സംവാദം:യുക്തിവാദി
“ദൈവ വിശ്വാസത്തെ എതിർക്കുന്നവരായാണ് യുക്തിവാദികളെ സമൂഹം കാണുന്നത്. യുക്തിവാദി എന്ന വാക്കിന്റെ അർത്ഥം മാത്രം എടുത്താൽ ഭൂരിഭാഗം മനുഷ്യരും യുക്തിവാദികൾ ആണെന്ന് കാണുവാൻ കഴിയും” - ഇത് യുക്തിവാദികളുടെ പക്ഷം ചേർന്ന് എഴുതിയതുപോലെ തോന്നുന്നു. വിക്കിയിൽ എല്ലാം നിഷ്പക്ഷമായല്ലേ എഴുതേണ്ടത്..--സുഭീഷ് - സംവാദങ്ങൾ 13:52, 27 നവംബർ 2008 (UTC)
വരുത്തേണ്ട മാറ്റങ്ങൾ ആകാം. പക്ഷം ചേർന്ന് എഴുതിയിട്ടില്ല. യുക്തിവാദി എന്ന വാക്കിന്റെ അർത്ഥം മാത്രം എടുത്താൽ ഭൂരിഭാഗം മനുഷ്യരും യുക്തിവാദികൾ ആണെന്ന് കാണുവാൻ കഴിയും ഈ വാചകം വേണമെങ്കിൽ യുക്തിവാദികൾക്ക് എതിരായും വ്യാഖ്യാനിക്കുവാൻ കഴിയും. യുക്തിപൂർവ്വം ദൈവത്തെ സാധൂകരിക്കുന്ന ദൈവവിശ്വാസികളും മേൽ പറഞ്ഞ അർത്ഥത്തിൽ യുക്തിവാദികൾ ആകും. പക്ഷേ അങ്ങിനെയല്ല സമൂഹം ഇന്ന് കാണുന്നത് അത്രയേ അർത്ഥമാക്കിയിട്ടുള്ളൂ.. ചർച്ച ചെയ്യാം .. --ടോട്ടോചാൻ 05:23, 28 നവംബർ 2008 (UTC)
“ | യുക്തിപൂർവ്വം ചിന്തിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് യുക്തിവാദികൾ. | ” |
ഇതിനു ശെഷം കുറച്ചു കൂടി വിവരം ചേർത്താൽ മതി. ആ ഭാഗം കുറച്ചു കൂടി വിപുലീകരിക്കണം.
“ | ദൈവ വിശ്വാസത്തെ എതിർക്കുന്നവരായാണ് യുക്തിവാദികളെ സമൂഹം കാണുന്നത് | ” |
എന്നതും ലേഖനത്തിൽ വേണ്ടതു തന്നെ. പക്ഷെ അതു കൊണ്ട് ലേഖനം തുടങ്ങുകയും, അതിനു ആവശ്യത്തിൽ കൂടുതൽ പ്രാമുഖ്യം കൊടുക്കാതിരിക്കുകയും ചെയ്താൽ മതി. ഇപ്പോൾ ലെഖനത്തിലുള്ള ഉള്ളടക്കം വെച്ച് ഇപ്പോൾ ഇത്ര മാത്രമേ എഴുതാൻ ഉള്ളൂ.--Shiju Alex|ഷിജു അലക്സ് 05:33, 28 നവംബർ 2008 (UTC)
തീവ്രവാദി, നിരീശ്വരവാദി, നിർമ്മതവാദി--94.98.19.195 10:10, 28 നവംബർ 2008 (UTC)
ദൈവ വിശ്വാസത്തെ എതിർക്കുന്നവരായാണ് യുക്തിവാദികളെ സമൂഹം കാണുന്നത്.
തിരുത്തുക" ദൈവ വിശ്വാസത്തെ എതിർക്കുന്നവരായാണ് യുക്തിവാദികളെ സമൂഹം കാണുന്നത്. " ഈ വാചകം എന്തിനാണ്. യുക്തിവാദികൾ ദൈവ വിശ്വാസികളാണോ? അല്ലെങ്കിൽ നിരീശ്വരവാദികളാണോ? അല്പം മുൻപ് ദൈവ വിശ്വാസികളാണ് എന്ന് കൂട്ടിചേർത്തപ്പോൾ അത് നീക്കം ചെയ്തു--94.97.180.96 12:33, 28 നവംബർ 2008 (UTC)
യുക്തിവാദി എന്നാൽ സ്വന്തം യുക്തി ഉപയോഗിച്ച് ഏതൊരു കാര്യത്തെയും അനലൈസ് ചെയ്ത് അതിനനുസരിച്ച് ജീവിക്കുന്നവൻ എന്നു എന്നാണു അർത്ഥം. അതായതു തലച്ചോറ് ഏതെങ്കിലും സംഘടനക്കോ മതത്തിനോ വിശ്വാസസംഹിതകൾക്കോ പണയം വെക്കാത്തവർ എന്നർത്ഥം. അതിൽ ചിലർ ദൈവവിശ്വാസികൾ ആവാം ചിലർ നിരീശ്വരവദികൾ ആവാം. പക്ഷെ സമൂഹം പൊതുവെ യുക്തിവാദി എന്നാൽ നിരീശ്വരവാദി എന്നാണു ധരിച്ചു വെച്ചിരിക്കുന്നത്. അതാണു ലെഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ---Shiju Alex|ഷിജു അലക്സ് 12:55, 28 നവംബർ 2008 (UTC)
- അങ്ങനെ എങ്കിൽ മുസ്ലിങ്ങൾ ഒന്നാം തരം യുക്തിവാദികളാവുമല്ലോ.തലച്ചോർ ആർക്കും പണയം വെക്കരുത് എന്നാണ് ഖുറാൻ പറയുന്നത്--94.97.180.96 13:01, 28 നവംബർ 2008 (UTC)
കലക്കവെള്ളത്തിൽ മീൻ പിടിക്കാം അല്ലേ. പറയാതെ ബാക്കി വെക്കുന്നതിൽ ഇതിൽ കൂടുതൽ ഉണ്ട്. --Shiju Alex|ഷിജു അലക്സ് 13:19, 28 നവംബർ 2008 (UTC)
- അതായതു തലച്ചോറ് ഏതെങ്കിലും സംഘടനക്കോ മതത്തിനോ വിശ്വാസസംഹിതകൾക്കോ സൈന്റിസ്റ്റുകൾക്കോ പണയം വെക്കാത്തവർ എന്നർത്ഥം.--BlueMango ☪ 13:23, 28 നവംബർ 2008 (UTC)