമൻ കത്തോലിക്കാ സഭ എന്ന പ്രയോഗമാണു സ്വീകരിയ്ക്കുന്നത്. ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച സഭാ വിജ്ഞാനീയം എന്ന ഗ്രന്ഥത്തിൽ സഭാചരിത്രകാരനായ ഡോ. സേവ്യർ കൂടപ്പുഴ ഇപ്രകാരം വിവരിയ്ക്കുന്നു[2] : “റോമിലെ മാർപാപ്പായുടെ നേതൃത്വം അംഗീകരിച്ച് സഭൈക്യത്തിൽ കഴിയുന്നവർ കത്തോലിക്കർ എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇതര സഭകൾ റോമൻ കത്തോലിക്കർ എന്നാണ് ഈ സഭയെ വിശേഷിപ്പിക്കുക. ആംഗ്ലോ-കാത്തലിക് എന്ന പേര് ആംഗ്ലിക്കൻ സഭയിൽ ഉപയോഗത്തിലുണ്ട്.”

ലത്തീൻ കത്തോലിക്കാസഭ എന്നതിലേയ്ക്ക് ഈ താൾ തിരിച്ചുവിടുന്നതുശരിയല്ല. റോമൻ കത്തോലിക്കാ സഭയിലെ ഒരു വ്യക്തിസഭയാണ് ലത്തീൻ കത്തോലിക്കാസഭ എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 06:57, 20 ഏപ്രിൽ 2023 (UTC)Reply

റോമൻ കത്തോലിക്കാ സഭ എന്ന് പറയുന്നത് ലത്തീൻ കത്തോലിക്കാ സഭയുടെ പര്യായപദമാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കാ രൂപതകളുടെ ഔദ്യോഗിക ശീർഷകത്തിൽ റോമൻ കത്തോലിക്ക എന്ന് ചേർക്കാറുണ്ട് അതുപോലെ പൗരസ്ത്യ കത്തോലിക്കാ സഭകളിൽ യഥാക്രമം സീറോ മലബാർ സഭയിലും സീറോ മലങ്കര സഭയിലും ഉൾപ്പെട്ട രൂപതകൾ ആ സഭകളുടെ പേര് ചേർത്ത് ഔദ്യോഗിക ശീർഷകം ഉപയോഗിക്കുന്നു. എന്നാൽ റോമൻ കത്തോലിക്ക എന്ന പദപ്രയോഗം കത്തോലിക്കാ സഭയ്ക്ക് പര്യായപദമായി കുറെ ആളുകൾ എങ്കിലും ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ ഇപ്പോൾ റോമൻ കത്തോലിക്കാ സഭ എന്നത് കത്തോലിക്കാ സഭയിലേക്കുള്ള തിരിച്ചു വിടൽ ആയി തുടരട്ടെ. വിവിധ ഓർത്തഡോക്സ് സഭകൾ തങ്ങൾ ആണ് യഥാർത്ഥ കത്തോലിക്കാ സഭ എന്ന അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക ശീർഷകത്തിൽ ആ പേര് ഉൾക്കൊള്ളിക്കുന്നില്ല എന്നതിനാൽ ഒരു തർക്കത്തിന് സാഗംത്യമില്ല Logosx127 (സംവാദം) 05:05, 22 ഏപ്രിൽ 2023 (UTC)Reply
  1. റോമാമാർപാപ്പാ എന്ന പ്രയോഗം ധർമ്മാരാം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ പ്രമാണ രേഖകൾ എന്നഗ്രന്ഥത്തിൽ ഉടനീളം ഉപയോഗിച്ചിട്ടുണ്ടു് . (രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ പ്രമാണ രേഖകൾ, ധർമ്മാരാം പബ്ലിക്കേഷൻസ്, ധർമ്മ രാംകോളേജ്, ബംഗലൂരു 560029 ; 1988)
  2. റോമിലെ മാർപാപ്പായുടെ നേതൃത്വം അംഗീകരിച്ച് സഭൈക്യത്തിൽ കഴിയുന്നവർ കത്തോലിക്കർ എന്നറിയപ്പെടുന്നുണ്ടെങ്കിലും ഇതര സഭകൾ റോമൻ കത്തോലിക്കർ എന്നാണ് ഈ സഭയെ വിശേഷിപ്പിക്കുക. ആംഗ്ലോ-കാത്തലിക് എന്ന പേര് ആംഗ്ലിക്കൻ സഭയിൽ ഉപയോഗത്തിലുണ്ട്. ഫാ. സേവ്യർ കൂടപ്പുഴ :സഭാ വിജ്ഞാനീയം രണ്ടാം പതിപ്പ്; 1996;ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് വടവാതൂർ, കോട്ടയം; പുറം: 36
"റോമൻ കത്തോലിക്കാ സഭ" താളിലേക്ക് മടങ്ങുക.