സംവാദം:പ്രശസ്തരുടെ അന്ധവിശ്വാസങ്ങൾ

Latest comment: 11 വർഷം മുമ്പ് by Drajay1976

ഉപയോക്താവ് 10-ൽ താഴെ തിരുത്തലുകൾ മാത്രം നടത്തിയിട്ടുള്ളതിനാൽ പുതുമുഖലേഖനം എന്ന വർഗ്ഗം ചേർത്തിട്ടുണ്ട്. ലേഖനത്തിന്റെ വിജ്ഞാനകോശസ്വഭാവത്തെക്കുറിച്ച് എനിക്ക് സംശയമുണ്ട്. എങ്കിലും കൂടുതൽ സമയം കൊടുക്കേണ്ടതാണെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:28, 3 ഓഗസ്റ്റ് 2013 (UTC)Reply

ലേഖനം വിക്കിപീഡിയയിൽ നിന്നുള്ള വിവരങ്ങൾ തന്നെ ക്രോഡീകരിച്ച് എഴുതുന്നതാണ്. എനിക്ക് റെഫറൻസ് വിജയകരമായി ചേർക്കാൻ സാധിക്കുന്നില്ല. ml.wikipedia.org/wiki/തീവ്രവാദം ഇവിടെയാണ് ഇന്നാദ്യം തിരുത്തിയത്. അവിടത്തെ പ്രശ്നം എന്താണെന്ന് പറഞ്ഞ് തരാമോ?-- സൂരജ്

അതുപോലെ ലേഖനത്തിന്റെ പേരും മാറ്റണം എന്നുണ്ട്. പ്രശസ്തരായ ആളുകൾ പിന്തുടരുന്ന ചില വിചിത്രമായ ആചാരങ്ങളും (അന്ധ?)വിശ്വാസങ്ങളും എല്ലാം ചേർത്തഴുതാം എന്നാണ് ആലോചിക്കുന്നത്. നല്ലൊരു തലകെട്ട് കിട്ടിയില്ല. അപ്പോ തോന്നിയ തലകെട്ട് ഇട്ടു. -- സൂരജ്

വിക്കിപീഡിയ:ലേഖനങ്ങളിലെ അവലംബങ്ങൾ - തുടക്കക്കാർക്ക് എന്ന താൾ വായിച്ചാൽ അവലംബങ്ങൾ ചേർക്കേണ്ടതു സംബന്ധിച്ച് ഒട്ടുമിക്ക വിവരങ്ങളും ലഭിക്കും. ലേഖനത്തിന്റെ തലക്കെട്ട് എന്താക്കി മാറ്റണം എന്ന് തീരുമാനമെടുത്താൽ ലളിതമായി മാറ്റാവുന്നതേയുള്ളൂ. സഹായം:തലക്കെട്ട് മാറ്റുക കാണുക. --അജയ് ബാലചന്ദ്രൻ (സംവാദം) 03:31, 4 ഓഗസ്റ്റ് 2013 (UTC)Reply

കഴിഞ്ഞ ദിവസം ഈ ലേഖനത്തിന്റെ വിജ്ഞാന കോശ സ്വഭാവത്തെ കുറിച്ച് ഞാനും ഒന്നാലോചിച്ചു. ഒരു സ്വതന്ത്രമായ നിലനില്പുണ്ടെന്ന് എനിക്കും തോന്നുന്നില്ല. പക്ഷേ ഈ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണുതാനും. അതുകൊണ്ട് അന്ധവിശ്വാസങ്ങൾ എന്ന ലേഖനത്തിന്റെ തലകെട്ട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എന്നാക്കി മാറ്റി, അതിൽ വിശദീകരണം മാത്രമായി ഇത് ചേർത്താൽ പോരെ എന്നാോചിച്ചു. -- സൂരജ്

പ്രശസ്തരുടെ അന്ധവിശ്വാസങ്ങളുടെ പട്ടിക എന്നോ മറ്റോ പേരിട്ട് താൾ മാറ്റിയെടുക്കാം എന്നു തോന്നുന്നു. എന്തായാലും താങ്കൾ വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കൂ. ഭാവിയിൽ അങ്ങനെ മാറ്റാൻ സാദ്ധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:38, 6 ഓഗസ്റ്റ് 2013 (UTC)Reply

ഒരല്പം ജോലിത്തിരക്കിലായിരുന്നു. കൂടുതൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുന്നു. പുതിയ മാറ്റങ്ങളെ ഒന്ന് വിലയിരുത്താമോ?

"പ്രശസ്തരുടെ അന്ധവിശ്വാസങ്ങൾ" താളിലേക്ക് മടങ്ങുക.