തലക്കെട്ട് തിരുത്തുക

1971-ലെ എന്നല്ലേ ഉപയോഗിക്കാറ്--റോജി പാലാ (സംവാദം) 14:01, 29 ഡിസംബർ 2013 (UTC)Reply

സീറോ വിഡ്ത്ത് നോൺജോയിനർ ഇട്ട് ലിപിപരിഷ്‌കരണം എന്ന് തന്നെ വേണോയെന്നും ചർച്ച ചെയ്യണം. :) --മനോജ്‌ .കെ (സംവാദം) 14:59, 29 ഡിസംബർ 2013 (UTC)Reply

മനോജ് ഉദ്ദേശിച്ചതെന്താണെന്ന് മനസിലായില്ല.--Vssun (സംവാദം) 15:41, 29 ഡിസംബർ 2013 (UTC)Reply
അതൊരു വിഷയമല്ല. പുതിയ ലിപിയിൽ കാണുന്നവർക്ക് ലിപിപരിഷ്‌കരണം അങ്ങനെയല്ലേ കാണൂ. എനിക്ക് പഴയലിപിയിൽ ലിപിപരിഷ്കരണമെന്നാണ് കാണുന്നത്. അത് മാറ്റണ്ടെ എന്നാണ് ഉദ്ദ്യേശിച്ചത്. :)--മനോജ്‌ .കെ (സംവാദം) 16:54, 29 ഡിസംബർ 2013 (UTC)Reply
Praveenp തലക്കെട്ട് മാറ്റി--റോജി പാലാ (സംവാദം) 18:10, 30 ഡിസംബർ 2013 (UTC)Reply

രണ്ടു തട്ട് അക്ഷരങ്ങളുടെ അവലംബം തിരുത്തുക

പി.ഡി.എഫിലെ മൂന്നാമത്തെ നിർദ്ദേശം അനുസരിച്ച് ച്ച, ണ്ണ, പ്പ, യ്യ, ല്ല, വ്വ ഇവയൊക്കെ പ്രചുരപ്രചാരമുള്ളതിനാൽ അതു പോലെ നില നിർത്തുകയും, മറ്റെല്ലാ കൂട്ടക്ഷരങ്ങളെയും ് ഉപയോഗിച്ച് പിരിച്ചെഴുതുകയും വേണമെന്നല്ലേ? പഴയ എഴുത്തിൽ അക്ഷരങ്ങളെ ചന്ദ്രക്കല കൊണ്ടു ബന്ധിപ്പിക്കാതെ ഒന്നിനു താഴെ മറ്റൊന്നായി എഴുതുന്ന രീതിയും നിർത്തലാക്കണം എന്നല്ലേ അതിന്റെ അർഥം? അതിനു വേറേ അവലംബം വേണോ?

ല്പ -> ല്‌പ S:താൾ:1926 MALAYALAM THIRD READER.pdf/15
ല്വ -> ല്‌വ
സ്ത -> സ്‌ത S:താൾ:1926 MALAYALAM THIRD READER.pdf/14

എന്നൊക്കെ പണ്ടെഴുതുമായിരുന്നല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:00, 31 ഡിസംബർ 2013 (UTC)Reply

രണ്ടുതട്ടുരീതി അവസാനിച്ചു എന്നല്ലേ എഴുതിയിരിക്കുന്നത്? ണ്ണ അടക്കമുള്ളവ അതിനുശേഷവും നിലനിൽക്കുന്നതുകൊണ്ട് അതവസാനിച്ചു എന്നെങ്ങനെ പറയാനാകും?--Vssun (സംവാദം) 02:30, 3 ജനുവരി 2014 (UTC)Reply
അതു പ്രത്യേക ലിപിയായി അല്ലെങ്കിൽ അക്ഷരമായി നിലനിർത്തുകയല്ലേ? രണ്ടക്ഷരങ്ങൾ കൂടിച്ചേർത്ത് എഴുതുന്നതു നിർത്തി. ഒരു ടൈപ്പ്റൈറ്ററുടെ കീ ആയി ആലോചിച്ചാൽ. ണ്ണ എന്നൊരു കീ അതിൽ ഉണ്ടാകും, മറ്റുള്ളവ ഉണ്ടാകില്ല. പകരം ഓരോ അക്ഷരങ്ങളും ചന്ദ്രക്കലയും ഉണ്ടാകും. അതു ചേർത്ത് പഴയ രണ്ടുതട്ട് അക്ഷരങ്ങളുടെ പുതിയ ചേർപ്പു രൂപം ഉണ്ടാക്കണം. എന്നല്ലേ അതിന്റെ അർത്ഥം? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:07, 3 ജനുവരി 2014 (UTC)Reply
"മലയാളലിപിപരിഷ്കരണം (1971)" താളിലേക്ക് മടങ്ങുക.