സംവാദം:മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾ
ഈ താളും ഈ ഉപയോക്താവ് സൃഷ്ടിച്ച മറ്റ് ലേഖനങ്ങളും [diet-kasaragod.blogspot.com/p/blog-page_11.html ഈ] സൈറ്റിൽ നിന്ന് പകർത്തിയതാണെന്ന് തോന്നുന്നു. ലേഖനം സൈറ്റിൽ ഇപ്പോൾ ഇല്ലെങ്കിലും ഗൂഗിൾ കാഷെയിൽ കാണാം -- റസിമാൻ ടി വി 20:09, 18 സെപ്റ്റംബർ 2012 (UTC)
- ഉപയോക്താവിന്റെ വിശദീകരണത്തിനായി കാക്കാം. --Vssun (സംവാദം) 02:15, 19 സെപ്റ്റംബർ 2012 (UTC)
നിരീക്ഷണം ശരിയാണ്. ഡയറ്റ് കാസർഗോഡിന്റെ പേജ് തയ്യാറാക്കുന്നത് ഇതേ ഉപഭോക്താവ് തന്നെയാണ്. അതിൽ ചേർക്കുന്ന വിവരങ്ങൾ കൂടുതൽ പേരിലെത്തിക്കാനാണ് ഉദ്ദേശിച്ചത്. ഇതിൽ എന്താണ് കുഴപ്പമെന്നു മനസ്സിലാകുന്നില്ല. ഏതായാലും കാസർഗോഡ് ഡയറ്റിന് ഇതിൽ പരാതിയില്ല. വിക്കി മലയാളത്തിന് എന്തെങ്കിലും അനൗചിത്യം തോന്നുന്നുവെങ്കിൽ അക്കാര്യം സൂചിപ്പിക്കുകയും ഈ പേജുകൾ ഒഴിവാക്കുകയുമാവാം. അഡ്മിനിസ്റ്റ്രേറ്റർമാർ നയം വ്യക്തമാക്കിയാൽ നന്ന്. - --purushothaman.p.v (സംവാദം)
- പ്രസ്തുത സൈറ്റിൽ ലൈസൻസ് വ്യക്തമാക്കിയിട്ടില്ലാത്തതാണ് പ്രശ്നം. വിക്കിപീഡിയ പകർപ്പവകാശനിയമങ്ങളെ കർശനമായി പാലിക്കുന്നു എന്നറിയാമല്ലോ. സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ മാത്രമേ വിക്കിപീഡിയയിൽ പുനരുപയോഗിക്കാൻ അനുമതി ഉള്ളൂ. അതിനാൽ സൈറ്റിന്റെയോ വിക്കിപീഡിയയിലേക്ക് പകർത്തുന്ന ലേഖനങ്ങളുടേയോ ലൈസൻസ് http://creativecommons.org/licenses/by-sa/3.0/ പോലുള്ള സ്വതന്ത്രലൈസൻസ് ആക്കിയാൽ പ്രശ്നം തീരും. ഇതിനു വേണ്ട നടപടികൾ എടുക്കുമല്ലോ. --ഷിജു അലക്സ് (സംവാദം) 08:12, 19 സെപ്റ്റംബർ 2012 (UTC)
ഡയറ്റ് കാസർഗോഡിന്റെ ബ്ലോഗ് കോപ്പിലെഫ്റ്റ് ആക്കിയിട്ടുണ്ട്. Dissclaimer എന്ന ഗാഡ്ജറ്റിൽ ഇക്കാര്യം കാണാം. വിക്കിലേഖനത്തെ രക്ഷപ്പെടുത്തുമല്ലോ. --പുരുഷോത്തമൻ.പി.വി. (സംവാദം)
- ഡയറ്റിന്റെ സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് താങ്കൾ തന്നെയാണെന്ന് വ്യക്തമായാൽ മറ്റു അനുമതിപ്രശ്നങ്ങളൊന്നുമില്ല. അക്കാര്യം രണ്ടിടത്തും വ്യക്തമാക്കുന്നത് നന്നായിരിക്കും. --Vssun (സംവാദം) 10:40, 19 സെപ്റ്റംബർ 2012 (UTC)
വളരെ നന്ദി --Purushan (സംവാദം) 14:56, 25 ഡിസംബർ 2012 (UTC)