മാതളനാരകം എന്നല്ലേ പരക്കെ അറിയപ്പെടുന്നത്? --സാദിക്ക്‌ ഖാലിദ്‌ 10:06, 6 ഡിസംബർ 2007 (UTC)Reply

ഗണപതിനാരങ്ങയും മാതളനാരകവും വെവ്വേറെയാൺ. ഞാൻ രണ്ട് ചിത്രങ്ങൾ അപ്ലോഡ് ചെയ്തിട്ടുണ്ട്.ഒന്ന് നോക്കണം..Aruna 03:19, 19 ഡിസംബർ 2007 (UTC)Reply

-ഇതു നോക്കൂ..

-ഇതും നോക്കൂ.Aruna 03:26, 19 ഡിസംബർ 2007 (UTC)Reply





മാറ്റിയെഴുത്ത്. തിരുത്തുക

ഈ താളിലെ ചിത്രങ്ങൾ‌ മാറ്റി ലേഖനം മാറ്റിയെഴുതുണമെന്ന് വിചാരിക്കുന്നു. --Caduser2003 07:53, 31 ഡിസംബർ 2007 (UTC)Reply

മാതളനാരങ്ങ/ഗണപതിനാരങ്ങ തിരുത്തുക

ഇത് മാതള നാരങ്ങ

ഇത് ഗണപതി നാരങ്ങ (ഔഷധമായി ഉപയോഗിക്കുന്നു) --Arayilpdas 08:14, 31 ഡിസംബർ 2007 (UTC)Reply

ആദ്യത്തെത് റുമാൻ പഴമല്ലേ? രണ്ടാമത്തെത് അച്ചാറുണ്ടാക്കനും മറ്റും ഉപയോഗിക്കുന്ന മാതളനാരകവും--സാദിക്ക്‌ ഖാലിദ്‌ 09:17, 31 ഡിസംബർ 2007 (UTC)Reply
ഇതിനു റുമാൻ പഴം എന്നാണല്ലോ പറയാറ്.മാതോളി നാരങ്ങ/മാതോളി നാരങ്ങയുടെ മരം എന്നൊക്കെ പറയാറ് എന്ന് മലപ്പുറത്ത് അറിയപ്പെടുന്നത് മറ്റൊരു വലിയ നാരങ്ങക്കാണ്. ആരെങ്കിലും ഒന്ന് പ്രതികരിക്കൂ..--78.93.112.86 07:38, 9 ഫെബ്രുവരി 2008 (UTC)Reply

മാതള നാരങ്ങ തന്നെ. --ചള്ളിയാൻ ♫ ♫ 08:02, 9 ഫെബ്രുവരി 2008 (UTC)Reply

ചള്ളിയൻ പറഞ്ഞാൽ പിന്നെ മറു വാക്കില്ല, എങ്കിലും സത്യം പറയാതിരിക്കാൻ വയ്യ. ഈ ചിത്രത്തിൽ കാണുന്നതിന് മലപ്പുറം ജില്ല യിൽ ഉറുമാൻ പഴം / റുമ്മാൻ പഴം എന്നൊക്കേയാണ്....മാതോളി നാരങ്ങ ഇതിനേക്കാൾ വലിപ്പമുള്ളതാണ്, രാജാവേ താങ്കൾ നഗ്നനാണ് എന്ന് പറഞ്ഞ ആ കൊച്ചു ബാലൻ,

സാദ്ഖ് ഖാലിദ് കാണിച്ച ചിത്രമാണ് ശരി — ഈ തിരുത്തൽ നടത്തിയത് 77.30.89.17 (സംവാദംസംഭാവനകൾ)

ഇത് മാതള നാരകം അല്ല. ഇത് റുമാൻ പഴം തന്നെയാണ് . റുമാൻ പഴത്തിനു തിരു-കൊച്ചി ഭാഗങ്ങളിൽ മാതള നാരകം എന്നാണൊ പറയുന്നത്? അപ്പോൾ മാതള നാരകത്തിനു എന്തു പറയും?--അനൂപൻ 14:35, 3 ഏപ്രിൽ 2008 (UTC)Reply

അനൂപൻ സാറിന് അഭിനന്ദനങ്ങൾ,, ഈ ഐ.പി വിദ്വാൻ ഇടപെട്ടിട്ടെങ്കിലും ഈ തെറ്റിനെതിരെ പ്രതികരിച്ചല്ലോ! ചള്ളിയൻറെ മുഖത്ത് നോക്കി ഈ സത്യം പറയാൻ എന്തെ ഇത്ര് വൈകിയത്, എന്നറിയാൻ കൗതുകംഉൺട്..77.30.89.17

മാതളനാരങ്ങ=Pomegranate എന്നാണ് എന്റെ അറിവ്. മഷിത്തണ്ട്നിഘണ്ടുവും അങ്ങനെ പറയുന്നു. അപ്പോൾ ഈ താൾ മാതളനാരങ്ങയാകണമല്ലോ. പ്രാദേശികമായ വ്യത്യാസങ്ങളാവും.--അഭി 14:56, 3 ഏപ്രിൽ 2008 (UTC)Reply

സം‌വാദത്തിനു അന്തമയില്ലെങ്കിൽ ഇത് നോക്കുക പിന്നെ ഇതും ഇതും നോക്കാവുന്നതാണ്‌. --ചള്ളിയാൻ ♫ ♫ 16:19, 3 ഏപ്രിൽ 2008 (UTC)Reply

മാതള നാരങ്ങ Pomegranate തന്നെയാണ്‌. ആഫ്രിക്കയില് നിന്നൊക്കെ പാക്ക് ചെയ്ത് മിഡിലീസ്റ്റില് എല്ലാം കിട്ടും. അതിന്റെ ബോക്സിലൊക്കെ Pomegranate എന്നുതന്നെയാണ് എഴുതിക്കണ്ടിട്ടുള്ളത്. കൊച്ചുപയ്യന്മാര് അറിവില്ലായ്മകൊണ്ട് പലതും പറയും മൈന്ഡ് ചെയ്യണ്ടാന്നേ...--പച്ചപീടിക 13:51, 4 ഏപ്രിൽ 2008 (UTC)Reply


ഇത് പ്രാദേശികമായ നാമവ്യത്യാസം മാത്രമാണ്‌ - അച്ചാർ/നാരങ്ങാക്കറി എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന Citron എന്നതിന്‌ മാതളനാരകം എന്നാണ്‌ കേട്ടിട്ടുള്ളത്. ഇതുപോലെ ഒരു table രണ്ട് ലേഖനങ്ങളിലും ചേർത്താൽ പോരേ?

--ഷാജി 17:09, 4 ഏപ്രിൽ 2008 (UTC)Reply
English Name Citron Pomegranate
മലബാറിലെ പേർ മാതള നാരകം / മാതോളി നാരങ്ങ റുമാൻ പഴം‍
കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ പേർ ഗണപതി നാരങ്ങ മാതള നാരങ്ങ
ചിത്രം
 
 

A Malayalam and English dictionary By Hermann Gundert പേജ് 807-ൽ Citrus medica എന്നും Pomegranate എന്നും കാണാം --ഷാജി 23:50, 19 ജൂലൈ 2009 (UTC)Reply

ഇവിടെ റുമാൻ പഴം (മധുരമുള്ള ചെറിയ അല്ലികൾ ഉള്ളത് (ബംബ്ലൂസ് നാരങ്ങയല്ല) ) എന്നു പരാമർശിച്ചിരിക്കുന്നതിനെ തൃശൂർ പ്രദേശങ്ങളിൽ മാതളനാരങ്ങ എന്നാണ്‌ പറയാറുള്ളത്. സിട്രസ് (ഗനപതിനാരങ്ങ) അതിനെ കറിനാരങ്ങ എന്നും പറയുന്നു. --Vssun 04:35, 20 ജൂലൈ 2009 (UTC)Reply

ചരിത്രം തിരുത്തുക

അക്‌ബർ ചക്രവർത്തി തൻറെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. പേർഷ്യൻ ഭാഷയിൽ അനാർകലി എന്ന പദത്തിൻ മാതളപ്പൂമൊട്ട് എന്നാണർഥം- ഇതാണോ ചരിത്രം?? --ശ്രീകല 13:26, 9 മേയ് 2008 (UTC)Reply


ഗണപതി നാരകം എന്നെഴുതിയ സാധനത്തെ ഞങ്ങള് ബബ്ലൂസ് നാരങ്ങ എന്നു പറയാറുണ്ട്. കൊച്ചിയിലും പറവൂരും മറ്റും --ശ്രീകല 13:27, 9 മേയ് 2008 (UTC)Reply

ആഫ്രിക്കയില് മാതളം ഉണ്ടാകുന്നതായി അറിവില്ലല്ലോ. അഫ്ഗാനിസ്താനിലാണ്‌ ഇത് കൂടുതലും ഉണ്ടാകുന്നത്. കോയമ്പത്തൂര് കിട്ടുന്ന ഇതിന്‌ കാബൂളിവാല എന്നാണ്‌ പേര്. തമിഴ് നാട്ടിലും മാതളം എന്നാണ്‌ പോമെഗ്രനേറ്റിനു പേര്. --ശ്രീകല 13:30, 9 മേയ് 2008 (UTC)Reply

ഖുർ ആനിൽ തിരുത്തുക

ഖുറാനിൽ മാതളനാരകം പരാമർശിക്കപ്പെടുന്നുണ്ട് എന്ന് മാത്രം പോരേ? ഖുറാനിലെ വാചകങ്ങൾ ഉൾക്കൊള്ളിക്കേണ്ടതുണ്ടോ? --Vssun 10:46, 19 ജൂലൈ 2009 (UTC)Reply


നാരകം എന്ന വാക്ക് അനുചിതമായി തോന്നുന്നു.— ഈ തിരുത്തൽ നടത്തിയത് 195.229.237.42 (സംവാദംസംഭാവനകൾ)

മാതളം, മാതളനാരകം എന്നിവ വെവ്വേറെ കാണണം തിരുത്തുക

മാതളവും മാതളനാരകവും രണ്ടാണ്. 'ഉറുമാമ്പഴം മാതളം എന്നല്ലേ അറിയപ്പെടുന്നത്? 'മാതളനാരകം' എന്നത് ഗണപതിപൂജയ്ക്കും മറ്റും ഉപയോഗിക്കുന്ന ഗ​ണപതി നാരകമാണ്. Vijayan Rajapuram 06:54, 26 ജനുവരി 2018 (UTC)

ഉറുമാൻപഴം / ഉറുമാമ്പഴം തിരുത്തുക

ഉറുമാൻപഴം എന്നാണോ അതോ ഉറുമാമ്പഴം എന്നാണോ ? ലേഖനത്തിന്റെ തുടക്കത്തിൽ ഉറുമാൻപഴം എന്നാണു കൊടുത്തിരിക്കുന്നത്.
Anish Viswa 05:16, 12 ഫെബ്രുവരി 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാതളനാരകം&oldid=4023744" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാതളനാരകം" താളിലേക്ക് മടങ്ങുക.