സംവാദം:ബഷീറിന്റെ കത്തുകൾ
Latest comment: 12 വർഷം മുമ്പ് by Anoopan
ഈ താൾ 2014, മാർച്ച് 3-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ബ്ലോഗുകൾ അവലംബമായി ഉപയോഗിക്കാൻ പാടില്ല എന്നെനിക്കറിയില്ലായിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. ഈ പുസ്തകത്തെപ്പറ്റിയുള്ള പത്രവാർത്തകൾ അവലംബമായി ചേർത്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചില കത്തുകൾ (പ്രത്യേകിച്ച് പ്രസിദ്ധീകരിക്കപ്പെട്ടവ) എന്നതുകൊണ്ടുതന്നെ താൾ ഉൾപ്പെടുത്തത്തക്കതാണ് എന്നു തോന്നുന്നു. മെച്ചപ്പെട്ട അവലംബങ്ങൾ കൂടി ചേർത്ത നിലയ്ക്ക് ടാഗ് നീക്കം ചെയ്തുകൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:02, 16 ജൂലൈ 2012 (UTC)
- എങ്കിലും ഈ ഗ്രന്ഥത്തിനു ഒരു പ്രത്യേക ലേഖനമായി നിൽക്കുന്നതിനുള്ള ശ്രദ്ധേയതയുണ്ടോ? വൈക്കം മുഹമ്മദ് ബഷീർ എന്ന താളിൽ ചേർക്കാവുന്നതല്ലേ ഉള്ളൂ? --Anoop | അനൂപ് (സംവാദം) 10:15, 16 ജൂലൈ 2012 (UTC)
- വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾക്ക് പ്രത്യേകം താളുകൾ ആകാവുന്നതല്ലേ? അദ്ദേഹത്തിന്റെ പല പുസ്തകങ്ങൾക്കും വേറിട്ട താളുകളുണ്ടല്ലോ? എന്റെ അഭിപ്രായത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകങ്ങൾക്കും (ഇൻഫോ ബോക്സോടു കൂടിയ) സ്വന്തം താളുകൾ ആകാവുന്നതാണ്. ഇവ എഴുത്തുകാരന്റെ താളിലേയ്ക്ക് ലിങ്ക് ചെയ്യുകയുമാവാം (ഈ പുസ്തകത്തിന്റെ കാര്യത്തിൽ ഞാനത് ചെയ്തിട്ടുണ്ട്). എല്ലാ പുസ്തകങ്ങളുടെയും പ്രസിദ്ധീകരണത്തെയും മറ്റുമുള്ള വിവരങ്ങൾ (വിജ്ഞാനകോശത്തിൽ ആവശ്യമായ വിവരങ്ങൾ) എഴുത്തുകാരനെപ്പറ്റിയുള്ള താളിൽ ഉൾക്കൊള്ളിച്ചാൽ അത് ആവശ്യമില്ലാതെ വലിപ്പം വച്ചു പോവില്ലേ?
"Sum of all knowledge" എന്ന ആശയം എല്ലാ പുസ്തകങ്ങളെയും ഉൾക്കൊള്ളൂന്നുണ്ട് എന്നാണെന്റെ തോന്നൽ. മാത്രമല്ല, ഞാൻ എന്റെ കൈവശമുള്ള മലയാളം പുസ്തകങ്ങളുടെ പുറം താൾ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. പൊറ്റെക്കാട്ടിന്റെയും വത്സലയുടെയും എന്റെ കൈവശമുള്ള പുസ്തകങ്ങളുടെ പുറം ചട്ട സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തുകഴിഞ്ഞു. "ഒരു തെരുവിന്റെ കഥ" എന്ന പുസ്തകത്തിന്റെ താൾ പണ്ടേ നിലവിലുണ്ടായിരുന്നു താനും. ഞാൻ അതിൽ പുറം ചട്ടയുടെ ചിത്രം മാത്രമേ കൂട്ടിച്ചേർത്തിട്ടുള്ളൂ. വിജയന്റെയും, എം.ടി.യുടെയും മറ്റും പുസ്തകങ്ങൾ ബാക്കിയാണ്.
ഈ രീതിയാണ് ഇംഗ്ലീഷ് വിക്കിപ്പീഡിയയിലും കാണാൻ സാധിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ ചില കത്തുകളുടെ സമാഹാരം പോലെ എഴുതപ്പെട്ട പുസ്തകങ്ങളെപ്പറ്റിയുള്ള താളുകൾ എഴുത്തുകാരനെപ്പറ്റിയുള്ള താളിനേക്കാൾ ബൃഹത്തുമാണ് (ഉദാഹരണം Letters of a Portuguese Nun). ഈ താളിന് സ്വന്തമായ നിലനിൽപ്പിനുള്ള സാദ്ധ്യതയുണ്ടെന്നാണ് എന്റെ തോന്നൽ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:34, 16 ജൂലൈ 2012 (UTC)
- വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾക്ക് പ്രത്യേകം താളുകൾ ആകാവുന്നതല്ലേ? അദ്ദേഹത്തിന്റെ പല പുസ്തകങ്ങൾക്കും വേറിട്ട താളുകളുണ്ടല്ലോ? എന്റെ അഭിപ്രായത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ പുസ്തകങ്ങൾക്കും (ഇൻഫോ ബോക്സോടു കൂടിയ) സ്വന്തം താളുകൾ ആകാവുന്നതാണ്. ഇവ എഴുത്തുകാരന്റെ താളിലേയ്ക്ക് ലിങ്ക് ചെയ്യുകയുമാവാം (ഈ പുസ്തകത്തിന്റെ കാര്യത്തിൽ ഞാനത് ചെയ്തിട്ടുണ്ട്). എല്ലാ പുസ്തകങ്ങളുടെയും പ്രസിദ്ധീകരണത്തെയും മറ്റുമുള്ള വിവരങ്ങൾ (വിജ്ഞാനകോശത്തിൽ ആവശ്യമായ വിവരങ്ങൾ) എഴുത്തുകാരനെപ്പറ്റിയുള്ള താളിൽ ഉൾക്കൊള്ളിച്ചാൽ അത് ആവശ്യമില്ലാതെ വലിപ്പം വച്ചു പോവില്ലേ?
- താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. പക്ഷെ, ഇവിടെ എഴുത്തുകാരൻ ആരാണു് അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രശസ്തി എന്താണു് എന്നതിനേക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഈ പുസ്തകത്തിനുള്ള ശ്രദ്ധേയതയെക്കുറിച്ചാണു്. ബഷീറിന്റെ കൃതികൾ ശ്രദ്ധേയം തന്നെ. അക്കാര്യത്തിൽ സംശയമില്ല. ബഷീർ എഴുതിയ പല നോവലുകൾക്കും, ചെറുകഥകൾക്കും മലയാളം വിക്കിയിൽ ലേഖനങ്ങളുമുണ്ട്. എഴുത്തുകാരന്റെ കൃതികളേപ്പോലെ ശ്രദ്ധേയമാണോ അദ്ദേഹത്തിന്റെ കത്തുകൾ എന്നിങ്ങനെയുള്ള പല ചോദ്യങ്ങളും ഈ ഗ്രന്ഥത്തെക്കുറിച്ചുയർന്നേക്കാം.
- നിർഭാഗ്യവശാൽ നമുക്കിതുവരെയും ഗ്രന്ഥങ്ങളുടെ കാര്യത്തിൽ ഒരു ശ്രദ്ധേയതാനയം രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല(ഏറ്റവും അത്യാവശ്യമായി രൂപീകരിക്കേണ്ട നയങ്ങളിൽ ഒന്നാണിത്). എങ്കിലും ഇംഗ്ലീഷ് വിക്കിപീഡിയയിലെ ശ്രദ്ധേയതാനയപ്രകാരം ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനത്തിനു ശ്രദ്ധേയതയില്ലെന്നാണു ഞാൻ കരുതുന്നത്. മാത്രവുമല്ല ഈ ലേഖനത്തിൽ തന്നെ ഇപ്പോൾ രണ്ടു പുസ്തകങ്ങളെക്കുറിച്ചാണു പ്രതിപാദ്യം. ഒന്ന് കെ.എ. ബീന സമാഹരിച്ച പുസ്തകത്തെക്കുറിച്ചും, മറ്റൊന്ന് പോൾ മണലിൽ സമാഹരിച്ച പുസ്തകത്തെക്കുറിച്ചും. ഗ്രന്ഥകാരന്റെ താളിന്റെ വലിപ്പത്തെക്കുറിച്ചോർത്തു ഭയപ്പെടേണ്ടതില്ല. താൾ വലിപ്പം ക്രമാതീതമായി വർദ്ധിക്കുകയാണെങ്കിൽ നമുക്ക് ഭാവിയിൽ അവ പലതായി വിഭജിക്കാം. --Anoop | അനൂപ് (സംവാദം) 12:02, 16 ജൂലൈ 2012 (UTC)
- ഇംഗ്ലീഷിലെ ശ്രദ്ധേയതാ നയം വായിച്ചു. സ്വന്തം "പൊങ്ങച്ചപ്പുസ്തകങ്ങൾ" വിക്കിയിൽ പരസ്യം എന്ന നിലയിൽ പ്രസിദ്ധീകരിക്കാതിരിക്കാനും മറ്റും അതുപകരിക്കുമെന്നതിൽ സംശയമില്ല. ഒ. വി. വിജയന്റെയും മറ്റും പുസ്തകങ്ങളോടൊപ്പം ഏറ്റുമാനൂർ ശിവകുമാറും മാത്യു മറ്റവും മറ്റുമെഴുതിയ എന്റെ കൈവശമുള്ള പുസ്തകങ്ങളുടെ മുൻ താളുകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനും അതോടൊപ്പം പുസ്തകങ്ങളെപ്പറ്റി താളുകളും ഇൻഫോ ബോക്സും മറ്റും സൃഷ്ടിക്കാനുമായിരുന്നു എന്റെ ഉദ്ദേശം. മലയാളം വിക്കിയിലെ ശ്രദ്ധേയതാനയം വരുന്നതുവരെ കാത്തിരിക്കാനാണോ താങ്കളുടെ ഉപദേശം? --അജയ് ബാലചന്ദ്രൻ (സംവാദം) 13:56, 16 ജൂലൈ 2012 (UTC)
- അതാണു നല്ലതെന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം. ഇതിനായുള്ള ഒരു ചർച്ച ഇവിടെ ആരംഭിച്ചിട്ടുണ്ട്. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. --Anoop | അനൂപ് (സംവാദം) 16:05, 16 ജൂലൈ 2012 (UTC)