മലമുഴക്കി വേഴാമ്പലല്ലേ?? പിന്നെ ഇവ പക്ഷികളേയും സസ്തനങ്ങളേയും ഭക്ഷിക്കാറുണ്ടോ? മഴവെള്ളം മാത്രമേ കഴിക്കാറുള്ളു എന്നത് ഒരു അന്ധവിശ്വാസമാണ്. അമ്പത് കൊല്ലം ജീവിച്ചിരിക്കും എന്നതും ശരിയാണെന്നു തോന്നുന്നില്ല--പ്രവീൺ:സംവാദം‍ 06:53, 18 നവംബർ 2006 (UTC)Reply

മലമുഴക്കിയെന്ന പേർ എങ്ങനെ വന്നു? അതിൻറെ ഗാംഭീര്യമാർന്ന ശബ്ദം കൊണ്ട് മല മുഴങ്ങുന്നതു പോലെ തോന്നുന്നത് കൊണ്ടോ? പ്രവീണിനോട് യോജിക്കുന്നു, ചെറിയ എലിയെയും മറ്റും തിന്നും എന്നു തോന്നുന്നു.ആംഗലേയ വിക്കിയിൽ ഇതിൻറെ ശബ്ദ രേഖ യുണ്ട്. ഇങ്ങോട്ടു കോപ്പിയടിച്ചുകൂടെ? നന്നായിരിക്കും --ചള്ളിയാൻ 13:59, 19 നവംബർ 2006 (UTC)Reply

ഇവ എലികൾ, അണ്ണാൻ, വവ്വാൽ എന്നിവയെ പിടിച്ചു തിന്നാറുണ്ട്. ENGLISH WIKIയിൽ ആയുസ് 50 എന്ന് നൽകിയിട്ടുണ്ട്. ശബ്ദരേഖ പകർത്തുന്നത് നന്നായിരുക്കും ചള്ളിയൻ! --Jigesh 14:05, 19 നവംബർ 2006 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തു എന്നതുകൊണ്ട് ശരിയാണോ എന്നറിയില്ല, ഒരു കൊല്ലം കൊണ്ട് പ്രായപൂർത്തിയാകുമെന്നാണറിവ്. അപ്പോൾ അമ്പത് കൊല്ലം ജീവിച്ചിരിക്കുമെന്നു തോന്നുന്നില്ല. മലമുഴക്കി തന്നെയെന്നു തോന്നുന്നു.--പ്രവീൺ:സംവാദം‍ 16:01, 19 നവംബർ 2006 (UTC)Reply

പ്രവീണേ ഒരു സംശയം. രാപ്പാടി എന്ന മറുപേരിൽ അറിയപ്പെടുന്ന പക്ഷി ഏതാണ്?--Shiju Alex 12:49, 3 ഏപ്രിൽ 2007 (UTC)Reply

അതിരാവിലെ ചൂളം കുത്തുന്നതല്ലേ- വിസിലിങ് സ്കൂള്ബോയ്(രാക്കാക്ക) ആണെന്നാ തോന്നുന്നേ, രാപ്പുള്ള് ആകാന് വഴിയില്ല--പ്രവീൺ:സംവാദം‍ 12:57, 3 ഏപ്രിൽ 2007 (UTC)Reply

കേരളത്തിന്റെ ദേശീയ പക്ഷി തിരുത്തുക

ഇതു തന്നെയല്ലേ കേരളത്തിന്റെ ദേശീയ പക്ഷി? --സാദിക്ക്‌ ഖാലിദ്‌ 08:04, 29 മേയ് 2007 (UTC)Reply

"ഇത് കേരളസംസ്ഥാനത്തിൻറെ പക്ഷിയാണ്. വംശനാശം ഏറ്റുകൊണ്ടിരിക്കുന്ന പക്ഷിയാണിത്." എന്നതു കൊണ്ട് ഉദ്ദേശിച്ചതും ഇതു തന്നെയാണോ? --സാദിക്ക്‌ ഖാലിദ്‌ 09:18, 29 മേയ് 2007 (UTC)Reply
കേരളത്തിൻറെ സംസ്ഥാനപക്ഷിയാണ് എന്നാവും ഉദ്ദേശിച്ചത്. ത്തിൻറെ" എന്നത് സ്ഥാനം മാറിപ്പോയതാവാം.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:09, 29 മേയ് 2007 (UTC)Reply

"കേരളസംസ്ഥാനത്തിന്റെ ദേശീയപക്ഷിയാണ് മലമ്പുഴക്കി വേഴാമ്പൽ." എന്നതാണോ അതോ "കേരളസംസ്ഥാനത്തിന്റെ ഔദ്യോഗികപക്ഷിയാണ് മലമ്പുഴക്കി വേഴാമ്പൽ." എന്നതാണോ ശരി ? കേരളത്തിന്റെ പേജിൽ "ഔദ്യോഗികം" എന്നാണ് ഉപയോഗിച്ച് കാണുന്നത്. --ബൈജു 13:09, 12 മേയ് 2008 (UTC)Reply

ദേശീയം എന്നതിന് ദേശത്തെ സംബന്ധിക്കുന്നത് എന്നാണ് അർത്ഥം എന്ന് എനിക്ക് തോന്നുന്നു. അതുകെണ്ടുതന്നെ കേരളത്തിനും കോഴിക്കോടിനുമെല്ലാം ദേശീയപക്ഷി ഉണ്ടാകാവുന്നതേയുള്ളൂ. --JayeshPuthukkara 13:17, 12 മേയ് 2008 (UTC)Reply

വേഴാമ്പലിന്റെ മുട്ട വിരിയാൻ വേണ്ടത് 90 ദിവസമെന്നു് 2011 മാർച്ച് 21 ലെ ഹിന്ദു പത്രത്തിൽ വന്ന വി.കെ.പളനിയപ്പന്റെ ലേഖനത്തിൽ കാണുന്നു.Satheesan.vn 17:04, 21 മാർച്ച് 2011 (UTC)Reply

"മലമുഴക്കി വേഴാമ്പൽ" താളിലേക്ക് മടങ്ങുക.