സംവാദം:ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
ആധുനിക കാലത്ത് രാജ്യങ്ങൾ ഇഷ്ടം പോലെ സാധാരണക്കാർ പോലും സന്ദർശിക്കുന്നതാണ്. അത് ചേർത്തത് അപ്രധാനം ആണെന്നതിനാൽ ഒഴിവാക്കുന്നു.
ഇതിലെ മുഴുവൻ ലിങ്കുകളും ഈ വ്യക്തിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സംരംഭങ്ങളുടെ ആണ്. അതിനാൽ അവ വിശ്വസനീയം അല്ല. ഈ ലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യ പ്പെടേണ്ടതല്ലേ — ഈ തിരുത്തൽ നടത്തിയത് Sabith1990 (സംവാദം • സംഭാവനകൾ)
ഈ ലേഖനത്തിന്റെ ശ്രദ്ധേയത
തിരുത്തുകഇദ്ദേഹത്തിനെ കുറിച്ചുള്ള ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് രണ്ട് തവണ ശ്രദ്ധേയത ഇല്ലാത്തത് കൊണ്ട് ഒഴിവാക്കിയിരുന്നു. 2405:204:D30E:34D4:8CD:2325:1D5B:5C51 19:12, 23 മേയ് 2019 (UTC)
- ശ്രദ്ധേയത ചോദ്യം ചെയ്യേണ്ടതില്ല എന്ന് തോന്നുന്നു. പക്ഷെ നിഷ്പക്ഷ സ്രോതസ്സിൽ നിന്നുള്ള ഒരു തെളിവ് മാത്രമേ നിലവിലുള്ളൂ. തെളിവുകൾ ഇനിയും ചേർക്കാവുന്നതേ ഉള്ളൂ. ആധികാരികത ഫലകം ചേർക്കുന്നുണ്ട്.--ഇർഷാദ്|irshad (സംവാദം) 23:23, 23 മേയ് 2019 (UTC)
അഡ്മിന്മാർ കാരണം വ്യക്തമാക്കുക!
തിരുത്തുകകേരളത്തിലെ ഏറ്റെവും വലിയ മുസ്‌ലിം പണ്ഡിതനും വാഗ്മിയുമായ ഡോക്ടർ ബഹാഉദ്ധീൻ നദ്‌വി കൂരിയാടിനെ കുറച്ച് ഇംഗ്ലീഷ് വിക്കിയിലെ ലേഖനം അകാരണമായി നീക്കം ചെയ്തിട്ടുണ്ടല്ലോ, അഡ്മിന്മാർ കാരണം വ്യക്തമാക്കുക.117.230.168.0 04:26, 22 ജൂലൈ 2019 (UTC)
- ഇംഗ്ലീഷ് വിക്കിയുടെ കാര്യം അവിടെയാണ് ചർച്ച ചെയ്യേണ്ടത്. അവലംബങ്ങൾ ആവശ്യത്തിന് ഇല്ലെങ്കിലും, വിക്കി ശൈലിയിലല്ലെങ്കിലും എപ്പോൾ വേണമെങ്കിലും ലേഖനം നിക്കപ്പെട്ടേക്കാം. കേരളത്തിലെ ഏറ്റെവും വലിയ മുസ്‌ലിം പണ്ഡിതനും വാഗ്മിയുമായ എന്ന തരത്തിലുള്ള വാദങ്ങൾ തന്നെ ഒരു വിജ്ഞാനകോശത്തിന് ചേർന്നതാണോ എന്ന് ആലോചിക്കുക. അനുയായികളെ സംബന്ധിച്ചേടത്തോളം നേതാവിനെ പറ്റി എങ്ങനെയും സങ്കൽപ്പിക്കാം. ആ സങ്കൽപങ്ങൾ വിജ്ഞാനകോശത്തിന് ചേരുകയില്ല. --ഇർഷാദ്|irshad (സംവാദം) 09:26, 22 ജൂലൈ 2019 (UTC)