സംവാദം:മുഹമ്മദ് നബിയുടെ കുടുംബ ജീവിതം

ഇത് എവിടെ നിന്നും പകർത്തിയതാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. പകർപ്പവകാശമുള്ള പുസ്തകത്തിലേതാണോ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

വിജ്ഞാനകോശസ്വഭാവമില്ലാത്തതിനാൽ നീക്കം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു --Vssun 06:38, 29 ഡിസംബർ 2007 (UTC)Reply

വിക്കിയുടെ സ്വഭാവത്തേക്കുറിച്ചോ ഘടനയോ കുറിച്ചോ വ്യക്തമായ ധാരണയില്ലാതയാണ് ഇത്രയും വലിയ ഒരു കുറിപ്പ് എഴുതിയതെന്ന്(പകർ‌ത്തിയത്?) തോന്നുന്നു, മുഹമ്മദ് എന്ന താളിൽ‌ കുറേകൂടി നന്നായി ഈ ഭാഗം ചേർ‌ക്കാവുന്നതേയുള്ളൂ. ഇത് മദ്രസ്സാ പുസ്തകങ്ങളുടെ രീതിയായിപ്പോയി. Baib 06:45, 29 ഡിസംബർ 2007 (UTC)Reply

ഒഴിവാക്കേണ്ടിയിരുന്നില്ല

തിരുത്തുക

ഒഴിവാക്കേണ്ട കാര്യമില്ല. അത് ലേഖനത്തിന്റെ രീതിയിലേക്ക് കോപ്പി എഡിറ്റിങ്ങ് നടത്തി ഭംഗിയാക്കിയാൽ മതി. നശിപ്പിക്കാൻ എളുപ്പമാണ്‌ ഉണ്ടാക്കാനാണ്‌ പ്രയാസം.--ബ്ലുമാൻ‍ഗോ ക2മ 09:38, 2 ജനുവരി 2008 (UTC)--Reply

ഇതു വരെ ഹാങ്‌ഓൺ കാണാതിരുന്നതിനാലാണ്‌ ഒഴിവാക്കിയത്. കോപ്പി ചെയ്തിട്ടിരിക്കുകയായിരുന്നു.. എഡിറ്റു ചെയ്യാമെങ്കിൽ റിവർട്ട് ചെയ്യാം.. --Vssun 09:50, 2 ജനുവരി 2008 (UTC)Reply
എഡിറ്റു ചെയ്യാം പക്ഷെ സം‌വാദത്തിന്റെ ആദ്യ ഭാഗത്ത് പറയുന്ന കാര്യങ്ങൾ ഒന്നും മനസ്സിലായില്ല. അവിടെയും ഇവിടയും തൊടാതെയുള്ള ആരോപണം. ലേഖനത്തിലെ ഭാഗങ്ങൾ മുന്നിൽ വെച്ച് കാര്യങ്ങൾ വ്യക്തമാക്കുകയാണെങ്കിൽ ഉപകാരമായിരിന്നു.ഇത് വായിക്കാതെ അഭിപ്രായം പറഞ്ഞപോലെ തോന്നുന്നു.--ബ്ലുമാൻ‍ഗോ ക2മ 09:55, 2 ജനുവരി 2008 (UTC)Reply

തെറ്റുകൾ

തിരുത്തുക

"ചിലപ്പോൾ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും തിരുമേനി നോന്പു നോൽക്കും." എന്നത് എവിടെ നിന്നു കിട്ടി?

മുഹമ്മദ്‌ബ്‌നു അബ്ബാസ്‌ പറയുന്നു: നബി(സ്) വെള്ളിയാഴ്ച നോമ്പനുഷ്ഠിക്കുന്നത്‌ വിരോധിച്ചിണ്ടോ എന്നു ജാബിർ‍(റ)നോട്‌ ഞാൻ ചോദിച്ചു. അതെയെന്നു അദ്ദേഹം മറുപടി പറഞ്ഞു. അതായത്‌ വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നതിനെ. (ബുഹാരി.3.31.205)

അബൂഹുറൈറ (റ) നിവേദനം : നബി(സ) അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളിൽ ആരും തന്നെ നോമ്പനുഷ്ഠിക്കരുത്‌. അതിന്റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാൽ ഒഴികെ. (ബുഹാരി.3.31.206)

ആയിശ (റ) യിൽ നിന്നു നിവേദനം: റസൂൽ(സ) തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച്‌ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ( തിര്മിദി) - ഇതാണ്‌ ശരി.

ആധാരം - *[[1]] - 1391, 1392, 1427 --Caduser2003 10:58, 2 ജനുവരി 2008 (UTC)Reply

പകർത്തിയതെവിടെ നിന്ൻ കൊടുക്കുക - തെറ്റുകൾ തിരുത്തുകയും ചെയ്യുക. --Caduser2003 11:06, 2 ജനുവരി 2008 (UTC)Reply

മദ്രസ്സാ പുസ്തകത്തിന്റെ മോഡലിൽ എഴുതിയിരിക്കുന്ന ഈ ലേഖനം റീസ്റ്റോർ ചെയ്തതു എന്തിനാണെന്നു മനസ്സിലാകുന്നില്ല.

ഇതു ഇവിടെ ഇട്ട യൂസര് എന്തായാലും ഇതു നന്നാക്കാൻ പോകുന്നില്ല. അതു ആ യൂസർ എഴുതുന്ന ഓരോ വരിയും വായിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

അനാവശ്യ സം‌വാദങ്ങൾ ഉണ്ടാക്കാനും, [ഇതേ പോലുള്ള പോക്രിത്തരം] എഴുതി വച്ചിട്ട് അതു എന്റ് പേരിൽ ആരോപിച്ചതും എനിക്കു മറക്കാൻ കഴിയില്ല. അതിന്റെ പേരിൽ എനിക്കും ഒരു ബ്ലോക്കു കീട്ടിയതാണ്‌.

ആരാണ്‌ ഈ ലേഖനത്തിനു എൻസൈക്ക്ലോപീഡിക്ക് വാല്യൂ കൊടുക്കാൻ പോകുന്നത്? ഹജ്ജ് മുഹമ്മദ് തുടങ്ങിയ ലേഖനങ്ങളെ വെറും മദ്രസ്സാ ലേഖനങ്ങളായി അധഃപതിപ്പിച്ചതു പോലെ വിക്കിയിലെ ഇസ്ലാം സംബന്ധിയായ ലേഖനങ്ങളെ മൊത്തം മൂന്നാം കിട ആക്കാൻ ആണോ എല്ലാവരുടേയും ഉദ്ഡേശം. എങ്കിൽ പിന്നെ വിക്കിയെ നാറ്റിക്കുവാൻ ബ്ലോഗും മറ്റുമായി ഇറങ്ങിയിരിക്കുന്നവർക്കു ഓരോ ഇസ്ലാമിക ലേഖനം ലേഖനം എടുത്തും ഓരോ പോസ്റ്റ് ആക്കാം. വിക്കിയിലെ ലേഖനങ്ങളുടെ ഗുണനിലവാരത്തെ പറ്റി ഘോരം ഘോരം സംസാരിക്കാം. --ഷിജു അലക്സ് 17:19, 2 ജനുവരി 2008 (UTC)Reply

മദ്രസ്സ ലേഖനങ്ങൾ എന്താണെന്ന് മനസ്സിലായില്ല. നിലവാരമില്ലാത്ത എന്തോ സാധനമാണെന്ന ആന്തരാർത്ഥം അതിനുണ്ടോ?. വെറുതെ എന്തിനു പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള അനാവശ്യ സംവാദം ഉണ്ടാക്കുന്നു.--ബ്ലുമാൻ‍ഗോ ക2മ 17:56, 2 ജനുവരി 2008 (UTC)Reply


മദ്രാസ്സാ ലേഖനങ്ങൾ എന്നു പറഞ്ഞാൽ മദ്രസ്സയിൽ മതപഠനത്തിനു വേണ്ടി വരുന്നവർക്കു തയ്യാറാക്കുന്ന ലേഖനം എന്നാണ്‌. (ഒരു ബാലൻസ് വരുത്താൻ വേണ്ടി ക്രിസ്ത്യാനികളുടെ സണ്ഡേസ്കൂൾ ലേഖനം പോലെ എന്നു പറയാം.) അത്തരം ലേഖനങ്ങളുടെ ഉദ്ദേശം വേറെയാണു.

അതു പോലെയല്ല വിക്കിപീഡിയയിൽ ലേഖനം എഴുതേണ്ടത്. ഇത്രയുമാണ്‌ മുകളിൽ പറഞ്ഞതിന്റെ രത്നചുരുക്കം.

ഇനി ഈ ലേഖനം വിജ്ഞാനകോശത്തിനു ചേർന്ന വിധത്തിൽ ഒന്നു മാറ്റിയെഴുതിയാൽ നന്ന്. വിക്കിക്കു മുഹദിന്റെ കുടുംബജീവിതത്തെ കുറിച്ച് നല്ല ഒരു ലേഖനം കിട്ടും. --ഷിജു അലക്സ് 18:21, 2 ജനുവരി 2008 (UTC)Reply

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതെ ആവുമോ?

തിരുത്തുക

Shijualex (സം‌വാദം | സംഭാവനകൾ) (ഇനിയും എത്ര ഒഴിവാക്കാൻ കിടക്കുന്നു) കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കല്ലെ ഷൈജൂ --C ali കട്ടു(കട്ടർ)

ഈ കുട്ടിയെ പൂർണ്ണമായും ഇല്ലാതക്കുന്നതാ നല്ലത്. പ്രത്യേകിച്ച് ഇതു ഇട്ട ആൾക്കു നന്നാക്കാൻ ഉദ്ദേശം ഇല്ലാത്ത സ്ഥിതിക്ക്. എങ്കിലും രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. --ഷിജു അലക്സ് 01:47, 5 ജനുവരി 2008 (UTC)Reply



ഇതാണു ഒഴിവാക്കിയ വാക്യങ്ങളിൽ കുറച്ചെണ്ണം. ഇതെന്താ നോവലോ. വായിച്ചപ്പോൾ കണ്ണുനീർ വാർത്തു --ഷിജു അലക്സ് 02:05, 5 ജനുവരി 2008 (UTC)Reply

മദ്രാസ്സാ ലേഖനങ്ങൾ, നോവൽ, കവിത, ബാലരമ ഡൈജസ്റ്റ്, ഇനി എന്തല്ലാം കേൾക്കണം പടച്ചോനെ --ബ്ലുമാൻ‍ഗോ ക2മ 10:06, 5 ജനുവരി 2008 (UTC)Reply
ഇങ്ങനെ കുറെ ഭാഗം ബോൾഡാക്കി കൊടുക്കാനും അതോർത്ത് കരയാനും ആർക്കും കഴിയും. ഇത്തരം നാടകങ്ങൾ നിറുത്തി അതൊന്നും വിക്കിയിൽ പറ്റില്ലാന്ന് തെളിയിക്കൂ. അതിനു ശേഷം ഇതു പോലോത്ത ഭാഗങ്ങൾ പല സ്ഥലത്തും ഞാനും കാണിച്ചു തരാം. ബോൾഡാക്കി തന്നെ...--ബ്ലുമാൻ‍ഗോ ക2മ 10:37, 5 ജനുവരി 2008 (UTC)Reply
ഓടയിൽ നിന്ന് എന്ന നോവലിന്റെ ചലച്ഛിത്രാവിഷ്കാരമായിരുന്ന അത് വേണ്ടത്ര വിജയിച്ചില്ല. അദ്ദേഹം പിന്നീട് അഭിനയം തുടർന്നില്ല. പഠനവും ജോലി തേടലും മറ്റുമായി നടന്നു എങ്കിലും മനസ്സിൽ നിന്ന് സിനിമാ മോഹങ്ങൾ അടർത്തിക്കളഞ്ഞിരുന്നില്ല. ഇതെന്താ നോവലോ? --ബ്ലുമാൻ‍ഗോ ക2മ 08:58, 7 ജനുവരി 2008 (UTC)Reply



നബിയൂടെ കുടുംബജീവിതത്തെ കുറിച്ച് ആവശ്യമുള്ള ഭാഗം മാത്രം എടുത്തിട്ടു, ഈ ലേഖനം മുഹമ്മദ് നബി എന്ന താളിൽ ലയിപ്പിക്കേണ്ടതാണ്‌. --ഷിജു അലക്സ് 08:46, 7 ജനുവരി 2008 (UTC)Reply

രണ്ട് സംശയങ്ങൾ

തിരുത്തുക

ഈ വാക്യത്തിന്റെ അർത്ഥമെന്താണ്?

  1. ഇവിടെ നബിയുടെ ഭാര്യയായി കദീജ എന്നും ഖദീജ എന്നും കാണുന്നു.രണ്ടും ഒരാൾ തന്നെയാണോ? --അനൂപൻ 17:27, 6 മാർച്ച് 2008 (UTC)Reply
"മുഹമ്മദ് നബിയുടെ കുടുംബ ജീവിതം" താളിലേക്ക് മടങ്ങുക.