സംവാദം:ഭാരത ഭാഗ്യവിധാതാ

Latest comment: 11 വർഷം മുമ്പ് by Adv.tksujith

ജനഗണമന എന്ന സൂക്തത്തിന്റെ പദാനുപദപരിഭാഷയും വിശദീകരണവും വിജ്ഞാനകോശത്തിന്റെ ധർമ്മമാണോ? --Vssun (സംവാദം) 12:56, 30 ഏപ്രിൽ 2013 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ Jana Gana Mana (hymn) എന്നൊരു താ‌ളുണ്ട്. അതിൽ പരിഭാഷയും വ്യാഖ്യാനവുമാണുള്ളത്. ജന ഗണ മന സംബന്ധിച്ച വിവാദങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ താളിന്റെ ചുവടുപിടിച്ച് മാറ്റം വരുത്തിയാ‌ൽ ഈ താളിന് നിലനിൽപ്പുണ്ടെന്ന് തോന്നുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 15:01, 30 ഏപ്രിൽ 2013 (UTC)Reply
ജനഗണമനസൂക്തം എന്താണ് എന്ന ഒരു ലേഖനമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. അതിന്റെ ഭൗതിക വിവരങ്ങൾ, രചനപശ്ചാത്തലം, ആസ്വാദനം തുടങ്ങിയവ ഇതിൽ നൽകാം. അത്തരമൊരാസ്വാദനം എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അതിനെ അവലംബമാക്കി ആവണം എഴുതേണ്ടത്. സ്വന്തം കണ്ടെത്തലാവാൻ പാടില്ല. (താൾ സൃഷ്ടിച്ചയാൾ സ്വന്തം പരിഭാഷയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്).
വരികൾ അപ്പാടെ പദാനുപദം തർജ്ജമചെയ്തോ, മാറ്റംവരുത്തിയോ ലേഖനത്തിൽ അവതരിപ്പിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. പദ്യമാണോ, ഗദ്യമാണോ എന്ന സംശയമാകും പിന്നീടുണ്ടാവുക. വായനയ്കും തടസ്സമാകും. പ്രസക്തമായ വരികൾ മാത്രം ഉദ്ധരിച്ചുള്ള ലേഖനമാക്കി ഇതിനെ മാറ്റണം. --Adv.tksujith (സംവാദം) 17:39, 30 ഏപ്രിൽ 2013 (UTC)Reply
"ഭാരത ഭാഗ്യവിധാതാ" താളിലേക്ക് മടങ്ങുക.