സംവാദം:ബുക്ക് കീപ്പിങ് (അക്കൗണ്ടിങ്)

Latest comment: 13 വർഷം മുമ്പ് by Vssun

ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഡെബിറ്റിന്റെ നിർവചനവും (Debit and credit are formal bookkeeping and accounting terms. They are the most fundamental concepts in accounting, representing the two sides of each individual transaction recorded in any accounting system. ) ഇതുമായി ഒരു പൊരുത്തവുമില്ലല്ലോ.--Vssun (സുനിൽ) 15:27, 13 ഡിസംബർ 2010 (UTC)Reply

ലേഖനത്തിന്റെ തലക്കെട്ട് മാറ്റുകയും (ബുക്ക് കീപ്പിങ് കുഴപ്പമില്ല) ആമുഖം മാറ്റിയെഴുതുകയും വേണം. --Vssun (സുനിൽ) 15:29, 13 ഡിസംബർ 2010 (UTC)Reply

ഈ ലേഖനം തിരുത്താനാവാത്ത വിധം പ്രശ്നങ്ങളുള്ളതാൺ. മാറ്റിയെഴുതാൻ ഒരു ശ്രമം നടത്തിയപ്പോൾ അതിനു മുന്നേയുള്ള വേർഷനിലേക്ക് റോൾ ബാക്ക് ചെയ്തതായി കാണുന്നു. --അനോണി ആന്റണി 20:19, 31 ഒക്ടോബർ 2011 (UTC)

തലക്കെട്ട് തിരുത്തി ബുക്ക് കീപ്പിങ്ങ് എന്നോ കണക്കെഴുത്ത് എന്നോ ആക്കേണ്ടതുണ്ട്. ബുക്ക് കീപ്പിങ്ങും അക്കൗണ്ടിങ്ങും ഒന്നല്ല, അക്കൗണ്ടിങ്ങിന്റെ ഒരു ഭാഗം മാത്രമാണ് ബുക്ക് കീപ്പിങ്ങ് --ദേവാനന്ദ്/devanand 06:42, 1 നവംബർ 2011 (UTC)

ബുക്ക് കീപ്പിങ് എന്ന പേരിൽ മറ്റ് താളുകൾ ഇല്ലാത്തതിനാൽ ബ്രായ്ക്കറ്റുള്ള ഭാഗം ഒഴിവാക്കാം. തതുല്യ മലയാള പദത്തെ പറ്റി അറിയില്ല, ഉണ്ടെങ്കിൽ മലയാള പദം തലക്കെട്ടായി നൽകുകയാണ് ഉചിതം. --ജുനൈദ് | Junaid (സം‌വാദം) 11:50, 1 നവംബർ 2011 (UTC)Reply

തലക്കെട്ട് - ബുക്ക് കീപ്പിങ് (കണക്കെഴുത്തു്) എന്നാക്കരുതോ? ദേവൻ പറഞ്ഞതനുസരിച്ചു് അക്കൌണ്ടിങ്ങിന്റെ ഭാഗം മാത്രമല്ലേയതു്? കൂടാതെ ചിലവു് എന്നെഴുതിയതു് ചെലവെന്നാക്കിയിട്ടുണ്ടു്. ചിലവ, ചിലതു് എന്നൊക്കെ പറയുന്നതു് some എന്ന അർത്ഥത്തിലാണു്. expense ചെലവാണു്. Sebinaj 11:59, 1 നവംബർ 2011 (UTC)Reply

കണക്കെഴുത്ത് എന്നു മാത്രം പറയുമ്പോൾ അർത്ഥം പൂർണ്ണമാകുന്നെങ്കിൽ കണക്കെഴുത്ത് എന്നു മതി, അല്ലെങ്കിൽ ബുക്ക് കീപ്പിങ്. --Vssun (സുനിൽ) 00:18, 2 നവംബർ 2011 (UTC)Reply
"ബുക്ക് കീപ്പിങ് (അക്കൗണ്ടിങ്)" താളിലേക്ക് മടങ്ങുക.