ഒരു സിനിമ നടൻ അഭിനയിച്ച സിനിമയുടെ എണ്ണം മറ്റോ പറഞ്ഞ് ലേഖനം എഴുതാൻ ശ്രമിക്കുന്നത് ശരിയല്ല. സിനിമയുടെ മേഖലയിൽ മൌലികമായി വല്ലതും സംഭാവന ചെയ്യാൻ,ഗുണപരമായ മികവ് പ്രകടമാക്കുന്നത് വല്ലതും ചെയ്യാൻ സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. അല്ലെങ്കിൽ ഒരു കലാലയാദ്ധ്യാപകൻ സർവ്വീസിൽ ചേർന്ന കാലം മുതൽ എടുത്ത ക്ലാസ്സുകളുടെ എണ്ണം പറഞ്ഞ് ആളുകളെ അന്ധാളിപ്പിക്കാം. ലേഖനത്തിന് വിഷയമായ വ്യക്തി സിനിമ നടൻ എന്ന നിലയിൽ നിത്യകർമ്മമായി നടത്തുന്ന വിശേഷിച്ച് കേമത്തമൊന്നുമില്ലാത്ത കാര്യങ്ങള്ഉടെ പേരിൽ ഒരാളെ വിക്കിയിൽ പരിചയപ്പെടുത്തണോ?

സിനിമ അഭിനയം നിത്യവൃത്തിയുടെ ഭാഗമാണ് എന്നാണ് തോന്നുന്നത്.മാത്രമല്ല സിനിമയുടെ പരിമിതവൃത്തത്തിനു പുറത്ത് സാംഗത്യമില്ലാത്ത വല്ലതും ചെയ്തിട്ടുണ്ടോ?. പൊതു സമൂഹത്തിന് പ്രയോദനപ്രദമായ,മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരെക്കുറിച്ച് എഴുതുന്നത് മനസ്സിലാക്കാം. ഇങ്ങനെ എല്ലാ നടന്മാരെക്കുറിച്ചും നടികളെകുറിച്ചും എഴുതാമെന്നു കരുതുന്നുവെങ്കിൽ തർക്കിക്കുന്നില്ല.

ഒരു നടൻ അഭിനയിക്കുക എന്നു പറയുന്നത് സിനിമപരമായ കാര്യമാണ്. അതിന് വൈജ്ഞാനികമായ യാതൊരു സാംഗത്യവുമില്ല.

സിനിമയുടെ മണ്ഡലത്തിൽ മാമുകോയയുടെ മൌലികമായ സംഭാവനയെന്താണ്? എണ്ണമല്ല ഗുണമാണ് പരിഗണിക്കേണ്ടത് എന്നത് സംസ്കാരപഠനത്തിലെ ഒരു ലളിതമായ പാഠമാണ്. അടുരീന്റെയും പിടി കുഞുമുഹമ്മദിന്റെയും മഹത്വം അവരുടെ അവരുടെ സിനിമയുടെ എണ്ണമല്ല മറിച്ച് അവർ അവതരിപ്പിച്ചിരുന്ന ചിന്തകളും ആശയങ്ങളുമാണ്.

ഇത്തരം വ്യക്തികളുടെ ലേഖനം നമുക്കാവശ്യമോ?? ഈ താൾ നീക്കണം എന്ന് ആവശ്യപ്പെടുന്നു--ബ്ലുമാൻ‍ഗോ ക2മ 06:39, 24 ഡിസംബർ 2007 (UTC)Reply

വിക്കിപീഡിയയെ മറ്റു വിജ്ഞന കോശങ്ങളിൽ നിന്ന് വ്യത്യ്സ്ഥമാക്കുന്നത് അത് ലേഖനങ്ങളെ ഇത്തരം ഒരു rigid selection criteria ലേഖനങ്ങളെ സ്വീകരിക്കുന്നത് എന്നതു കൊണ്ട് മാത്രമാണ്‌. ഇരുപതോ ഇരുപത്തഞ്ചോ വർഷങ്ങളായി മലയാള സിനിമയിൽ ഉള്ള നടന്റെ ശ്രദ്ധേയത ചോദ്യം ചെയ്യുന്നത് ശരിയല്ല എന്നാണെന്റെ അഭിപ്രായം. (ഓ.ടോ)ഏതാനം മാസങ്ങൾക്കു മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പിൽ താഹ മാടായിയും മാമുക്കോയയും തമ്മിലുള്ള ഒരു സം‌വാദ പരമ്പര ഉണ്ടായിരുന്നു. അത് താങ്കൾ വായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. --പ്രവീൺ:സംവാദം‍ 06:48, 24 ഡിസംബർ 2007 (UTC)Reply

ബ്ലൂമാംഗോയുടെ വിയോജിപ്പ് വായിച്ച് ചിരിച്ചുപോയി. അതിലെ മിക്കവാറും ഭാഗം ഞാൻ വേറെയൊരാളെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായം അതേപടി പകർത്തി സിനിമ,സിനിമാനടൻ എന്നെല്ലാം ആക്കിയതാണ്. എന്തിനാണാവോ ഇത്തരം തമാശകൾ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

വേറെ ഒരാളെ കുറിച്ച് എന്നൊക്കെ എന്തിനു പറയുന്നു.പ്രശസ്തനാ‍യ പ്രഭാഷകൻ ഹുസൈൻ സലഫി തന്നെ.സംവാദം:ഹുസൈൻ സലഫി. ഹലോ മംഗലാട്ട് സന്ദേശങ്ങൾ താങ്കൾക്ക് മനസ്സിലായില്ലെങ്കിലും പ്രവീണിനു മനസ്സിലായിട്ടുണ്ട്.ഇവിടെ നോക്കൂ ഇതു വരെ ക2മ അക്ഷരം മിണ്ടിയിട്ടില്ല.--ബ്ലുമാൻ‍ഗോ ക2മ 17:07, 24 ഡിസംബർ 2007 (UTC)Reply
സ്വന്തം താത്പര്യത്തിനെതിരേ ആരെങ്കിലും പറഞ്ഞത് മനസ്സിൽ വച്ച്, മറ്റു ലേഖനങ്ങളെ വെറുതേ വലിച്ചിഴക്കുന്നത് ശുദ്ധ നശീകരണപ്രവർത്തനം തന്നെയാണ്‌--പ്രവീൺ:സംവാദം‍ 08:21, 25 ഡിസംബർ 2007 (UTC)Reply
ആരു പറഞ്ഞു. എന്തിനെ കുറിച്ച് പറഞ്ഞു എന്നല്ല നോക്കേണ്ടത്. പറഞ്ഞതിൽ സത്യമുണ്ടെന്നാണ് നോക്കേണ്ടത. ഉണ്ടെങ്കിൽ കണ്ണുമടച്ച നടപടി എടുക്കണം. അല്ലാതെ സായിപ്പിനെ കാണുമ്പോൾ .....--ബ്ലുമാൻ‍ഗോ ക2മ 08:35, 25 ഡിസംബർ 2007 (UTC)Reply
മാമുക്കോയ എന്ന ലേഖനം അനാവശ്യമെന്ന ആരോപിക്കുന്നത് അല്ല സ്നേഹിതാ ശ്രദ്ധയതാ നയത്തിന്റെ ഉദ്ദേശ്ശം, എന്തും ഏതും വർഗ്ഗീയവും പക്ഷപാതപരവുമായ കാഴ്ച്ചപ്പാടിലൂടെ കാണാൻ ശ്രമിക്കരുത്. അങ്ങിനെ ഒരു നോട്ടബിലിറ്റി നയമല്ല നമുക്കുള്ളത്. ഹുസൈൻ സലഫിയാണ്‌ ഈ ലേഖനത്തിൽ നൊട്ടബലിറ്റി പ്രശ്നമാകാൻ കാരണം എന്ന് താങ്കൾതന്നെ സമ്മതിച്ചിരിക്കുന്നു; അതിനപ്പുറം മംഗലാട്ടിനേ കുറിച്ചുള്ള ലേഖനവും ഹുസൈൻ സലാഫിയും എല്ലാം മായ്ക്കേണ്ടതാണന്നാണ്‌ എന്റെ വിശ്വാസം. പക്ഷേ മാമുക്കോയ തീർച്ചയായും മായ്ക്കേണ്ട ലേഖനം അല്ല തന്നെ; ഇനി ഇക്കാര്യത്തിൽ ഒരു ആശയസമന്വയം തന്നെ താങ്കൾ സ്വീകരിച്ചു നോക്കൂ, എന്റെ അഭിപ്രായം ആയിരിക്കും നിഷ്പക്ഷ നിലപാടുള്ളവരുടേത് എന്നെനിക്കുറപ്പുമാണ്‌. ഒരു കാര്യം കൂടി നേരത്തേ മറുപടി നൽകാഞ്ഞത് ഇന്ന് ഇപ്പോൾ മാത്രമാണ്‌ താൾ എടുത്തത് എന്നതുകൊണ്ട് മാത്രമാണ്‌. ഇതിലും കൂടുതൽ മറുപടി തരാൻ എനിക്കാവത്തുമില്ല--പ്രവീൺ:സംവാദം‍ 09:00, 25 ഡിസംബർ 2007 (UTC)Reply
അതിന്റെ കാരണം മാമുകോയ ജോലി ചെയ്യുന്ന വ്യവ്സായ മേഖലയിൽ നിന്നും ഇറങ്ങുന്ന പ്രോഡക്ടുകൾ ഉപയോഗിക്കുന്നവരാണ് വിക്കിയിൽ കൂടുതലും എന്നേ മനസ്സിലാവൂ. അല്ലെങ്കിൽ ഹുസൈൻ സലഫിയെ അറിയില്ലെന്ന് പറയില്ലല്ലോ.--ബ്ലുമാൻ‍ഗോ ക2മ 09:11, 25 ഡിസംബർ 2007 (UTC)Reply

ആമുഖത്തിന്റെ ശൈലി തിരുത്തുക

ആമുഖത്തിൽ ഇങ്ങനെ ഒരു ശൈലീമാറ്റത്തിന്റെ ആവശ്യമുണ്ടോ? ആദ്യത്തെ രീതിക്കല്ലേ മലയാളിത്തമുള്ളത്?--Vssun (സുനിൽ) 03:07, 3 ജനുവരി 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാമുക്കോയ&oldid=4025951" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാമുക്കോയ" താളിലേക്ക് മടങ്ങുക.