പാട്ടു മുഴുവൻ കൊടുക്കണമോ എന്നു തീരുമാനിക്കുക. ഏതായാലും ഞാൻ ചെറുപ്പത്തിൽ ഒത്തിരി പാടിയിട്ടുള്ള പാട്ടാണ്‌. ഓർമ്മയിൽ നിന്ന് വരികൾ തിരുത്തിയിട്ടുണ്ട്.Georgekutty 15:58, 1 മേയ് 2010 (UTC)Reply

ഗ്രന്ഥശാലയിൽ വരട്ടെ. ചേർക്കാമോ ജോർജൂട്ടിച്ചായാ?--തച്ചന്റെ മകൻ 16:12, 1 മേയ് 2010 (UTC)Reply
ഇത് ഗ്രന്ഥശാലയിലാണ് വരണ്ടത്. --സിദ്ധാർത്ഥൻ 02:28, 2 മേയ് 2010 (UTC)Reply

വണക്കമാസങ്ങളുടെ കാര്യം

തിരുത്തുക

പാട്ട് ഗ്രന്ഥശാലയിലാക്കി ലേഖനത്തിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. ലേഖനം ഒന്നു മാറ്റുകയും ചെയ്തിട്ടുണ്ട്.

വണക്കമാസങ്ങൾ പലതുണ്ട്. മാതാവിന്റേതുപോലെ, യേശുവിന്റെ തിരുഹൃദയത്തിന്റേത്(ജൂണിൽ), വിശുദ്ധ യൗസേപ്പിന്റേത്(മാർച്ചിൽ), ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടേത്(നവംബറിൽ) ഒക്കെ. കേരളത്തിൽ ഈ ഭക്തിപദ്ധതിയ്ക്ക് ഒരു നൂറ്റാണ്ടു കാലത്തെ ചരിത്രമെങ്കിലുമുണ്ട്. ഇതിനെക്കുറിച്ച് ഒന്നു പഠിക്കാൻ ഞാൻ ആലോചിച്ചതാണ്‌. അതിന്‌ ആദ്യമായി വേണ്ടത് പഴയ വണക്കമാസപ്പുസ്തകങ്ങളാണ്‌. മുപ്പതു കൊല്ലം മുൻപു വരെ മിക്കവാറും കത്തോലിക്കരുടെ വീടുകളിൽ ഉണ്ടായിരുന്ന ആ പുസ്തകങ്ങൾ ഇപ്പോൾ ഒരു വീട്ടിലും ഇല്ല. പഴയ പുസ്തകങ്ങളിൽ ഉണ്ടായിരുന്ന അവിശ്വസനീയമായ അത്ഭുതകഥകളും മറ്റും ഇക്കാലത്തു വായിക്കുമ്പോൾ വല്ലായ്മ തോന്നിയേക്കാം. എന്നാൽ പഴയ പുസ്തകങ്ങളുടെ ചരിത്രപരവും സാംസ്കാരികവുമായ മൂല്യം കരുതി അവയെ സം‌രക്ഷിക്കേണ്ടതാണ്‌. അവയിലെല്ലാം കുറേ നല്ല പാട്ടുകൾ ഉണ്ടായിരുന്നു. പഴയ വണക്കമാസപ്പുസ്തകങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ ഉപയോഗിക്കുന്ന പരിഷ്കരിച്ച പുസ്തകങ്ങൾ, ഈ ആത്മീയാഭ്യാസത്തിന്റെ ചരിത്രത്തെ തമസ്കരിക്കാൻ കരുതിക്കൂട്ടി ചമക്കപ്പെട്ടിട്ടുള്ളവയായി തോന്നും. മാതാവിന്റെ ഒരു പുതിയ വണക്കമാസപ്പുസ്തകം ഒരിക്കൽ ഞാൻ നാട്ടിൽ വച്ച് കണ്ടിരുന്നു. പഴയ പുസ്തകത്തിൽ മാതാവിനെക്കുറിച്ച് വേദപാരംഗതരായ വലിയ അൽബർത്തോസും(ആൽബർട്ടസ് മാഗ്നസ്), അക്വീനാസും, ബൊനവന്തുരായും (ബൊനവഞ്ചർ) മറ്റും പറഞ്ഞ കാര്യങ്ങൾ ഉണ്ടായിരുന്നു. അതിനു പകരം, ഇപ്പോഴത്തെ പുസ്തകത്തിൽ, മാതാവിനെക്കുറിച്ച് ആർനോൾഡ് ടോയൻബീ പറഞ്ഞത്, സൗകര്യം പോലെ എഡിറ്റു ചെയ്തു ചേർത്തിരിക്കുന്നു!

പഴയ വണക്കമാസപ്പുസ്തകങ്ങൾ എവിടെയെങ്കിലും ഉള്ളതായി അറിയാവുന്നവർ പറയുക. മാതാവിന്റേയും, വിശുദ്ധ യൗസേപ്പിന്റേയും, ശുദ്ധീകരാത്മാക്കളുടേയും പുസ്തകങ്ങളാണ്‌ ഞാൻ അന്വേഷിക്കുന്നത്.Georgekutty 04:11, 2 മേയ് 2010 (UTC)Reply

ഇന്റർവിക്കി

തിരുത്തുക

May crowning എന്ന താളല്ലേ, ഇതിനു യോജിച്ച ഇന്റർവിക്കി? --Vssun 09:03, 2 മേയ് 2010 (UTC)Reply

"മാതാവിന്റെ വണക്കമാസം" താളിലേക്ക് മടങ്ങുക.