സംവാദം:മുംബൈ ഭീകരാക്രമണ പരമ്പര (2008 നവംബർ)
2008 നവംബറിലെ എന്നാക്കുന്നതാവും നല്ലത്. ഇപ്പ്പൊഴും ആക്രമണം കഴിഞ്ഞിട്ടില്ല. --Shiju Alex|ഷിജു അലക്സ് 16:12, 27 നവംബർ 2008 (UTC)
തലക്കെട്ട് മാറ്റി--Anoopan| അനൂപൻ 16:45, 27 നവംബർ 2008 (UTC)
“ | ഭീകരവാദികൾ മുംബൈയിലേക്ക് കടന്നത് കറാച്ചി വഴി എം.വി. ആൽഫ എന്ന കപ്പലിലാണെന്ന് ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ വിശ്വസിക്കുന്നതായി ചില ഇന്ത്യൻ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[10] [11] പിന്നീട് എം.വി. ആൽഫാ എന്ന കപ്പൽ നാവികസേന ഉദ്യോഗസ്ഥർ പരിശോധിക്കുകയും അതിൽ നിന്നും ഭീകരവാദികൾ സഞ്ചരിച്ച കപ്പൽ ഇതാണെന്നതിനു തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നും ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു. | ” |
ഇതു വായിക്കുമ്പം പത്രം വായിക്കുന്ന പോലുണ്ട്. ന്യൂസ് റിപ്പോർട്ടിങ്ങ് അല്ല വിക്കിപീഡിയയുടെ കടമ. അതേ പോലെ, ഇതേ പോലുള്ള സംഭവങ്ങളിൽ നിന്നു വസ്തുതകൾ ഉരുത്തിരിഞ്ഞു വരുന്നതിനു കുറച്ചു സമയം കാത്തിരിക്കുന്നതു കൊണ്ട് കുഴപ്പമില്ല. അല്ലെങ്കിൽ ലേഖനത്തിൽ ഊഹാപോഹങ്ങൾ നിറയും. പക്ഷെ പൊതുവായ വൈജ്ഞാനിക നിലവാരം ഉള്ള കാര്യങ്ങൾ ലേഖനത്തിലേക്ക് ചേർത്തു കൊണ്ടിരിക്കാം. നമുക്ക് ഒരു വിക്കിന്യൂസ് ഉടനെ തുടങ്ങേണ്ടി വരും. അപ്പോൾ ഇങ്ങനുള്ള റിപ്പോർട്ടിങ്ങ് ഒക്കെ അങ്ങോട്ട് വിടാം. --Shiju Alex|ഷിജു അലക്സ് 17:21, 27 നവംബർ 2008 (UTC)
- സമകാലിക സംഭവങ്ങളെ പറ്റിയുള്ള ലേഖനങ്ങളുടെ വാക്യഘടനയും അതിന്റെ ഉള്ളടക്കവും വിജ്ഞാനകോശത്തിന്റെ ശൈലിയിലേക്കെത്താൻ അല്പം സമയമെടുക്കും. ഏതു ലേഖനവും സൃഷ്ടിക്കുന്ന സമയത്തു തന്നെ പൂർണതയിൽ എത്തണമെന്ന് നിർബന്ധം പിടിക്കുന്നത് നന്നല്ല. ലേഖനത്തിൽ ആർക്കും തിരുത്തലുകൾ വരുത്താവുന്നതല്ലേയുള്ളൂ. --Anoopan| അനൂപൻ 17:33, 27 നവംബർ 2008 (UTC)
സമയം
തിരുത്തുകഈ ലേഖനത്തിൽ നൽകിയിരിക്കുന്ന സമയം IST അല്ലേ? അതു കൂടി സൂചിപ്പിക്കുന്നതു നന്നായിരിക്കില്ലേ. മലയാളം വിക്കി ആണെങ്കിലും മലയാളികൾക്ക് എല്ലാ രാജ്യങ്ങളിൽ നിന്നും വായിക്കാൻ ഉദ്ദേശിച്ചുള്ളതാണല്ലോ എന്നു കരുതി അഭിപ്രായപ്പെട്ടതാണ്. -- ശ്രീജിത് കുമാർ 15:09, 30 നവംബർ 2008 (UTC)
- ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ എന്നാക്കിക്കൂടെ ലേഖനം അതോ ആ പേരിൽ വേറെ ലേഖനം തുടങ്ങണോ? --ചള്ളിയാൻ ♫ ♫ 17:08, 5 ഡിസംബർ 2008 (UTC)