സംവാദം:ബോബനും മോളിയും
ബോബനും മോളിയുടേയും തലമാത്രമുള്ള ഒരു പടം കിട്ടിയെങ്കിൽ എം.പി.ഷോർട്ടിലിടാമായിരുന്നു.--Vssun 21:17, 24 മേയ് 2007 (UTC)
എസ്. കലേഷ്. "ബോബനും മോളിക്കും 50 വയസ്", സമകാലിക മലയാളം വാരിക, ജൂൺ 2-9, 2007-06-02, താൾ. 37-38. ശേഖരിച്ച തീയതി: 2007-06-15. (ഭാഷ: മലയാളം)
ഈ ലിങ്ക് മലയാളം വാരികയുടെ കറന്റ് ഇഷ്യുവിലാണ് പോകുന്നത്. കലേഷിന്റെ ലേഖനത്തിലല്ല. മംഗലാട്ട് ►സന്ദേശങ്ങൾ 08:35, 16 ജൂൺ 2007 (UTC)
മൂരാച്ചി
തിരുത്തുക>>ഭർത്താവിനെ മതിപ്പില്ലാത്ത ഒരു മൂരാച്ചിയായാണ് ചേട്ടത്തിയെ ടോംസ് അവതരിപ്പിക്കുന്നത്
മൂരാച്ചി എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്താണ് ? അപ്പി ഹിപ്പി (talk) 03:54, 5 ജൂലൈ 2007 (UTC)
- മൂരാച്ചി എന്നാൽ മൂരാച്ചി എന്നുമാത്രമേ അറിയൂ അപ്പി ഹിപ്പി :). ഈ ഉണ്ണിക്കുട്ടൻ ബോബനും മോളിയും എന്ന ചിത്രകഥയിലെ കഥാപാത്രം തന്നെയാണോ? ബാബുവിനെയും സാലിയെയും ഇടയ്ക്കിടെ ബോബനും മോളിയിലും കണ്ടിട്ടുണ്ട്. ഉണ്ണിക്കുട്ടനെ അങ്ങനെ കണ്ടിട്ടില്ല. പഴയ ഓർമ്മയാണേ.മൻജിത് കൈനി 06:21, 5 ജൂലൈ 2007 (UTC)
ഉന്നിക്കുറ്റനേയും കൺറ്റിറ്റുന്റെന്നു തോന്നുന്നു--Vssun 08:39, 5 ജൂലൈ 2007 (UTC)
- പുതിയ ടോംസ് കോമിക്സിൽ കാണാറുണ്ടെന്നു തോന്നുന്നു. അപ്പി ഹിപ്പി (talk) 11:13, 5 ജൂലൈ 2007 (UTC)
ഉണ്ണികുട്ടന് ഒരു പാട് തവണ ചേട്ടനും ചേട്ടത്തിയുടെ ബോബനും മോളിയുടെ കൂടെയും ആശാന്റെ കുടെയുമൊക്കെ പല ലക്കങ്ങളിലുമായി വന്നിട്ടുള്ളതാണ്. തെളിവ് താമസിയാതെ തരാം. -- ജിഗേഷ് ►സന്ദേശങ്ങൾ 13:36, 5 ജൂലൈ 2007 (UTC)
ഉണ്ണിക്കുട്ടനും ബാബുസാലിയുമൊക്കെ പ്രത്യേകം ചിത്രകഥകളായിരുന്നു. എങ്കിലും ബോബനും മോളിയിലും ശ്രീ ടോംസിന്റെ എല്ലാകഥാപാത്രങ്ങളും സാന്ദർഭികമായി എത്തപ്പെടാറുണ്ട്.Saiber 10:38, 8 സെപ്റ്റംബർ 2009 (UTC)
ചേടത്തി
തിരുത്തുകചേടത്തിയെപ്പറ്റി ഇവിടെ കൂട്ടിച്ചേർക്കപ്പെട്ട കാര്യങ്ങളിൽ രണ്ടു തെറ്റുണ്ട്. (1) മജിസ്ട്റേട്ട് മറിയ ( "മയിസ്ട്റേട്ട്" എന്നാണു സാധാരണ എഴുതി കണ്ടിരിക്കുന്നതു) വല്ലപ്പോഴും മാത്റം പ്രത്യക്ഷപ്പെട്ടിട്ടുള്ള മറ്റൊരു കഥപാത്രമാണ് - അതു ചേടത്തി അല്ല. (2) ഹെഡ് നേഴ്സിന്റെ കഥ ശരിക്കും നടന്ന സംഭവമാണ്, കാർട്ടൂണിലുള്ളതല്ല. 192.8.222.82 13:35, 1 നവംബർ 2007 (UTC)
ടോംസ് ഇത് മനോരമയിൽ വരക്കുന്നത് നിർത്തിയ ഉടനേ, മനോരമ ഒരു തരം duplicate ബോബനും മോളിയും മറ്റാരേയോ കൊണ്ട് വരപ്പിച്ച് പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട്, ടോംസ് കലാകൗമുദിയിൽ ഇത് കൊടുക്കാൻ തുടങ്ങിയതിനെ തുടർന്ന്, ഈ കാർട്ടൂണിന്മേൽ അവകാശം പറഞ്ഞ് മനോരമയും ടോംസുമായുണ്ടായ ഒരു നിയമയുദ്ധവും ഇടക്ക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. യുദ്ധത്തിൽ ജയിച്ചത് മനോരമയാണെങ്കിലും പിന്നീട് അവർ മഹാമനസ്കത കാട്ടി അവകാശമത്രയും ടോംസിന് വിട്ടുകൊടുത്തു എന്ന്, അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'മലയാളംപത്രം' എന്ന ആനുകാലികം പ്രസിദ്ധീകരിച്ച കെ.എം മത്യൂവുമായുള്ള സി. രാധാകൃഷ്ണന്റെ മുഖാമുഖത്തിൽ ഈയിടെ കണ്ടതോർക്കുന്നു.Georgekutty 17:41, 14 മേയ് 2008 (UTC)
- ഇവിടെ ഇതു ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ കൂടുതൽ അഭിപ്രായം ചേർത്താൽ ഉപകാരമായിരുന്നു. --ജേക്കബ് 17:52, 14 മേയ് 2008 (UTC)
ആനിമേഷനുവേണ്ടി ബോബനും മോളിയിലെ കഥാപാത്രങ്ങളെക്കുറിച്ച് ശ്രീ ടോംസുമായി ഏറെ സംസാരിക്കുകയുണ്ടായി. ചേട്ടത്തിയുടെ പേർ മജിസ് ട്രേറ്റ് മറിയാമ്മ എന്നാണെന്ന് അദ്ദേഹമാണ് പറഞ്ഞത്. ചേട്ടത്തി ഹെഡ് നേഴ്സായി പറ്റിച്ച കാര്യം ചേട്ടൻ സൂചിപ്പിക്കാറുള്ളത് പലപ്പോഴും കഥയിൽ കടന്നുവരുന്നത്ത് ശ്രദ്ധിക്കുമല്ലൊ.Saiber 10:50, 8 സെപ്റ്റംബർ 2009 (UTC)