"മായാവിയേക്കാളും ശക്തിയുള്ള കുട്ടിച്ചാത്തനാണ് പുട്ടാലു" തെളിവ് കിട്ടുമോ എന്നറിയില്ല. എന്നാലും ഇത് വാസ്തവമോ? ;-) --അഭി 16:56, 28 ഏപ്രിൽ 2008 (UTC)Reply

ഇല്ലാത്തതിനു വല്ലാത്ത തെളിവ് എല്ലാം മായ--212.11.191.17 18:20, 28 ഏപ്രിൽ 2008 (UTC)Reply

പുട്ടാലൂനെ വച്ച് മായാവിയെ പിടിക്കാനല്ലേ ലുട്ടാപ്പിയും കുട്ടൂസനും നോക്കുന്നേ?? മായാവി പുട്ടാലൂനോട് എതിരിടാറേയില്ല. കുട്ടൂസനേയും ലുട്ടാപ്പിയേയും പുട്ടാലുവിന്റെ കെണിയില് തന്നെ വീഴ്ത്താറേയുള്ളു.‌--പ്രവീൺ:സംവാദം 03:10, 29 ഏപ്രിൽ 2008 (UTC)Reply

പുട്ടാലുവിന്റെ കയ്യിൽ ധാരാളം മാന്ത്രിക സാധനങ്ങളുണ്ടെന്നത് വാസ്തവം. അവ മോഷ്ടിച്ചശേഷം അവ ഉപയോഗിച്ച് മായാവിയെ പിടികൂടാനാണ് കുട്ടൂസനും കൂട്ടരും ശ്രമിക്കാറ്. പുട്ടാലുവിന് കായികപരമായി നല്ല ശക്തിയുണ്ട്. ലുട്ടാപ്പിക്ക് പുള്ളിയെ പേടിയുമാണ്. എന്നാൽ മന്ത്രശക്തി മായവിയേക്കാൾ കൂടുതലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇനി പണ്ട് കഥ വ്യത്യസ്തമായിരുന്നോ എന്നും അറിയില്ല. പഴേ മായാവി ആരാധകർ ഒന്ന് അഭിപ്രായമറിയിക്കണേ ;-)--അഭി 04:01, 29 ഏപ്രിൽ 2008 (UTC)Reply

പുട്ടാലു ലുട്ടാപ്പിയേക്കാൾ ശക്തനാണ് എന്ന് പല കഥകളിലും കാണിക്കുന്നുണ്ട്. എന്നാൽ പുട്ടാലുവിന് മായാവിയേക്കാൾ ശക്തിയുണ്ടോ എന്ന് തെളിയിക്കാൻ പ്രയാസമാണ്. --ലിജു മൂലയിൽ 14:03, 30 ഏപ്രിൽ 2008 (UTC)Reply

ഡാകിനി കുട്ടൂസനും ലുട്ടാപ്പിക്കുമൊപ്പമല്ല, വേറെയാണ് താമസിക്കുന്നത് എന്നാണ് തോന്നുന്നത്. ഉറപ്പില്ലാത്തതിനാൽ തിരുത്തുന്നില്ല.--അഭി 11:17, 3 മേയ് 2008 (UTC)Reply

രണ്ടായിട്ടാണ്. ഈയാഴ്ചത്തെ കഥ വായിക്കുക;-D --ലിജു മൂലയിൽ 11:23, 3 മേയ് 2008 (UTC)Reply

പ്രായം കൊണ്ടും അനുഭവം കൊണ്ടും കഴിവ് കൊണ്ടും പുട്ടാലുവിനു തന്നെയാണ് മായവിയെക്കാൾ ശക്തി. പുട്ടാലുവിന്റെ ആ സിക്സ് പാക്ക് ബോഡിയും ജെട്ടിയിട്ടുള്ള നില്പും തന്നെ അതിനു ഉത്തമ ഉദാഹരണമാണ്. പക്ഷെ ഡാകിനി- കുട്ടൂസൻ- ലുട്ടാപ്പി- വിക്രമൻ-മുത്തു എന്നിവരുടെ അബദ്ധങ്ങൾ മൂലവും രാജുവിന്റെയും രാധയുടെയും തക്ക സമയത്തുള്ള ഇട പെടലുകൾ മൂലവും പലപ്പോഴും പുട്ടാലുവിന്റെ കുതന്ത്രങ്ങൾ ഫലിക്കാതെ പോകുന്നു. --വിനോദ് കുടമിന 11:23, 3 മേയ് 2008 (UTC)Reply

മായാവിയുടെ തുടക്കം

തിരുത്തുക

@Shebaly: മായാവി ചിത്രകഥ ആദ്യം സൃഷ്ടിച്ചത് ഷെബാലി എന്നൊരാളെണെന്ന് താങ്കൾ ആദ്യം എഴുതുകയും അത് നീക്കംചെയ്യപ്പെടുകയും പിന്നീട് വീണ്ടും താങ്കൾ ഉൾപ്പെടുത്തുകയും ചെയ്തതിനുള്ള അവലംബം എന്താണ്? ഒരിക്കൽ നീക്കംചെയ്ത, ഇപ്പോൾ താങ്കൾ വീണ്ടും റെഫറൻസ് ടാഗിനുള്ളിൽ ഉൾപ്പെടുത്തി ചേർത്തിരിക്കുന്ന ലിങ്കും ഈ ലേഖനവും തമ്മിലുള്ള ബന്ധമെന്താണ്?--പ്രവീൺ:സം‌വാദം 15:19, 7 നവംബർ 2018 (UTC)Reply

ഇത് പൂംചോലയുടെ പബ്ളിഷർ സി. ചെറിയാനും മനോര പബ്ളിഷർ കെ.ജെ.ജോർജും തമ്മിലുള്ള കോപ്പി റൈറ്റ് തർക്കത്തിന്റെ കോർട്ട് ഓർഡറാണ്‌. റ്റിങ്കിളിന്റെ മോഹൻ ദാസ് വരക്കുന്ന ഈ ചിത്രകഥ പൂംചോലക്കു വേണ്ടിയാണ്‌ ആരംഭിച്ചത്. 84 വരെ ഞാൻ ഇതിന്റെ പത്രാധിപരായിരുന്നു. 84-ൽ ഞാൻ വിട്ടതോടെ പൂംചോല ചില ലക്കങ്ങൾ മുടങ്ങുകയും അന്ന് പ്രചാരത്തിലായ ചിത്രകഥയുടെ പസിദ്ധീകരണാവകാശം ബാലരമ കയ്യടക്കുകയും തുട്ര്ന്ന് വ്യവഹാരം ഉണ്ടാവുകയും ചെയ്തതിന്റെ രേഖയാണ്‌ ഞാൻ പോസ്റ്റ് ചെയ്തത്. പൂമ്പാറ്റയുടെ പത്രാധിപരും എന്റെ സുഹൃത്തുമായിരുന്ന എൻ.എം മോഹൻ ഇക്കാലത്ത് ബാലരമയുടെ പത്രാധിപരായി ചുമതലയേറ്റു മായാവി പുനരാവിഷക്രിക്കുകയായിരുന്നു. ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും പേരു നല്കിയത് പൂംചോലയിൽ പ്രസിദ്ധീകരിക്കുന്ന കാലത്താണ്‌. ബാലരമയിൽ ഈ കാഥാപാത്രങ്ങളെ മാറ്റാതെ തന്നെ കഥ മോഹൻ മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു. മുന്തിരി ചിത്രകഥ എന്നപേരിൽ മലയാളത്തിൽ ആദ്യമായി ബൈബിൾ ചിത്രകഥകൾ പ്രസിദ്ധീകരിച്ചിരുന്നതും ഞാൻ തന്നെയാണ്‌. മലങ്കര സഭയിuൽ അവധിക്കാല ബൈബിൾ സ്കൂൾ ഓ.വി.ബി.എസ് എന്ന പേരിൽ ആരംഭിച്ച് ഇന്നും, പത്തുലക്ഷത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല എല്ലാ പുസ്തകങ്ങളുടെ രചിയിതാവും കൂടിയാണ്‌. 70-80 കാലഘട്ടത്തിൽ എല്ലാ ബാലമാസികകളിലും കഥകകളും കവിതകളും എഴുതിയിരുന്നു. 90-ൽ കേരളം വിട്ടതോടെ എന്റെ രചനകളും വിസ്മൃതമായി. അതുകൊണ്ട് ചരിത്രം ചരിത്രമല്ലാതാവുകയില്ലല്ലോ. മലങ്കര സഭയിലെ ഒരു പുരോഹിതനായ ഞാൻ ഇപ്പോൾ അമേർക്കയിലെ ഫിലാഡല്ഫിയായിൽ താമസിക്കുന്നു.ഷേബാലി എന്നത് എന്റെ തൂലികാ നാമമാണ്‌.— ഈ തിരുത്തൽ നടത്തിയത് 151.197.202.4 (സംവാദംസംഭാവനകൾ)

@Shebaly:, ഷെബാലി ആരുമാകട്ടെ, എത്ര പ്രഗത്ഭനുമാകട്ടെ, അതല്ലല്ലോ ഇവിടെ കാര്യം. മായാവി എന്ന കഥ ഷെബാലി എന്നൊരാളാണ് സൃഷ്ടിച്ചതെന്ന് തന്നിരിക്കുന്ന ലിങ്കിൽ എവിടെയാണ് ഉള്ളത്?--പ്രവീൺ:സം‌വാദം 05:18, 8 നവംബർ 2018 (UTC)Reply
പൂമ്പാറ്റയുടെ പത്രാധിപരായിരുന്ന ഗോപാലകൃഷ്ണന്റെ ഈ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കുമല്ലോ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 19:28, 8 നവംബർ 2018 (UTC)Reply

"As per the agreement defendants 1 and 2 agreed to supply the bromides of Tinkle every fortnightly regularly to the plaintiff for publishing the same in his children's magazine Poonchola. The right of publishing Tinkle picture stories in Malayalam language thus exclusively vests with the plaintiff and no other publication in Malayalam have any right whatsoever to receive the bromides of Tinkle and publish them in Malayalam."--from court verdict

ഇക്കാലത്ത് ചിത്രകാരനായിരുന്ന മോഹൻ ദാസ് റ്റിങ്കിളിലെ ആർട് ഡയക്ടറായി ബോംബെയിലാണ്‌ ജോലി ചെയ്തിരുന്നത്. ടിങ്കിളിന്റെ മലയാളമാണ്‌ പൂംചോല. മലയാളത്തിൽ അതിന്റെ ഉടമസ്ഥാവകാശം പശ്ചിമ താരക പബ്ലിക്കേഷൻസിന്റെ സി.ചെറിയാനും. മായാവിയുടെ ബ്രോമൈഡ് ലഭിക്കതെ വന്നപ്പോൾ ബാലരമക്കെതിരെ കൊടുത്ത കേസിന്റെ കോടതി പകർപ്പാണ്‌ ലിങ്കിൽ. പൂമ്പാറ്റയുടെ എഡിറ്റർ എഴുതിയ പ്രകാരം 83-ൽ ബാലരമയിൽ മായാവി ചിത്ര കഥയില്ല എന്ന് പഴയ ലക്കങ്ങൾ പരിശോധിച്ചറിയുക. ഞാൻ പൂംചോലയിൽ പത്രാധിപരായിരിക്കുമ്പോൾ ചിത്ര കഥയുടെ ബ്രോമൈഡ് ഇംഗ്ളീഷിലാൺ വന്നിരുന്നത്. അതിന്റെ മലയാളം ഞാനാണ്‌ തയ്യാറാക്കിയിരുന്നത്. ചിത്രകാരൻ അതേ മോഹൻ ദാസും.— ഈ തിരുത്തൽ നടത്തിയത് Shebaly (സംവാദംസംഭാവനകൾ)

@Shebaly: തന്നിരിക്കുന്ന ലിങ്കിൽ (മുകളിൽ ഉദ്ധരിച്ചിരികുന്ന വാക്യത്തിലും) മായാവിയെ പറ്റിയോ, ഷെബാലിയെ പറ്റിയോ, മോഹൻദാസിനെ പറ്റിയോ ഒന്നുമില്ല. പകരം ആരൊക്കെയോ തമ്മിലുള്ള അച്ചടി ഉപകരണങ്ങൾ തമ്മിലുള്ള കേസിന്റെ വിധിയാണത്. അതെന്തിനാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല. നിങ്ങൾ പറഞ്ഞത് മുഖവിലക്കെടുക്കാം എന്ന് കരുതിയാൽ പോലും ശരിയാവുന്നുമില്ല. നിങ്ങൾ ആദ്യം പറഞ്ഞു ഷെബാലി ആണ് മായാവി സൃഷ്ടിച്ചതെന്ന്, ഇപ്പോൾ പറയുന്നു റ്റ്വിങ്കിളിൽ നിന്ന് മോഹൻദാസ് വരച്ച ബ്രോമൈഡ് കിട്ടാത്തത് സംബന്ധിച്ച കേസാണെന്ന്. ശരിക്കും ഷെബാലി ആണ് ഈ കഥ സൃഷ്ടിച്ചതെങ്കിൽ പകർപ്പവകാശത്തിനല്ലേ കേസ് നടക്കേണ്ടത്? അല്ലാതെ ബ്രോമൈഡ് ഉപയോഗിക്കാൻ പറ്റണം എന്നല്ലല്ലോ.
എന്തിനോ വേണ്ടി ബോൾഡായി ലേഖനത്തിൽ ചേർത്ത ഭാഗം താഴോട്ട് മാറ്റുന്നു. തെളിവ് ആവശ്യപ്പെടുന്നു.
നിങ്ങൾ തന്നെയാണ് ഈ പറയുന്ന ഷെബാലിയെങ്കിൽ, ഇപ്പോൾ നടക്കുന്നത് സെൽഫ് പ്രൊമോഷൻ എന്ന കോൺഫ്ലിക്റ്റ് ഓഫ് ഇൻട്രസ്റ്റ് ആണെന്നും സന്ദർഭവശാൽ പറയട്ടെ.--പ്രവീൺ:സം‌വാദം 05:14, 9 നവംബർ 2018 (UTC)Reply
@Praveenp:ബ്രോമൈഡ് എന്നത് ചിത്ര കഥയുടെ ഫോട്ടോ പ്രിന്റ് ആണെന്നു അറിയുക.അല്ലാതെ അത് അച്ചടി ഉപകരണമല്ല. കഥ ഞങ്ങൾക്കു വേണ്ടി വികസിപ്പിച്ചത് പ്രദീപ് സാഥേ ആണ്‌. ചിത്രകാരൻ മോഹൻ ദാസും. തുടക്കത്തിൽ തന്നെ എല്ലാ കഥാപത്രങ്ങളുടെ പേരുകളും അവർ തമ്മിലുള്ള പരസ്പര ബന്ധങ്ങളും നിശ്ചയിക്കപ്പെട്ടു. മലയാളത്തിൽ അത് തയ്യാറാക്കിയിരുന്നത് ഷേബാലി എന്ന ഞാനും .ആർടിസ്റ്റ് സോമനാണ്‌ അന്ന് സ്വന്ത്ം കയ്യക്ഷരത്തിലൂടെ ഈ കഥകൾ ചിത്രകഥ വായനക്കാർക്കു വേണ്ടി ഒരുക്കിയിരുന്നത്. പൂം ചോല നിന്നതോടെ ചിത്രകഥയുടെ തുടർച്ചക്കു വേണ്ടി ആർട്ടിസ്റ്റ് സോമനെയും ബാലരമയിൽ ആർട്ടിസ്റ്റായി എടുത്തു. ദീർഘകാലം സോമനും ബാലരമ എഡിറ്റർ എൻ.എം.മോഹനോടൊപ്പം ജോലി ചെയ്തു. ഞാൻ പൂംചോലയിൽ ആയിരിക്കുമ്പോൾ എൻ.എം.മോഹൻ പൂമ്പാറ്റയുടെ പത്രാധിപരായിരുന്നു.--ഷേബാലി
"https://ml.wikipedia.org/w/index.php?title=സംവാദം:മായാവി_(ചിത്രകഥ)&oldid=4026172" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മായാവി (ചിത്രകഥ)" താളിലേക്ക് മടങ്ങുക.