താൾ ഏകദേശം പൂർണമായി ഇംഗ്ലീഷിലാണല്ലോ? ഇത് ഒരു നല്ല കീഴ്വഴക്കമാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:02, 8 ജൂലൈ 2012 (UTC)Reply

രണ്ടു മാസം കൊണ്ട് താൾ മുഴുവൻ മലയാളത്തിലാക്കി. തെറ്റുകളും ഇൻ കൺസിസ്റ്റൻസികളും ഉണ്ടായിരിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 08:02, 18 സെപ്റ്റംബർ 2012 (UTC)Reply

float -- Raghith 08:25, 18 സെപ്റ്റംബർ 2012 (UTC)Reply

ലോകരാഷ്ട്രങ്ങളുടെ പട്ടിക എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിനുള്ള ശുപാർശ

തിരുത്തുക
ചുരുക്കത്തിൽ ഇംഗ്ലീഷ് വിക്കിയുടെ അതേ പതിപ്പുണ്ടാക്കാനാണ് ശ്രമം. ഇംഗ്ലീഷ് വിക്കിയുടെ അതേ പതിപ്പുതന്നെയായിരിക്കണം മലയാളവും എന്നു നിർബന്ധമൊന്നുമില്ലല്ലോ. ലോകരാഷ്ട്രങ്ങളുടെ പട്ടിക എന്ന താൾ നന്നായി പരിചരിക്കുന്നതും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ളതുമാണ്. അതുകൊണ്ട് ലോകരാഷ്ട്രങ്ങളുടെ പട്ടിക എന്ന താൾ രാജ്യങ്ങളുടെ പട്ടിക എന്ന ലേഖനവുമായി ലയിപ്പിക്കരുത് എന്നഭ്യർത്ഥിക്കുന്നു.--സലീഷ് 11:19, 18 സെപ്റ്റംബർ 2012 (UTC)
ലോകരാഷ്ട്രങ്ങളുടെ പട്ടിക എന്ന താൾ മലയാളം അക്ഷരമാലയുടെ ക്രമത്തിലാണ് എന്നതാണ് അതിന്റെ മേന്മ. രാജ്യങ്ങളുടെ പട്ടിക ഇംഗ്ലീഷ് അക്ഷരമാലയുടെ ക്രമത്തിലായിരുന്നു. ഇപ്പോൾ മലയാളത്തിലാക്കിയപ്പോൾ കുഴഞ്ഞുമറിഞ്ഞ നിലയിലായി!!. അക്ഷരമാലാ ക്രമത്തിൽ പെട്ടെന്ന് രാജ്യത്തെ കണ്ടെത്തി ആ രാജ്യത്തിന്റെ താളിലേയ്ക്ക് പോകുക എന്നതാണ് ഉപയോക്താവിന്റെ ലക്ഷ്യമെങ്കിൽ ലോകരാഷ്ട്രങ്ങളുടെ പട്ടിക എന്ന താൾ നല്ലതാണ്. രാജ്യങ്ങളുടെ പട്ടിക എന്ന താളിൽ ആ പരിപാടി ഇപ്പോഴത്തെ നിലയിൽ നടക്കില്ല. എങ്കിലും രാജ്യങ്ങളുടെ താളിലേയ്ക്ക് പോകാനുള്ള ലിങ്കുകളും ലിങ്കുകളില്ലാത്ത രാജ്യങ്ങളുടെ അംഗീകാരത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ താളിലുണ്ട്. ഈ താൾ മലയാളം അക്ഷരമാലയുടെ ക്രമത്തിലാക്കിയാൽ മാത്രമേ രണ്ടുതാളും ലയിപ്പിക്കുന്നതിൽ അർത്ഥമുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:53, 19 സെപ്റ്റംബർ 2012 (UTC)Reply

ലോകരാഷ്ട്രങ്ങളുടെ പട്ടിക മാറ്റം വരുത്തി ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങളുടെ പട്ടികയാക്കിയതോടെ ലയനത്തിന്റെ ആവശ്യമില്ലാതെയായി. --അജയ് ബാലചന്ദ്രൻ (സംവാദം) 15:30, 21 ഓഗസ്റ്റ് 2013 (UTC)Reply

"രാജ്യങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.