സംവാദം:മാക് ഒ.എസ്. ടെൻ
താളിന്റെ പേര് ഒ.എസ്. ടെൺ എന്നാക്കണം http://docs.info.apple.com/article.html?artnum=25808-- --Vssun 05:54, 26 സെപ്റ്റംബർ 2008 (UTC)
- ഇതു എക്സാണെങ്കിൽ അടുത്ത് വേർഷൻ ഇറങ്ങുമ്പോൽ അതു എക്സ് ഐ ആയിരിക്കും അല്ലേ. അതിന്റെ അടുത്തതു എക്സ് ഐ ഐ യും. --Shiju Alex|ഷിജു അലക്സ് 05:59, 26 സെപ്റ്റംബർ 2008 (UTC)
ഒ.എസ്. എക്സ് എന്നല്ല എന്തായാലും. ടെൺ ആണോ ടെൻ ആണോ വേണ്ടതെന്ന് ഒരു ശങ്ക. http://dmiessler.com/blog/what-does-os-x-say-when-you-ask-it-to-pronounce-itself-video --സിദ്ധാർത്ഥൻ 06:00, 26 സെപ്റ്റംബർ 2008 (UTC)
- താളിന്റെ പേര് ഒ.എസ്. ടെൺ എന്നാക്കരുത്. കാരണം മാക് ഒ.എസ്. എക്സ് ഒരു ശ്രേണിയാണ്. ഇതു വരെ പേര് മാക് ഒ.എസ്. എക്സ് എന്നാണ്. ആപ്പിൾ ഔദ്യോഗികമായി മാറ്റുമ്പോൾ പേര് മാറ്റാം.--Leo 06:04, 26 സെപ്റ്റംബർ 2008 (UTC)
ലിജോ അപ്പോൾ മാക്കിന്റെ സൈറ്റിൽ തന്നെ പറഞ്ഞിരിക്കുന്ന ഇതു വായിച്ചില്ലിയോ
“ | The current version of Mac OS is Mac OS X (pronounced "Mac O-S ten"). Earlier versions of Mac OS included Mac OS 9, Mac OS 8, System 7.5, and System 6. Major releases of Mac OS X include versions 10.0, 10.3, and 10.4. There are also updates (sometimes called "dot" releases) for each major release, such as versions 10.2.8 and 10.4.2. If you don't have Mac OS X and want to get it, be sure your computer can work with it, then visit this website for more information about upgrading. | ” |
--Shiju Alex|ഷിജു അലക്സ് 06:08, 26 സെപ്റ്റംബർ 2008 (UTC)
- 1, 2, 3, 4, 5, 6, 7, 7.6, 8, 9 ഒക്കെ കഴിഞ്ഞിറഞ്ഞിയ പതിപ്പ് എങ്ങിനെയാണാവോ എക്സ് ആയത്? ആപ്പിളുകാർക്ക് എണ്ണം തെറ്റിയോ? ഇനിയിത് ആപ്പിൾ മാക് ടെൻ (പത്ത്)-നെ കുറിച്ച് തന്നെയല്ലേ? ശരിയെ അവഗണിച്ചു കൊണ്ടുള്ള തലക്കെട്ടുമാറ്റം എന്തായാലും നല്ല നടപടിയല്ല--സാദിക്ക് ഖാലിദ് 15:51, 26 സെപ്റ്റംബർ 2008 (UTC)
പൊതുവേ ഇവിടെ ഐടിക്കാർക്കിടയിൽ പറഞ്ഞു കേൾക്കാറ് ഓ.എസ്. എക്സ് എന്നു തന്നെയാണ്. --ജ്യോതിസ് 16:19, 26 സെപ്റ്റംബർ 2008 (UTC)
- ഓഫീസിൽ പകുതിയിലധികം മാക്ക് സിസ്റ്റമാ എല്ലാരും ടെൻ അഥവാ ഓ എസ് ടെൻ എന്നോക്കെയാ പറയാറ്. ആരും എക്സ് എന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല --സാദിക്ക് ഖാലിദ് 16:52, 26 സെപ്റ്റംബർ 2008 (UTC)
ഇനി ഇതങ്ങോട്ട് തീരുമാനിച്ചുകൂടെ. ചർച്ച ഇനിയും വേണോ? ടെൻ വേണോ ടെൺ വേണോ എന്നു മാത്രം ചിന്തിച്ചാൽ മതിയെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 17:55, 26 സെപ്റ്റംബർ 2008 (UTC)
- മാക് ഒ.എസ് ഉപയോഗിക്കുന്നവർക്കിടയിൽ ഈ വേർഷൻ മാക് ഒ.എസ് എക്സ് എന്നാണറിയപ്പെടുന്നത്. ഒ.എസ് ടെൺ എന്നു ആരും പറയുന്നത് കേട്ടിട്ടില്ല.--Anoopan| അനൂപൻ 18:15, 26 സെപ്റ്റംബർ 2008 (UTC)
ആര് എന്ത് പറയുന്നു/കേൾക്കുന്നു എന്നതിലുപരി ഉല്പന്നം പുറത്തിറക്കിയവർ പറയുന്നതല്ലേ പരിഗണിക്കേണ്ടത്? ഇവിടെ വളരെ കൃത്യമായി The current version of Mac OS is Mac OS X (pronounced "Mac O-S ten"). എന്ന് പറഞ്ഞിട്ടുണ്ടല്ലോ! --സാദിക്ക് ഖാലിദ് 18:39, 26 സെപ്റ്റംബർ 2008 (UTC)
ആപ്പിളിന്റെ സൈറ്റിൽ തന്നെയുള്ള ആധികാരികമായ കുറിപ്പ്. The current version of Mac OS is Mac OS X ('pronounced "Mac O-S ten"').
ഇംഗ്ലീഷ് വിക്കിയിലെ ആദ്യത്തെ വാചകം തന്നെ ഇങ്ങനെയാണു: Mac OS X (pronounced /mæk oʊ ɛs tɛn/) is a line of computer operating systems developed, marketed, and sold by Apple Inc, ...
ഇതൊക്കെ പോരേ തലക്കെട്ടു ശരിയാക്കാനുള്ള തെളിവ്. ഇംഗ്ലീഷിൽ കാനുന്ന X, എക്സ് എന്ന ഇംഗ്ലീഷ് അക്ഷരം അല്ല,മറിച്ച് റോമൻ അക്കങ്ങളിലെ പത്തിനെ സൂചിപ്പിക്കുന്ന ചിഹ്നം ആണെനു മനസ്സിലാക്കിയാൽ അതിനെ എക്സ് എന്നു വിളിക്കില്ല.
ആളുകൾ തെറ്റായി ഒരു കാര്യം ഉപയോഗിക്കുന്നു എന്നു വച്ച് വിക്കിപീഡിയയും അതു പിന്തുടരണമോ?--Shiju Alex|ഷിജു അലക്സ് 18:42, 26 സെപ്റ്റംബർ 2008 (UTC)
ഒ.എസ്. ടെൻ എന്നാക്കിയിട്ടുണ്ട്. --Vssun 04:51, 29 സെപ്റ്റംബർ 2008 (UTC)