w:Malankara Syriac Orthodox Church ഇതു തന്നെയാണോ ഇതിന്റെ ഇംഗ്ലീഷ് എന്ന് ദയവായി സ്ഥിരീകരിക്കുക.--Vssun 18:26, 6 ഒക്ടോബർ 2007 (UTC)Reply

അങ്ങനെയാണെങ്കിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ വേറൊരു ലേഖനം കൂടി ഉണ്ട്..--Vssun 18:27, 6 ഒക്ടോബർ 2007 (UTC)Reply

w:Indian Orthodox Church ഇനി ഇതാണോ?--Vssun 18:28, 6 ഒക്ടോബർ 2007 (UTC)Reply


w:Indian Orthodox Churchആണു് ഇതിന്റെ ഇംഗ്ലീഷ്.

ഇങ്ഗ്ലീഷ് വിക്കിപ്പീടിയയിലെw:Malankara Syriac Orthodox Church യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെകാര്യങ്ങളാണു് വിവരിയ്ക്കുന്നതു്.Malankara Syriac Orthodox Church എന്നതു് Indian Orthodox Church എന്നു്കൂടിഅറിയപ്പെടുന്ന മലങ്കര സഭയുടെ തന്നെ പേരാണെന്നതു്കൊണ്ടു് ആശയക്കുഴപ്പമുണ്ടാകാം.


അന്ത്യോക്യാ സുറിയാനി സഭയുടെ ഭാഗമായി 2002-ൽ സ്ഥാപിതമായ അതിരൂപതയാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭഎന്നു് ഔദ്യോഗിക പേരുള്ള സഭ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന ലേഖനത്തിന്റെ സംവാദതാളിൽ അതിന്റെ രൂപവല്ക്കരണം സംബന്ധിച്ച ഔദ്യോഗിക രേഖകൾ ഉദ്ധരിച്ചിട്ടുണ്ടു്.


അന്ത്യോക്യാ ഓർത്തഡോക്സ് സുറിയാനി സഭയും Indian Orthodox Church എന്നു്കൂടിഅറിയപ്പെടുന്ന മലങ്കര സഭയും Syriac Orthodox Church-ന്റെ 2 വിഭാഗങ്ങളാണു്;ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിലെ 7 അംഗസഭകളിൽ രണ്ടെണ്ണവുമാണു്.--എബി ജോൻ വൻനിലം 12:13, 8 ഒക്ടോബർ 2007 (UTC)Reply

മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന് ഇന്ത്യൻ ഓർത്തഡോക്സ് സഭയെ വിളിക്കാറുണ്ടോ. മലങ്കര ഓർത്തഡോക്സ് സുറിയാനി ഓർത്തഡോക്സ് സഭ എന്നല്ലേ പറയാറ്. സാ‍ധാരണയായി മലങ്കര സുറിയാനി ക്രിസ്ത്യാനി സഭക്കാൺ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന് പറയുക. അതിനാലാണ് ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ അങ്ങനെ നൽകിയിരിക്കുന്നത്. അതുകൊണ്ട് ആ റീഡയറ്ക്ട് അവിടെ കൊടുക്കണ്ടേ.

ലിജു മൂലയിൽ 07:03, 3 ഫെബ്രുവരി 2008 (UTC)Reply

malankara

തിരുത്തുക

മലങ്കര സഭ എന്ന് കേരളത്തിലെ പല സഭകളെയും വിളിക്കുന്നുണ്ട്. സീറോ-മലങ്കര സഭ, മലങ്കര ഓർത്തഡോക്സ് സഭ, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ, മലങ്കര മാർത്തോമാ സഭ എന്നിവയൊക്കെ മലങ്കര സഭയാണ്. ഈ ലേഖനപ്രകാരം മലങ്കര ഓർത്തഡോക്സ് സഭ മാത്രമാണ് മലങ്കര സഭ എന്ന് പറയുന്നത്. --ലിജു മൂലയിൽ 12:12, 14 മേയ് 2008 (UTC)Reply


ലിജുവേ, 1) സീറോ മലങ്കര റീത്ത് റോമൻ കത്തോലിക്കാ സഭയുടെ ഒരു പ്രമുഖൻ മലങ്കര സഭയ്ക്കു് കൊടുത്ത നിർ‍വചനം അടിക്കുറിപ്പായി കൊടുത്തുകൊണ്ടാണു് ലേഖനം തുടങ്ങിയതു്. റോമൻ‍ കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമായ സൺ‍ഡേ ശാലോമിന്റെ ഒന്നാം താളിൽ‍ പ്രസിദ്ധീകരിച്ച അഭിമുഖസംഭാഷണത്തിൽ‍നിന്നു് ഉദ്ധരിച്ചതാണതു്. മലങ്കര സഭയെന്നു് സാമാന്യമായി വിവക്ഷിയ്ക്കുന്നതു് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായി മാറിയ പ്രാചീന കേരള ക്രിസ്തുമതത്തെയാണു്. അംഗീകൃത മലങ്കര മെത്രാപ്പോലീത്തയുടെ പരമാദ്ധ്യക്ഷതയിലുള്ളതു് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായതുകൊണ്ടാണതു്.

ജാതിയ്ക്കു്കർത്തവ്യനായ പൊതുഭാരശുശ്രൂഷകന്റെ(പൊതുമാടൻ‍ ചെമ്മായി, അർ‍ക്കദിയോക്കോൻ) തുടർ‍ച്ചയായ മലങ്കര മെത്രാപ്പോലീത്തയുടെ തസ്തിക ചരിത്രപരമാണു്. അവസാനത്തെ പൊതുഭാരശുശ്രൂഷകൻ‍ മാർ‍ത്തോമാ ൧ മെത്രാപ്പോലീത്തയായി. അദ്ദേഹത്തിന്റെ രണ്ടുപദേഷ്ടാക്കൾ പിരിഞ്ഞു് സമാന്തരമായി സീറോ- മലബാർ‍ റോമൻ കത്തോലിക്കാ സഭയ്ക്കു് തുടക്കം കുറിയ്ക്കുകയായിരുന്നു. 1772-ൽ‍ കാട്ടുമങ്ങാട്ടു് കൂറിലോസിനു് നിയമസാധുത്വം കിട്ടാതെ തൊഴിയൂരുപോയി സ്വതന്ത്ര മലബാർ സുറിയാനി സഭയുണ്ടാക്കുകയായിരുന്നു. 19-ആം നൂറ്റാണ്ടിലെ പിളർപ്പിൽ‍ അന്നു് മെത്രാൻ‍ കക്ഷിയെന്നറിയപ്പെട്ട മലങ്കര മാർത്തോമാ സുറിയാനി സഭയുടെ മേലദ്ധ്യക്ഷനെയല്ല , ബാവാ‍ കക്ഷിയെന്നറിയപ്പെട്ട മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മേലദ്ധ്യക്ഷനെയാണു് മലങ്കര മെത്രാപ്പോലീത്തയായി കോടതി അംഗീകരിച്ചതു്. പിന്നീടു് നടന്ന വട്ടിപ്പണക്കേസിൽ (1928) വട്ടശേരിൽ മാർ‍ ദിവന്നാസിയോസിനെയും സമുദായക്കേസിൽ (1958) ഭാരത സുപ്രീം കോടതി ബസേലിയോസ് ഗീവറു്ഗീസ് രണ്ടാമനെയും സഭാക്കേസിൽ (2002) ഭാരത സുപ്രീം കോടതി ബസേലിയോസ് മാർ‍ത്തോമാ മാത്യൂസ് രണ്ടാമനെയും ആണു് മലങ്കര മെത്രാപ്പോലീത്തമാരായി അംഗീകരിച്ചതു്. മലങ്കര മെത്രാപ്പോലീത്ത തലവനായ സഭയാണു് ഔപചാരികമായി മലങ്കര സഭ.

2) 19-ആം നൂറ്റാണ്ടിലെ പിളർപ്പിൽ‍ അന്നു് മെത്രാൻ‍ കക്ഷിയെന്നറിയപ്പെട്ട നവീകരണവിഭാഗം മലങ്കര മാർത്തോമാ സുറിയാനി സഭയെന്നപേരു് സ്വീകരിച്ചുവെങ്കിലും മലബാർ‍ മാർത്തോമാ സുറിയാനി സഭയെന്നു് പലപ്പോഴും ഉപയോഗിയ്ക്കാറുണ്ടു്. ചുരുക്ക രൂപമായി ഉപയോഗിയ്ക്കുന്നതു് സ്ഥിരമായി മാർത്തോമ്മാ സഭയെന്നാണു്. മാർത്തോമാ സഭയെന്നതു് മലങ്കര സഭയുടെ പഴയ പേരുകളിലൊന്നാണെങ്കിലും പുരാതനസഭകളൊന്നും വ്യക്തിനാമത്തിൽ അറിയപ്പെടുന്നില്ലാത്തതുകൊണ്ടു് മലങ്കര സഭ ഈ പേരുപയോഗിയ്ക്കാറില്ല. പക്ഷേ, മാർത്തോമാ നസ്രാണികളാണു് തങ്ങളെന്നവകാശപ്പെടുന്നുണ്ടു്.

1930-ൽ മലങ്കരസഭവിട്ട ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ചതാണു് സീറോ മലങ്കര റീത്ത് റോമൻ കത്തോലിക്കാ സഭ. മലങ്കരസഭാവിഭാഗമാണെന്നു് അഭിമാനിയ്ക്കുന്നുവെങ്കിലും തങ്ങളാണു് ഔദ്യോഗിക മലങ്കരസഭയെന്നു് അവരൊരിയ്ക്കലും അവകാശപ്പെട്ടിട്ടില്ല.

മലങ്കര ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയും ഒന്നുതന്നെയാണു് : പലതല്ല. മലങ്കര ഓർത്തഡോക്സ് സഭയെന്ന പേരു് മലങ്കരസഭ അടുത്തകാലത്താണു് സ്വീകരിച്ചതു്. മലങ്കര യാക്കോബായ സുറിയാനി സഭയെന്ന ഇടക്കാലത്തെ പേരുപേക്ഷിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ത്യൻ‍‍ ഓർത്തഡോക്സ് സഭയെന്ന പേരിലും ഇതറിയപ്പെടുന്നുണ്ടു്. 1975-ൽ‍ കക്ഷിമൽസരമുണ്ടായപ്പോൾ‍ സമാന്തര ഹയാർക്കിയുണ്ടാക്കിയ വിഭാഗം മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയെന്ന പേരു് ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും സുപ്രീം കോടതിവിധി ബാധകമായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭതന്നെയായിരുന്നു അതു് . അതു് മലങ്കരസഭയുടെ ഭാഗമായപ്പോൾ‍ വിയോജിപ്പുള്ളവർ‍ സമാന്തരമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ സ്ഥാപിച്ചു. 1965-ലെ ആഡിസ് അബാബ സുന്നഹദോസ് രേഖകളിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയെന്ന പ്രയോഗമാണുള്ളതു്. മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയെന്നപേരു് ഓർത്തഡോക്സ് സഭയുടെ ഭാഗമാണെന്നതിനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെന്നപേരു് സുറിയാനി സഭകളിലൊന്നാണെന്നതിനും ഊന്നൽ‍ കൊടുക്കുന്നതാണു് . സന്ദർഭം പോലെ ഉപയോഗിയ്ക്കും.

മലങ്കരസഭയിൽ നിന്നു് പല ഘട്ടങ്ങളിലായി പിരിഞ്ഞുപോയിട്ടുള്ള വിഭാഗങ്ങൾ‍ക്കു് അതുവരെയുള്ള ചരിത്രം അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നവകാശപ്പെടാമെങ്കിലും മലങ്കരസഭയെന്നു് സാങ്കേതികമായി വിവക്ഷിയ്ക്കേണ്ടതു് അതിന്റെ പ്രാമാണികമായ തുടർച്ചയുളള സഭയെയാണു്.--എബി ജോൻ വൻനിലം 08:48, 16 മേയ് 2008 (UTC)Reply

എന്റെ മുയലിന് മൂന്ന് കൊമ്പ്. നിഷ്പക്ഷമായി നോക്കുന്ന ആർക്കും മനസിലാകും ഈ പേരിന്റെ യഥാർത്ഥ ഉത്ഭവം.

പിന്നെ അഡീസ് അബാബയിലെ ഇന്ററിം കമ്മിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇത് എഴുതുമ്പോൾ എന്റെ കൈയ്യിൽ ഇരുപ്പുണ്ട്. അതിൽ പറയുന്നത് The Orthodox Syrian Church of India എന്നാണ് സഭയുടെ പേര് എന്നാണ്.

ഞാൻ തർക്കിക്കാനില്ല. വെറുതെ പറഞ്ഞെന്നേയുള്ളൂ. താങ്കളുടെയും സഹവിക്കിപ്പീഡിയൻസിന്റെയും ഇഷ്ടം. ഒരു Disambuigation page ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.

--ലിജു മൂലയിൽ 11:00, 16 മേയ് 2008 (UTC)Reply

ഇതും കാണുക http://en.wikipedia.org/wiki/Malankara_Church എന്തുകൊണ്ട് മലങ്കര ചർച് എന്ന പേരിൽ ഈ ലേഖനം കൊടുത്തിട്ടില്ല http://en.wikipedia.org/wiki/Indian_Orthodox_Church

സുന്നഹദോസിന്റെ ഇന്ററിം സെക്രട്ടറിയേറ്റ് സംശോധിച്ചു് ആഡിസ് അബാബയിൽ‍ 1965 ഓഗസ്റ്റിൽ‍ പ്രസിദ്ധീകരിച്ച ഓറിയന്റൽ‍ ഓർ‍ത്തഡോക്സ് സഭകളുടെ ആഡിസ് അബാബ സുന്നഹദോസ്,1965 ജനുവരി എന്ന പുസ്തകത്തിൽ‍ നിന്നുള്ള അദ്ധ്യായങ്ങൾ എത്യോപ്യൻ‍ ഓർ‍ത്തഡോക്സ് വലത്തളത്തിൽ കൊടുത്തിരിയ്ക്കുന്നതു് നോക്കുക. The Orthodox Syrian Church of India എന്നല്ല. Syrian Orthodox Church of India എന്നാണു്. ഇതാ താൾ-൧, താൾ-൨, താൾ-൩

--എബി ജോൻ വൻനിലം 12:34, 16 മേയ് 2008 (UTC)Reply

ഈ പ്രതിപാദിക്കുന്നതെല്ലാം ഒന്നായിരുന്ന സഭയെക്കുറിച്ചാണ്. അതുമാത്രവുമല്ല ഇവയിലൊന്നിലും ഓർത്തഡോക്സ് സഭയെ മലങ്കര സഭ എന്ന് വിളിക്കുന്നും ഇല്ല. ഞാൻ പ്രതിപാദിച്ചത് വേറൊരു ഡോക്യുമെന്റ് ആണ്. എന്റെ കൈവശം സ്കാന്നർ ഇല്ലാത്തതിനാൽ പോസ്റ്റ് ചെയ്യാൻ സാധിക്കിൽ. അത് വിസി ശമുവേൽ അച്ചൻ ഏഡിറ്റർ ആയി ഇറങ്ങിയതാണ്. --ലിജു മൂലയിൽ 13:29, 16 മേയ് 2008 (UTC)Reply

സഭഒന്നുതന്നെയാണു്. പൂർണകൂട്ടായ്മയുള്ള ഒറ്റ സഭയാണു്. ഓറിയന്റൽ ഓർ‍ത്തഡോക്സ് സഭയുടെ ഐക്യത്തിൽ ഈ സഭാതർ‍ക്കങ്ങൾ പരിഹരിയ്ക്കപ്പെടട്ടെയെന്നു് ആഗ്രഹിച്ചുകൊണ്ടു് വളരെ സന്തുലിതമായി എഴുതാനാണു് ഞാൻ ശ്രമിച്ചതു്. ആർക്കും ആക്ഷേപമുണ്ടാകാത്തവണ്ണം ആയിരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നുമുണ്ടു്.--എബി ജോൻ വൻനിലം 15:06, 16 മേയ് 2008 (UTC)Reply

വഴി പലതെങ്കിലും ഉറവ ഒന്നാണ് :-) --ലിജു മൂലയിൽ 18:36, 16 മേയ് 2008 (UTC)Reply

തെറ്റിദ്ധാരണാജനകമായതും തികച്ചും വസ്തുതാവിരുദ്ധവുമായ സംജ്ഞയുടെ ഉപയോഗം.

തിരുത്തുക

പൗരസ്ത്യ കാതോലിക്കോസ് എന്നത് കിഴക്കിന്റെ സഭയിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സംജ്ഞയാണ്. അതിന് മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധമില്ല. മലങ്കര ഓർത്തഡോക്സ് സഭയുടെ പൗരസ്ത്യ കാതോലിക്കാ സ്ഥാനം വ്യത്യസ്തമാകയാൽ അത് പൗരസ്ത്യ കാതോലിക്കോസ്(ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്നുള്ള പ്രത്യേക ലേഖനത്തിലേക്ക് കണ്ണി മാറ്റിച്ചേർക്കേണ്ടിയിരിക്കുന്നു. Br Ibrahim john (സംവാദം) 11:40, 21 ഏപ്രിൽ 2021 (UTC)Reply

പെട്ടെന്നുള്ള ഒരു മാറ്റം പാടില്ല. മറ്റ് ഭാഷകളിൽ/ ഇംഗ്ലീഷ് വിക്കിയിൽ ഇത് എങ്ങനെയാണ് കൈകാര്യം ചെയ്തിരിക്കുന്നത് - --ജോൺ സി. (സംവാദം) 11:45, 21 ഏപ്രിൽ 2021 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെയാണ്. Br Ibrahim john (സംവാദം) 12:28, 21 ഏപ്രിൽ 2021 (UTC)Reply

"മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ" താളിലേക്ക് മടങ്ങുക.